സംസ്ഥാനത്ത് ഇന്നും തീവ്ര മഴ മുന്നറിയിപ്പ്. കൊല്ലം മുതൽ ഇടുക്കി വരെയുള്ള ആറ് ജില്ലകളിൽ ഓറഞ്ച് അലേർട്ട് പ്രഖ്യാപിച്ചു. എല്ലാ ജില്ലകളിലും കരുതൽ നടപടികൾ സ്വീകരിക്കാൻ ജില്ലാ കലക്ടർമാർക്ക് ചീഫ് സെക്രട്ടറി നിർദേശം നൽകി. മണ്ണിടിച്ചിൽ, വെള്ളപ്പൊക്ക സാധ്യതയുള്ള സ്ഥലങ്ങളിൽ നിന്ന് ആളുകളെ മാറ്റിപ്പാർപ്പിക്കാനും നിർദേശമുണ്ട്
Related Articles
രാജ്യാന്തര ‘ഇൻഡീ’ സംഗീതോത്സവത്തിൻ്റെ ലോഗോ പ്രകാശനം ചെയ്തു
ആദ്യമായി കേരളത്തിൽ നടക്കാൻപോകുന്ന ഇൻ്റർനാഷണൽ ഇൻഡീ മ്യൂസിക് ഫെസ്റ്റിവലിൻ്റെ ലോഗോ ലോകപ്രശസ്ത ഇൻഡ്യൻ ഡിസൈനർ രാജീവ് സേഥിയും വിശ്വചലച്ചിത്രകാരൻ അടൂർ ഗോപാലകൃഷ്ണനും സംസ്ഥാനസർക്കാരിൻ്റെ ബാഹ്യസഹകരണത്തിനായുള്ള പ്രത്യേക ഉദ്യോഗസ്ഥൻ വേണു രാജാമണിയും ചേർന്ന് പ്രകാശനം ചെയ്തു. 2022 നവംബർ 9 മുതൽ 13 വരെ നടക്കുന്ന ഫെസ്റ്റിവലിൻ്റെ വേദിയായ കോവളത്തെ കേരള ആർട്സ് ആൻഡ് ക്രാഫ്റ്റ്സ് വില്ലേജിലാണ് പത്മഭൂഷൺ, പത്മശ്രീ സമ്മാനിതരായ മുതിർന്ന കലാകാരർ ഇതിനായി ഒത്തുചേർന്നത്. ക്രാഫ്റ്റ് വില്ലേജ് സിഒഒ ശ്രീപ്രസാദ്, ഐഐഐസി ഡെപ്യൂട്ടി ഡയറക്റ്റർ കെ. More..
കണ്ണൂർ വിസി ക്കെതിരെ നടപടി; സൂചനയുമായി ഗവർണർ
കണ്ണൂർ സർവകലാശാല വൈസ് ചാൻസലര്‍ക്കെതിരെ ഗുരുതര ആരോപണവുമായി ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്. കണ്ണൂർ വി സി ക്രിമിനലാണെന്നും ദില്ലിയിലാണ് ഗൂഢാലോചന നടന്നതെന്നും ഗവര്‍ണര്‍ ആരോപിച്ചു. കായികമായി നേരിടാന്‍ വിസി എല്ലാ ഒത്താശയും ചെയ്തുവെന്നും ഗവര്‍ണര്‍ ആരോപിക്കുന്നു. വിമര്‍ശനങ്ങളെ സ്വാഗതം ചെയ്യുന്നുവെന്ന് പറഞ്ഞ ആരിഫ് മുഹമ്മദ് ഖാന്, തന്റെ ഈഗോയെ തൃപ്തിപ്പെടുത്താനല്ല നടപടികളെന്നും കൂട്ടിച്ചേര്‍ത്തു. മാന്യതയുടെ അതിര്‍വരമ്പുകള്‍ കണ്ണൂര്‍ വി സി ലംഘിച്ചുവെന്നും പരസ്യമായി വിമര്‍ശിക്കാന്‍ നിര്‍ബന്ധിതമായതാണെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു. തന്റെ നടപടികള്‍ നിയമാനുസൃതമായിരിക്കുമെന്നും വിസിക്കെതിരെ More..
പാഠ്യപദ്ധതി പരിഷ്കരണം: ആശയ രൂപീകരണ ശിൽപ്പശാല ഇന്ന് മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യും
സംസ്ഥാനത്തെ പ്രീപ്രൈമറി മുതൽ ഹയർസെക്കൻഡറി വരെയുള്ള പാഠ്യപദ്ധതി പരിഷ്കരണത്തിനു മുന്നോടിയായുള്ള സംസ്ഥാനതല ആശയരൂപീകരണ ശിൽപശാല മുഖ്യമന്ത്രി പിണറായി വിജയൻ 16 ജൂൺ ഉദ്ഘാടനം ചെയ്യും. രാവിലെ 11ന് മസ്കറ്റ് ഹോട്ടലിൽ നടക്കുന്ന ശിൽപശാലയിൽ പൊതുവിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി അധ്യക്ഷത വഹിക്കും. കരിക്കുലം കമ്മിറ്റി അംഗങ്ങളും കോർ കമ്മിറ്റി അംഗങ്ങളും പരിപാടിയിൽ പങ്കെടുക്കും. ഉച്ചയ്ക്കുശേഷം നടക്കുന്ന കരിക്കുലം, കോർകമ്മിറ്റി സംയുക്ത യോഗത്തിൽ പരിഷ്കരണ രൂപരേഖ ചർച്ച ചെയ്യും. ഓരോ വിദ്യാർഥിയേയും ഓരോ യൂണിറ്റായി പരിഗണിച്ചുകൊണ്ടുള്ള അക്കാദമിക പ്രവർത്തനങ്ങളുടെ More..