ക്രിക്കറ്റ് താരം ശ്രീശാന്ത് സിനമാപിന്നണി ഗായകനാവുകയാണ്. രാജ്യാന്തര ക്രിക്കറ്റിൽ നിന്ന് വിരമിച്ച ശേഷം സിനിമയിലും ടി.വി ഷോകളിലും കൂടുതൽ സജീവമാവുകയാണ് ശ്രീശാന്ത്. സഹോദരി ഭർത്താവ് മധുബാലകൃഷ്ണനെ പോലെ ശ്രീശാന്തും പാട്ടുകാരനായെത്തുകയാണ്. ആദ്യ ഗാനം ഹിന്ദി ഭാഷയിലാണ്. കളിക്കളം പോലെ അനായാസമല്ല ശ്രീശാന്തിന് പാട്ടുകൾ. പക്ഷെ പാട്ടും സിനിമയും ടി.വി ഷോകളും സജീവമാക്കാനാണ് തീരുമാനം.
‘ആദ്യമായി ഞാൻ അഭിനയിക്കുന്ന ഹിന്ദി ചിത്രത്തിൽ തന്നെയാണ് പാടുന്നത്. അളിയൻ സ്ഥിരമായി പാടുന്ന സ്റ്റുഡിയോയിലാണ് ആദ്യമായി പാടാനും എത്തിയത്.’-ശ്രീശാന്ത് പറയുന്നു.