സംസ്ഥാനത്ത് വെള്ളിയാഴ്ച സ്വർണ വില വർധിച്ചു പവന് 320 രൂപയാണ് ഇന്നു കൂടിയത്.ഒരു പവന് സ്വര്‍ണത്തിന്റെ വില 37,360 രൂപ. ഗ്രാമിന് 40 രൂപ ഉയര്‍ന്ന് 4670 ആയി. ഗ്രാമിന് 20 രൂപയും പവന് 160 രൂപയും വർധിച്ച് ഗ്രാമിന് 4,630 രൂപയിലും പവന് 37,040 രൂപയിലുമാണ് വ്യാഴാഴ്ച വ്യാപാരം നടന്നത്.
ഇതോടെ ഇന്നും ഇന്നലെയുമായി ഗ്രാമിന് 60 രൂപയും പവന് 480 രൂപയും വർധിച്ചു.രാജ്യാന്തര വിപണിയിൽ 1800 ഡോളറിലെ ശക്തമായ പിന്തുണയിലൂന്നി കുതിച്ച സ്വർണം 1830 ഡോളറിൽ പിന്തുണയുറപ്പിച്ചേക്കും. 1880 ഡോളറിലാണ് സ്വർണത്തിന്റെ അടുത്ത കടമ്പ. ഈ മാസത്തെ ഏറ്റവും കുറഞ്ഞ വിലയിലേക്ക് എത്തിയതിനു ശേഷമാണ് സ്വര്‍ണത്തിന്റെ തിരിച്ചു വരവ്