വേദിയിൽ വെച്ച് പെൺകുട്ടിയെ അപമാനിച്ച സംഭവത്തിൽ സമസ്തയ്ക്കെതിരെ ആഞ്ഞടിച്ച് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. പെൺകുട്ടിയെ വേദിയിൽ വിളിച്ചുവരുത്തി അപമാനിക്കുകയായിരുന്നു. ഇതിനെതിരെ നടപടിയെടുക്കണം. .
സമസ്ത വേദിയിൽ നടന്നത് ഒരു കുറ്റകൃത്യമല്ലാതെ മറ്റൊന്നുമായി കാണുന്നില്ല. അത്യന്തം ഖേദകരമായ സംഭവമാണ് നടന്നത്. സ്വമേധയാ കേസ് എടുക്കേണ്ടതാണ്. ഇത്തരം ആളുകളാണ് ഇസ്ലാമോഫോബിയ പരത്താൻ കാരണമാകുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. മുസ്ലിം സ്ത്രീകളെ വീടിന്റെ നാല് ചുമരുകൾക്കുള്ളിൽ തളച്ചിടാനുള്ള പുരോഹിതരുടെ, മതനേതാക്കളുടെ ശ്രമമാണ് ഇതിനുപിന്നില്‍. ഇതിന് ഖുർആൻ വചനങ്ങളുടേയോ ഭരണഘടനയുടേയോ പിൻബലമില്ല, അവയുടെ ലംഘനമാണ് നടക്കുന്നത്.
പ്രാധാന്യ കൽപ്പിക്കുന്ന കേരളീയ സമൂഹത്തിന്റെ നിശ്ശബ്ദത അതീവ ഖേദകരമാണ്. വിഷയത്തിൽ പ്രതികരിക്കാത്ത രാഷ്ട്രീയ നേതാക്കളെക്കുറിച്ച് ലജ്ജിക്കുന്നുവെന്നു ദേശീയ നേതാക്കളടക്കം ഈ വിഷയത്തിൽ പ്രതികരിക്കണമെന്നും അദ്ദേഹം തിരുവനന്തപുരത്ത് മാധ്യമങ്ങളോട് പറഞ്ഞു.