Kerala Latest news

സംരംഭകത്വ ബോധവൽക്കരണ ശില്പശാല സംഘടിപ്പിച്ചു

വ്യവസായ വാണിജ്യ വകുപ്പിന്റെ നേതൃത്വത്തില്‍ വടക്കാഞ്ചേരി നഗരസഭ പരിധിയിൽ സംരംഭം തുടങ്ങുവാന്‍ താല്‍പര്യമുള്ളവര്‍ക്കു സംരംഭകത്വ ബോധവൽക്കരണ ശിൽപശാല വടക്കാഞ്ചേരി സൊസൈറ്റി ഹാളിൽ വെച്ച് നടത്തി. വികസന സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ശ്രീ അനൂപ് കിഷോർ എം ആർ സദസ്സിലുള്ളവരെ ശില്പശാലയിലേക്ക് സ്വാഗതം ചെയ്തു. വടക്കാഞ്ചേരി നഗരസഭ ചെയർമാൻ ശ്രീ. പി. എൻ. സുരേന്ദ്രൻ ഉദ്ഘാടനം നിർവഹിച്ചു. വടക്കാഞ്ചേരി നഗരസഭയുടെ സംരംഭക മേഖലയെ കുറിച്ച് ചെയർമാൻ സംസാരിക്കുകയുണ്ടായി. നഗരസഭ വൈസ് ചെയർപേഴ്സൻ ശ്രീമതി ഷീല മോഹൻ ഒ. ആർ ചടങ്ങിന് അദ്ധ്യക്ഷത വഹിച്ചു.
സംരംഭകർക്ക് ആയിട്ടുള്ള പദ്ധതികളും സേവനങ്ങളും, സംരംഭകത്വ വികസനം എന്നീ വിഷയങ്ങളിൽ തൃശ്ശൂർ ജില്ലാ വ്യവസായ കേന്ദ്രം അസിസ്റ്റൻറ് ഡയറക്ടർ ശ്രീമതി സ്മിത പി ക്ലാസുകൾ എടുത്തു . ഉൽപ്പാദന സേവനമേഖലയിൽ സംരംഭം തുടങ്ങാൻ ആഗ്രഹമുള്ളവർക്ക് – 95% വരെ ബാങ്ക് വായ്പയും 35% വരെ സബ്സിഡിയും ലഭിക്കുന്ന പ്രധാനമന്ത്രിയുടെ തൊഴിൽദായക പദ്ധതി (PMEGP) , 40 ശതമാനം വരെ ഗ്രാൻഡ്/ സബ്സിഡി ലഭിക്കുന്ന മാർജിൻ മണി ഗ്രാൻഡ് ടു നാനോ യൂണിറ്റ്, ഉൽപ്പാദന രംഗത്ത് സ്ഥിര മൂലധന നിക്ഷേപത്തിന്റെ 35% വരെ സബ്സിഡി ലഭിക്കുന്ന സംരംഭക സഹായ പദ്ധതി (ESS), 10 ലക്ഷത്തിൽ താഴെ മുടക്കുമുതൽ ഉള്ള സംരംഭങ്ങൾക്ക് 6% മുതൽ 8% വരെ താങ്ങ് പലിശ ലഭിക്കുന്ന നാനോ യൂണിറ്റുകൾ ക്കുള്ള പലിശയിളവ് പദ്ധതി, ഭക്ഷ്യസംസ്കരണ മേഖലയിൽ ഉള്ള സംരംഭങ്ങൾക്കായുള്ള PMFME എന്നീ പദ്ധതികളെക്കുറിച്ച് അസിസ്റ്റൻറ് ഡയറക്ടർ വിശദീകരിച്ചു.
വടക്കാഞ്ചേരി നഗരസഭ വ്യവസായ വികസന ഓഫീസർ ശ്രീ ബിനു ലാൽ എസ് നന്ദി പറഞ്ഞു

Leave a Reply

Your email address will not be published.