ദിവസങ്ങൾ നീണ്ട കാത്തിരിപ്പിനൊടുവിൽ സംസ്ഥാന സർക്കാരിന്റെ 10 കോടിയുടെ വിഷു ബമ്പർ അടിച്ച ഭാഗ്യവാൻമാരെ തിരിച്ചറിഞ്ഞു. ഡോ. എം പ്രദീപ് കുമാര്‍, ബന്ധു എന്‍ രമേശ് എന്നിവർക്കാണ് സമ്മാനം ലഭിച്ചത്. ഇരുവരും കന്യാകുമാരി സ്വദേശികളാണ്
ഈ മാസം 15ന് രാവിലെ വിദേശത്ത് നിന്ന് വന്ന രമേശന്റെ ബന്ധുവിനെ വിളിക്കാൻ തിരുവനന്തപുരം വിമാനത്താവളത്തിലെത്തിയപ്പോഴാണ് ഇവർ ലോട്ടറി എടുത്തത്.
കഴിഞ്ഞ ഞായറാഴ്ചയായിരുന്നു ബമ്പര്‍ നറുക്കെടുപ്പ്. എന്നാല്‍ ഒരാഴ്ച കഴിഞ്ഞിട്ടും ഭാഗ്യവാനെ കണ്ടെത്താന്‍ കഴിഞ്ഞിരുന്നില്ല. ഇന്ന് ഇരുവരും ചേര്‍ന്ന് സമ്മാനാര്‍ഹമായ ടിക്കറ്റുമായി ലോട്ടറി ഭവനില്‍ എത്തിയതോടെയാണ് നറുക്കെടുപ്പിൽ വിജയിച്ച ഇവരെ തിരിച്ചറിയുന്നത്. നാട്ടിലെ ഉത്സവത്തിന്റെ തിരക്കായതിനാലാണ് ലോട്ടറി ടിക്കറ്റ് ഹാജരാക്കാന്‍ താമസിച്ചതെന്ന് ഇരുവരും അധികൃതരോട് പറഞ്ഞു