കമ്മീഷണര്‍ ഓഫീസില്‍ നേരിട്ട് എത്തി പരാതി നൽകി മഞ്ജു വാര്യർ. സമൂഹമാധ്യമങ്ങളിലൂടെ അപകീര്‍ത്തിപ്പെടുത്തി എന്ന മഞ്ജു വാര്യരുടെ പരാതിയില്‍ സംവിധായകനെതിരേ കേസ്. ഭീഷണിപ്പെടുത്തല്‍, ഐടി ആക്ട് വകുപ്പുകള്‍ എന്നിവ ചേര്‍ത്ത് എളമക്കര പോലീസാണ് കേസ് രജിസ്റ്റര്‍ ചെയ്തത്.
കുറച്ച് കാലങ്ങളായി ഇയാള്‍ മഞ്ജു വാര്യർ ക്കെതിരേ മോശമായ പ്രചരണങ്ങള്‍ നടത്തുകയാണ്. എറണാകുളം സ്വദേശിയായ ഇയാള്‍ സിനിമയുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്ന വ്യക്തിയാണെന്നാണ് സൂചന. ഉടന്‍ തന്നെ ഇയാളെ അറസ്റ്റ് ചെയ്തേക്കും.