Kerala Latest news

സംസ്ഥാനത്ത് ഇന്നും നാളെയും അതിശക്തമായ മഴയ്ക്ക് സാധ്യത.

കേരളത്തിനുമുകളിലും തെക്കന്‍ കര്‍ണാടകത്തിലും ചക്രവാതച്ചുഴി രൂപപ്പെട്ടതാണ് കാരണം. പലയിടങ്ങളിലും മഴ തുടരുകയാണ്. അടുത്ത മണിക്കൂറുകളില്‍ കേരളത്തില്‍ എല്ലാ ജില്ലകളിലും ഒറ്റപ്പെട്ടയിടങ്ങളില്‍ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്. സംസ്ഥാനത്ത് അടുത്ത അഞ്ചുദിവസം വ്യാപക മഴയ്ക്കു സാധ്യതയെന്നും കാലാവസ്ഥാ വകുപ്പ് അറിയിച്ചു.

ഒറ്റപ്പെട്ട ഇടി, മിന്നല്‍, ശക്തമായ കാറ്റ് എന്നിവയ്ക്കും സാധ്യതയുണ്ടെന്നും കാലാവസ്ഥാ നിരീക്ഷണ വകുപ്പ് അറിയിച്ചു. അടുത്ത രണ്ട് ദിവസം കേരളത്തില്‍ ഒറ്റപ്പെട്ട അതിശക്തമായ മഴയ്ക്കും തുടര്‍ന്നുള്ള രണ്ട് ദിവസം ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കും സാധ്യതയുണ്ട്.

ഏഴ് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ടും നാല് ജില്ലകളില്‍ യെലോ അലര്‍ട്ടും പ്രഖ്യാപിച്ചിട്ടുണ്ട്. ബുധനാഴ്ച തൃശ്ശൂര്‍, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകള്‍ക്ക് ഓറഞ്ച് ജാഗ്രതയും കോട്ടയം, ആലപ്പുഴ, എറണാകുളം, ഇടുക്കി ജില്ലകള്‍ക്ക് മഞ്ഞ ജാഗ്രതയും നല്‍കിയിട്ടുണ്ട്. ഈ ജില്ലകളില്‍ അതിശക്തമോ ശക്തമോ ആയ മഴയുണ്ടാകാം.

Leave a Reply

Your email address will not be published.