പാലക്കാട് എസ്ഡിപി-ആര്‍എസ്എസ് സംഘര്‍ഷങ്ങളുടെ പശ്ചാത്തലത്തില്‍ ഇന്ന് നടക്കാനിരിക്കുന്ന സര്‍വകക്ഷി യോഗത്തില്‍ പങ്കെടുക്കില്ലെന്ന് സ്പീക്കര്‍ എംബി രാജേഷ്. ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് പങ്കെടുക്കേണ്ടെന്ന തീരുമാനം സ്പീക്കര്‍ അറിയിച്ചത് .പാലക്കാട്ട് ഇന്ന് നടക്കുന്ന സമാധാന യോഗത്തില്‍ പങ്കെടുക്കുമോ എന്ന് ഇന്നലെ മുതല്‍ പലരും അന്വേഷിച്ചിരുന്നു. സ്പീക്കര്‍മാര്‍ സാധാരണ ഇത്തരം യോഗങ്ങളില്‍ പങ്കെടുക്കുന്ന കീഴ്വഴക്കമില്ല. എങ്കിലും സമാധാന യോഗമായതിനാലും നഗരത്തില്‍ താമസിക്കുന്ന ജനപ്രതിനിധി എന്ന നിലയിലും പങ്കെടുക്കുന്നത് ഉചിതമാകുമെന്ന് കരുതിയതിനാല്‍ യോഗത്തിനെത്തുമെന്ന് അറിയിച്ചിരുന്നു
Related Articles
തൃശൂരിന്റെ നൈപുണ്യ വികസന പദ്ധതി ഇന്ത്യയില്‍ നമ്പര്‍ വണ്‍; പുരസ്കാരം ഏറ്റുവാങ്ങി ജില്ലാ കലക്ടര്‍
തലമുറകള്‍ കൈമാറിയ തൊഴില്‍ നൈപുണ്യത്തിന് തുടര്‍ച്ച നിലനിര്‍ത്താനും പുതിയ തൊഴില്‍ മേഖലകളില്‍ പ്രതിഭകളെ വാര്‍ത്തെടുക്കാനും ജില്ലാഭരണകൂടം തയ്യാറാക്കിയ മാതൃക പദ്ധതിക്ക് കേന്ദ്ര സര്‍ക്കാര്‍ അംഗീകാരം. നൈപുണ്യ മേഖലയില്‍ ഏറ്റവും മികച്ച പദ്ധതിക്കുള്ള കേന്ദ്ര നൈപുണ്യ വികസന മന്ത്രാലയത്തിന്റെ പുരസ്കാരം തൃശൂര്‍ ജില്ല സ്വന്തമാക്കി. ഡല്‍ഹി ഡോ. അംബേദ്കര്‍ ഇന്റര്‍നാഷ്ണല്‍ സെന്ററില്‍ നടന്ന ചടങ്ങില്‍ ജില്ലാ കലക്ടര്‍ ഹരിത വി കുമാര്‍ കേന്ദ്ര നൈപുണ്യ വികസന മന്ത്രാലയം സെക്രട്ടറി രാജേന്ദ്ര അഗര്‍വാളില്‍ നിന്ന് പുരസ്കാരം ഏറ്റുവാങ്ങി. ജനറല്‍ കാറ്റഗറിയിലെത്തിയ More..
ഭരണഘടനയെ പുതുതലമുറ ആഴത്തിൽ മനസ്സിലാക്കണം; സ്പീക്കർ എ.എൻ ഷംസീർ
ഭരണഘടനയെ പുതുതലമുറ ആഴത്തിൽ മനസ്സിലാക്കണമെന്ന് നിയമസഭാ സ്പീക്കർ എ.എൻ ഷംസീർ. പൊക്കുന്ന് ഗവ.ഗണപത് യു.പി സ്കൂളിൽ സംഘടിപ്പിച്ച സ്വാതന്ത്ര്യ സമര ചരിത്രപ്രദർശനവും സെമിനാറും ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഭരണഘടനയുമായി പുതുതലമുറയെ കൂടുതലടുപ്പിക്കാൻ ക്ലാസുകളും സെമിനാറുകളും സംഘടിപ്പിക്കാൻ ലക്ഷ്യമിടുന്നു. ചരിത്രത്തെ വക്രീകരിക്കാൻ ശ്രമിക്കുന്ന കാലത്താണ് നാം ജീവിക്കുന്നത്. ഇത്തരം നീക്കങ്ങളെ എതിർക്കണം. വിദ്യാലയം ഒരുക്കിയ പ്രദർശനം മാതൃകാപരമാണെന്നും അഭിനന്ദനം അർഹിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു. ഡെപ്യൂട്ടി മേയർ സി.പി മുസാഫർ അഹമ്മദ് അധ്യക്ഷത വഹിച്ചു. എം.കെ മുനീർ എം.എൽ.എ മുഖ്യാതിഥി More..
താലൂക്ക്തല പട്ടയമേളകള്‍ മെയ് 14ന്, തൃശൂര്‍ താലൂക്കില്‍ വിതരണം ചെയ്യുന്നത് 2029 പട്ടയങ്ങള്‍
സംസ്ഥാന സര്‍ക്കാരിന്റെ രണ്ടാം നൂറുദിന കര്‍മ്മ പരിപാടികളുടെ ഭാഗമായി തൃശൂര്‍, കുന്നംകുളം, ചാവക്കാട് താലൂക്ക്തല പട്ടയമേള മെയ് 14ന്. പട്ടയവിതരണമേള റവന്യൂ ഭവന നിര്‍മ്മാണ വകുപ്പ് മന്ത്രി കെ രാജന് ഉദ്ഘാടനം ചെയ്യും. എല്ലാവര്ക്കും ഭൂമി എല്ലാ ഭൂമിക്കും രേഖ എല്ലാ സേവനങ്ങളും സ്മാര്‍ട്ട് എന്ന മുദ്രാവാക്യവുമായി പുതിയൊരു യുഗത്തിന് തുടക്കം കുറിക്കുകയാണ് റവന്യൂവകുപ്പ്. കര്‍മ്മ പരിപാടിയുടെ ഭാഗമായി തൃശൂര്‍ താലൂക്ക്തലത്തില്‍ 2029 പട്ടയങ്ങളാണ് വിതരണത്തിന് തയ്യാറായിരിക്കുന്നത്. ഏറ്റവും കൂടുതല്‍ വനഭൂമി പട്ടയം വിതരണം ചെയ്യുന്നത് തൃശൂര്‍ More..