സംസ്ഥാനത്ത് വീണ്ടും മാസ്ക് നിര്‍ബന്ധമാക്കി. മാസ്ക് ധരിച്ചില്ലെങ്കില്‍ ഇനി മുതല്‍ പഴയരീതിയില്‍ പിഴ ഈടാക്കും. കൊവിഡ് കേസുകള്‍ ഉയരുന്ന സാഹചര്യത്തിലാണ് തീരുമാനം. ദുരന്ത നിവാരണ നിയമപ്രകാരമാണ് ചീഫ് സെക്രട്ടറിയുടെ ഉത്തരവ്.
Related Articles
സഭാ നടപടികള്‍ തടസപ്പെട്ടതിനെ അപലപിച്ച് രാജ്യസഭാ അധ്യക്ഷന്‍ എം. വെങ്കയ്യനായിഡു
ന്യൂദല്‍ഹി: പാര്‍ലമെന്റ് വര്‍ഷകാല സമ്മേളനത്തില്‍ സഭാ നടപടികള്‍ തടസപ്പെട്ടതിനെ അപലപിച്ച് രാജ്യസഭാ അധ്യക്ഷന്‍ എം. വെങ്കയ്യനായിഡു. പാര്‍ലമെന്റിന്റെ വര്‍ഷകാല സമ്മേളന സമാപന ദിനമായ തിങ്കളാഴ്ച്ചയാണ് ഇക്കാര്യത്തിലുളള ആശങ്ക അദ്ദേഹം അറിയിച്ചത്. തുടര്‍ന്ന് വെങ്കയ്യ നായിഡുവിനുളള യാത്രയയപ്പ് യോഗവും നടന്നു. കഴിഞ്ഞ മാസം 18 ന് ആരംഭിച്ച സമ്മേളനം നിശ്ചയിച്ചതിനു നാലു ദിവസം മുമ്പ് പിരിഞ്ഞു. രാജ്യസഭ 38 മണിക്കൂര്‍ സമ്മേളിച്ചു. നടപടികള്‍ 47 മണിക്കൂര്‍ തടസപ്പെടുകയും ചെയ്തു. ഇതു മൂലം അത്യാവശ്യവും പ്രാധാന്യവുമുളളതായ വിഷയങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ More..
ആരോഗ്യ പ്രവർത്തകർക്ക് വെയിൽസിൽ ജോലി; കേരളവുമായി ധാരണപത്രത്തിൽ ഒപ്പുവയ്ക്കും
തിരുവനന്തപുരം വിദേശത്ത് ജോലി ചെയ്യാന്‍ ആഗ്രഹിക്കുന്ന ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് വെയില്‍സില്‍ ജോലി ഉറപ്പാക്കാന്‍ കേരള സര്‍ക്കാരും വെയില്‍സ് സര്‍ക്കാരും ധാരണാ പത്രത്തില്‍ ഒപ്പുവയ്ക്കും. വെയില്‍സ് ആരോഗ്യ വകുപ്പ് മന്ത്രി എലുനെഡ് മോര്‍ഗണുമായി കേരള ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജും, വ്യവസായ വകുപ്പ് മന്ത്രി പി. രാജീവും നടത്തിയ ചര്‍ച്ചയിലാണ് തീരുമാനമുണ്ടായത്. മുഖ്യമന്ത്രി പിണറായി വിജയന്റെ നിര്‍ദ്ദേശമനുസരിച്ചാണ് ഇരു മന്ത്രിമാരും വെയില്‍സ് ആരോഗ്യമന്ത്രിയുമായി ചര്‍ച്ച നടത്തിയത്. ആരോഗ്യ പ്രവര്‍ത്തകരുടെ സുതാര്യവും നേരിട്ടുള്ളതുമായ റിക്രൂട്ട്മെന്റ് ഉറപ്പാക്കുന്നതിന് ധാരണാപത്രത്തിലൂടെ കഴിയും. More..
ഹജ്ജ് കർമങ്ങളുടെ ഭാഗമായി മിനായിലെ ജംറകളിൽ കല്ലേറ് കർമം ആരംഭിച്ചു
ഹജ്ജ് കർമങ്ങളുടെ ഭാഗമായി മിനായിലെ ജംറകളിൽ കല്ലേറ് കർമം ആരംഭിച്ചു. സൌദി ഉൾപ്പെടെയുള്ള രാജ്യങ്ങളിൽ ഇന്ന് വിശ്വാസികൾ ബലിപെരുന്നാൾ ഇന്ന് ആഘോഷിക്കുകയാണ്. ഇന്നലെ പകൽ അറഫയിലും രാത്രി മുസ്ദലിഫയിലും കഴിഞ്ഞ ഹജ്ജ് തീർഥാടകർ ഇന്ന് രാവിലെ മിനായിൽ തിരിച്ചെത്തിയതോടെ ജംറയിലെ കല്ലേറ് കർമം ആരംഭിച്ചു. മൂന്നു ജംറകളിൽ പ്രധാനപ്പെട്ട ജംറത്തുൽ അഖബയിൽ ആണ് ഇന്ന് കല്ലെറിയുന്നത്. ഇന്നലെ മുസ്ദലിഫയിൽ നിന്നും ശേഖരിച്ച 7 കല്ലുകൾ ആണ് ചെകുത്താൻറെ പ്രതീകമായ സ്തൂപത്തിൽ എറിയുന്നത്. ശേഷം തീർഥാടകർ മുടിയെടുക്കുകയും ബലി More..