സംസ്ഥാനത്തിന്റെ റോഡ് വികസനത്തിൽ സർക്കാർ ബദലുകൾ ആലോചിക്കുകയാണെന്ന് പൊതുമരാമത്ത്, ടൂറിസം വകുപ്പ് മന്ത്രി പി എ മുഹമ്മദ് റിയാസ്. കോവിഡ് മഹാമാരി പോലുള്ള ദുരന്തങ്ങൾ ഇനിയും സംസ്ഥാനത്തെ ബാധിക്കാതിരുന്നാൽ ദേശീയപാത വികസനം 2025 ഓടെ പൂർത്തിയാക്കാൻ കഴിയുമെന്നും മന്ത്രി പറഞ്ഞു.
നാട്ടിക നിയോജക മണ്ഡലത്തിലെ നിർമ്മാണ പ്രവ്യത്തികൾ പൂർത്തീകരിച്ച കരുവന്നൂർ ചെറിയ പാലം, കിഴുപ്പിളിക്കര അഴിമാവ് കടവ് റോഡ്, കോടന്നൂർ പുത്തൻ വെട്ടുവഴി കുണ്ടോളിക്കടവ് റോഡ്, പെരുമ്പിളിശേരി മുതൽ- കനാൽ വരെയുള്ള റോഡ് എന്നിവ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മന്ത്രി. റോഡ് വികസനത്തിൽ ജനങ്ങൾ കാഴ്ചക്കാരല്ല മറിച്ച് കാവൽക്കാരാണെന്ന നയം പിന്തുടരുന്ന സർക്കാരാണിത് എന്ന് മന്ത്രി പറഞ്ഞു.