Kerala Latest news

സംവിധായകൻ സനൽ കുമാർ ശശിധരന് ജാമ്യം

നടി മഞ്ജു വാര്യരുടെ പരാതിയിൽ അറസ്റ്റ് ചെയ്ത സംവിധായകൻ സനൽ കുമാർ ശശിധരന് ജാമ്യം അനുവദിച്ചു. ആലുവ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയാണ് ജാമ്യം അനുവദിച്ചത്. സനൽ കുമാറിൻ്റെ ഫോൺ പൊലീസ് കോടതിയിൽ ഹാജരാക്കി. ഇന്നലെയാണ് സനൽ കുമാർ അറസ്റ്റിലായത്.

സമൂഹമാധ്യമങ്ങളിലൂടെ സനൽ കുമാർ ശശിധരൻ തന്നെ അപമാനിച്ചെന്നാണ് മഞ്ജുവാര്യർ പരാതി നൽകിയത്. ഇതേത്തുടർന്ന് എളമക്കര പൊലീസ് പാറശ്ശാലയിലെത്തി സനൽകുമാറിനെ കസ്റ്റഡിയിലെടുക്കുകയായിരുന്നു. മഞ്ജു വാര്യർ നായികയായ കയറ്റം എന്ന സിനിമയുടെ സംവിധായകനാണ് സനല്‍കുമാര്‍ ശശിധരൻ.

Leave a Reply

Your email address will not be published.