ഡൽഹി ജഹാംഗീർപുരിക്ക് പിന്നാലെ ഷെഹീൻബാഗിലും ഇടിച്ചുനിരത്താൻ നീക്കം.
സൗത്ത് ഡല്‍ഹി കോര്‍പറേഷന്‍റെ മേല്‍നോട്ടത്തിലാണ് ബുള്‍ഡോസര്‍ ഉപയോഗിച്ച് കെട്ടിടങ്ങള്‍ ഇടിച്ചുനിരത്താന്‍ തുടങ്ങിയത്.
അതേസമയം, കെട്ടിടങ്ങളും വീടുകളും ഇടിച്ചുനിരത്തുന്നതിനെതിരെ പ്രതിഷേധവുമായി പ്രദേശവാസികൾ രംഗത്തെത്തി. നിലത്തു കിടന്നു പ്രതിഷേധിച്ച കോൺഗ്രസ് പ്രവർത്തകർ അടക്കമുള്ളവർ കോർപറേഷൻ കൊണ്ടുവന്ന ബുൾഡോസർ തടഞ്ഞു. ഇതിനിടെ, കോർപറേഷന്‍റെ പൊളിക്കൽ നടപടി അഭിഭാഷകർ സുപ്രീംകോടതി ചീഫ് ജസ്റ്റിസിന്‍റെ ശ്രദ്ധയിൽപ്പെടുത്തി. ജസ്റ്റിസ് നാഗേശ്വർ റാവുവിന്‍റെ ബെഞ്ചിന്‍റെ മുമ്പാകെ വിഷയം അവതരിപ്പിക്കാൻ ചീഫ് ജസ്റ്റിസ് എൻ.വി രമണ അനുമതി നൽകി.
അനധികൃത കെട്ടിടങ്ങളാണ് പൊളിക്കുകയെന്ന് കോര്‍പറേഷന്‍ അധികൃതര്‍ മാധ്യമങ്ങളോട് പറഞ്ഞു. സ്ഥലത്ത് വന്‍ പൊലീസ് സംഘം ക്യാമ്ബ് ചെയ്യുന്നുണ്ട്.