പാലക്കാട് എ ശ്രീനിവാസൻ വധക്കേസിൽ ആറംഗസംഘത്തിലെ പ്രധാനിയായ ഒരാൾകൂടി പിടിയിൽ. കോങ്ങാട് സ്വദേശി ബിലാലാണ് പിടിയിലായത്. കൊലപാതകശേഷം ഒളിവിൽ കഴിഞ്ഞ പ്രതിയാണ് പിടിയിലായത്. കേസിൽ കഴിഞ്ഞ ദിവസം അറസ്റ്റിലായ മൂന്ന് പേരെ റിമാൻഡ് ചെയ്തു. ബിലാൽ നേരിട്ട് കൃത്യത്തിൽ പങ്കെടുത്തയാളാണ്.പ്രതിപ്പട്ടികയിലുള്ളവരുടെ എണ്ണം ഇനിയും വർദ്ധിച്ചേക്കുമെന്നാണ് സൂചന. പ്രതികൾ പാലക്കാട് പോപ്പുലർ ഫ്രണ്ടിന്റെ ശക്തികേന്ദ്രങ്ങളിലുണ്ടെന്നാണ് പൊലീസിന് ലഭിക്കുന്ന വിവരം. പ്രതികൾക്ക് സഹായമെത്തിക്കാൻ വലിയൊരു സംഘമാണ് പ്രവർത്തിക്കുന്നതെന്ന് പൊലീസ് പറയുന്നു. ഇനി മറ്റ് പ്രതികൾ എളുപ്പത്തിൽ വലയിലാകുമെന്നാണ് നിഗമനം.
Related Articles
ബംഗാൾ ഉൾകടലിൽ ചുഴലികാറ്റിനു സാധ്യത
ബംഗാൾ ഉൾക്കടലിൽ ചുഴലിക്കാറ്റിന് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്. വടക്കൻ ആൻഡമാൻ കടലിനു മുകളിൽ ചക്രവാതചുഴി നിലനിൽക്കുന്നു. അടുത്ത 24 മണിക്കൂറിനുള്ളിൽ തെക്ക് കിഴക്കൻ ബംഗാൾ ഉൾകടലിൽ എത്തിച്ചേർന്നു ന്യുന മർദ്ദമായി ശക്തി പ്രാപിക്കാൻ സാധ്യത. തുടർന്നു പടിഞ്ഞാറു വടക്ക് പടിഞ്ഞാറൻ ദിശയിൽ സഞ്ചരിച്ചു മധ്യ ബംഗാൾ ഉൾകടലിൽ തീവ്രന്യുന മർദ്ദമായും. തുടർന്ന് ചുഴലിക്കാറ്റ് ആയും ശക്തി പ്രാപിക്കാൻ സാധ്യതയെന്നാണ് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്. അറബികടലിൽ മഹാരാഷ്ട്ര തീരത്തിനു സമീപം ചക്രവാതചുഴി നിലനിൽക്കുന്നു. ഇതിന്റെ ഫലമായി More..
തരൂരിനോട് ഒരു ശത്രുതയും ഇല്ല, മത്സരത്തില്‍ തരൂര്‍ മാന്യത പുലര്‍ത്തി: കെ. സുധാകരന്
കോണ്‍ഗ്രസ് അധ്യക്ഷ തെരഞ്ഞെടുപ്പില്‍ മല്ലികാര്‍ജുന്‍ ഖര്‍ഗെയോട് പരാജയപ്പെട്ട ശശി തരൂരിനെ പുകഴ്ത്തി കെപിസിസി പ്രസിഡന്റ് കെ.സുധാകരന്. മത്സരത്തില്‍ തരൂര്‍ മാന്യത പുലര്‍ത്തിയെന്ന് സുധാകരന് പറഞ്ഞു. വാക്കു കൊണ്ട് പോലും അദ്ദേഹം നോവിച്ചില്ല. തരൂരിനോട് ഒരു ശത്രുതയും ഇല്ല എന്നും സുധാകരന് വ്യക്തമാക്കി. തരൂരിനെ ഉള്‍ക്കൊണ്ട് തന്നെ മുന്നോട്ട് പോകും. അദ്ദേഹത്തിന് അര്‍ഹമായ സ്ഥാനം പാര്‍ട്ടി നല്‍കും എന്നാണ് വിശ്വാസം എന്നും കെ.സുധാകരന് പറഞ്ഞു. അത് നേതൃത്വത്തോട് ആവശ്യപ്പെടും. പാര്‍ട്ടിയുടെ തെരഞ്ഞെടുപ്പ് സംവിധാനം മികച്ചതാണെന്ന് തെളിഞ്ഞിരിക്കുകയാണ്, അതുകണ്ട് മറ്റുള്ളവര്‍ More..
അലയടിച്ച് ജനപ്രവാഹം : കോടിയേരിക്ക് നാടിന്റെ അന്ത്യാഞ്ജലി
അന്തരിച്ച സിപിഎം പോളിറ്റ് ബ്യൂറോ അംഗം കോടിയേരി ബാലകൃഷ്ണൻ്റെ മൃതദേഹം കണ്ണൂർ ജില്ലാ കമ്മറ്റി ഓഫീസായ അഴീക്കോടൻ മന്ദിരത്തിലെത്തിച്ചു. ജില്ലാ കമ്മറ്റി ഓഫീസിൽ എത്തിച്ച കോടിയേരിയുടെ മൃതദേഹം പൊതുദർശനമാരംഭിച്ചു. പതിനായിരങ്ങളാണ് ഇവിടെ അന്ത്യോപചാരം അർപ്പിക്കാൻ കാത്തു നിൽക്കുന്നത്. വൈകുന്നേരം വരെ പൊതുദർശനമുണ്ടാകും. സിപിഎം ജനറല്‍ സെക്രട്ടറി സീതാറം യെച്ചൂരി, പിബി അംഗം പ്രകാശ് കാരാട്ട്, പ്രതിപക്ഷ നേതാവ് വി ഡി സതീശന്, ബിജെപി നേതാവ് സി കെ പി പത്മനാഭന് തുടങ്ങിയ വിവിധ രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികള്‍ More..