Kerala Latest news

സംസ്ഥാനത്തെ പിന്നാക്ക വിഭാഗങ്ങളെ മുൻനിരയിലെത്തിക്കും : മന്ത്രി കെ രാധാകൃഷ്ണൻ

സംസ്ഥാനത്തെ പിന്നാക്ക വിഭാഗങ്ങളുടെ ദുരിതങ്ങൾക്ക് പരിഹാരം കണ്ട് അവരെ മുൻ നിരയിലെത്തിക്കാനാണ് സർക്കാർ ശ്രമിക്കുന്നതെന്ന് പട്ടികജാതി പട്ടികവർഗ പിന്നാക്കക്ഷേമ വകുപ്പ് മന്ത്രി കെ രാധാകൃഷ്ണൻ. ഒല്ലൂക്കര ബ്ലോക്ക് പഞ്ചായത്ത് കോമ്പൗണ്ടിൽ നിർമ്മാണം പൂർത്തീകരിച്ച 15 കെഡബ്ല്യൂ സോളാർ പവർ പ്ലാന്റിന്റെ ഉദ്ഘാടനം നിർവഹിക്കുകയായിരുന്നു മന്ത്രി. സർക്കാരിൽ നിന്ന് ലഭിക്കുന്ന ആനുകുല്യങ്ങളും അവസരങ്ങളും നല്ല രീതിയിൽ ഉപയോഗിക്കാൻ ശ്രമിച്ച് കൊണ്ട് മികച്ച സാമൂഹത്തെ സൃഷ്ടിക്കാൻ കഴിയണമെന്നും മന്ത്രി പറഞ്ഞു

ഒല്ലൂക്കര ബ്ലോക്ക് പഞ്ചായത്ത് 2021-22 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി
15,30,000 രൂപ ചെലവഴിച്ച് ബ്ലോക്ക് പഞ്ചായത്ത് കോമ്പൗണ്ടിൽ നിർമ്മാണം പൂർത്തീകരിച്ചതാണ് 15 കെഡബ്ല്യൂ സോളാർ പവർ പ്ലാന്റ്. മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയിൽ 2021-22 സാമ്പത്തിക വർഷത്തിൽ മികച്ച പ്രവർത്തനം കാഴ്ചവെച്ച ഗ്രാമപഞ്ചായത്തുകളെയും 200 തൊഴിൽ ദിനങ്ങൾ പൂർത്തീകരിച്ച ബ്ലോക്ക് പരിധിയിലെ എസ്ടി കുടുംബങ്ങളെയും ചടങ്ങിൽ മന്ത്രി ആദരിച്ചു.

ഒല്ലൂക്കര ബ്ലോക്കിലെ മികച്ച പഞ്ചായത്തായി ഒന്നാം സ്ഥാനം നേടിയ പാണഞ്ചേരി ഗ്രാമപഞ്ചായത്ത് രണ്ടാം സ്ഥാനം നേടിയ മാടക്കത്തറ ഗ്രാമ പഞ്ചായത്ത് , മികച്ച എൻജിനീയറിങ് പ്രവർത്തനങ്ങൾക്ക് നടത്തറ ഗ്രാമപഞ്ചായത്തിനെയും ഏറ്റവും കൂടുതൽ എസ്ടി കുടുംബങ്ങൾക്ക് തൊഴിൽ ദിനങ്ങൾ നൽകിയതിന് പുത്തൂർ ഗ്രാമപഞ്ചായത്തിനെയും ചടങ്ങിൽ മന്ത്രി ആദരിച്ചു.

ഒല്ലൂക്കര ബ്ലോക്ക് പ്രസിഡന്റ് കെ ആർ രവി അധ്യക്ഷനായി. ഒല്ലൂക്കര ബ്ലോക്ക് പഞ്ചായത്ത് കോമ്പൗണ്ടിൽ നടന്ന പരിപാടിയിൽ ഗ്രാമപഞ്ചായത്ത് പ്രസിഡന്റുമാരായ പി പി രവീന്ദ്രൻ, സണ്ണി ചെന്നിക്കര, ജില്ലാ പഞ്ചായത്ത് മെമ്പർമാരായ കെ വി സജു, പി എസ് വിനയൻ, ഒല്ലൂക്കര ബ്ലോക്ക് പഞ്ചായത്ത് സെക്രട്ടറി എം ബൈജു, ജോയിന്റ് ബിഡിഒ കെ ഇ ഉണ്ണി, വികസനകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ പി എസ് ബാബു, വികസനകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ സിനി പ്രദീപ് കുമാർ, തുടങ്ങിയവർ പങ്കെടുത്തു.

Leave a Reply

Your email address will not be published.