സന്തോഷ് ട്രോഫി നേടിയ ടീമംഗങ്ങൾക്ക് പാരിതോഷികം പ്രഖ്യാപിച്ച് സംസ്ഥാന സർക്കാർ. അഞ്ച് ലക്ഷം വീതമാണ് ടീമംഗങ്ങൾക്ക് നൽകുക. സന്തോഷ് ട്രോഫിയിൽ പശ്ചിമബംഗാളിനെ ഷൂട്ടൗട്ടിൽ തകർത്താണ് കേരളം കിരീടം നേടിയത്.
സന്തോഷ് ട്രോഫി ഫുട്ബാൾ കിരീടം ചൂടിയ കേരള താരങ്ങൾക്കുള്ള പാരിതോഷികം മുഖ്യമന്ത്രി പിണറായി വിജയൻ യു.എസിൽനിന്ന് തിരിച്ചെത്തിയതിന് പിന്നാലെ നടന്ന ആദ്യ മന്ത്രിസഭ യോഗത്തിൽ തന്നെ ഇക്കാര്യം പരിഗണനക്കെടുക്കുകയായിരുന്നു.
സന്തോഷ് ട്രോഫി ഫൈനൽ മത്സരമുൾപ്പെടെ അരങ്ങേറിയ മഞ്ചേരി പയ്യനാട് സ്റ്റേഡിയം 40,000 കാണികളെ ഉൾക്കൊള്ളുംവിധം നവീകരിക്കും. ഇതിനായി 20 കോടി രൂപ വകയിരുത്തി. ഐ.എസ്.എൽ ഉൾപ്പെടെയുള്ള ടൂർണമെന്റുകൾക്ക് പയ്യനാട് വേദിയാക്കാൻ ശ്രമം തുടരുന്നതായും മന്ത്രി പറഞ്ഞിരുന്നു.