Latest news Sports

സന്തോഷ് ട്രോഫി; ആദ്യ സെമിയിൽ കേരളം ഇന്ന് കർണാടകയെ നേരിടും

സന്തോഷ് ട്രോഫി സ്വന്തമാക്കാൻ കേരള ടീമിന് ഇനി രണ്ട് മത്സരങ്ങളുടെ ദൂരം മാത്രം. ഇന്ന് നടക്കുന്ന ആദ്യ സെമി ഫൈനലില്‍ കേരളം കര്‍ണാടകയെ നേരിടും. രാത്രി 8.30ന് മഞ്ചേരി പയ്യനാട് സ്റ്റേഡിയത്തിലാണ് മത്സരം. നാളെ നടക്കുന്ന രണ്ടാമത്തെ സെമിയില്‍ മണിപ്പൂരിന്റെ എതിരാളികള്‍ ബംഗാളാണ്.

മധ്യനിരയുടെ കരുത്തിലാണ് കേരളം ഇന്ന് കളത്തിലിറങ്ങുക. ക്യാപ്റ്റന്‍ ജിജോ ജോസഫിന്റെയും ജെസിന്റെയും വിഘ്‌നേഷിന്റെയുമെല്ലാം ബൂട്ടുകള്‍ എതിര്‍ ടീമിന്റെ ഗോള്‍ വല നിറയ്ക്കുമെന്ന പ്രതീക്ഷയിലാണ് ആരാധകര്‍.

Leave a Reply

Your email address will not be published.