തൃശൂർ ഗവൺമെന്റ് എൻജിനീയറിങ് കോളേജിലെ സിഡ്ബി സഹായത്തോടു കൂടി പ്രവർത്തിക്കുന്ന സ്വാവലംബൻ ചെയർ ഫോർ എം.എസ്.എം.ഇ സൊല്യൂഷൻസ് പദ്ധതിയുടെ ഭാഗമായി മെയ് 14-15 തിയതികളിൽ തൃശൂർ ഗവൺമെന്റ് എൻജിനീയറിങ് കോളജിൽ നടത്തുന്ന സമ്മർ സ്റ്റാർട്ട്അപ് ഫെസ്റ്റിവൽ എന്ന സാങ്കേതിക പ്രദർശന പരിപാടിയിലേക്ക് പൊതുജനങ്ങൾക്കിടയിൽനിന്നും നൂതനമായ ആശയങ്ങളും ഉൽപ്പന്നങ്ങളും സൗജനൃമായി പ്രദർശിപ്പിക്കാൻ അവസരം നൽകുന്നു. താല്പര്യമുള്ളവർ 7559855601, 7558868317 നമ്പറുകളിൽ ബന്ധപ്പെടേണ്ടതാണ്
Related Articles
2022ലെ അവസാന ഭാഗിക സൂര്യഗ്രഹണം ഇന്ന്
ഈ വർഷത്തെ അവസാനത്തെ സൂര്യഗ്രഹണം ഇന്ന് വൈകുന്നേരം ദൃശ്യമാകും. ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ ഇന്ന് ഭാഗിക സൂര്യഗ്രഹണം ദൃശ്യമാകുമെന്നാണ് കരുതുന്നത്. ഭാഗിക ഗ്രഹണമാണ് ഇന്ത്യയിൽ കാണാനാവുക. രാജ്യത്ത് ജലന്ധറിലാണ് ഏറ്റവും നന്നായി സൂര്യഗ്രഹണം കാണാനാവുക. ഭൂമിക്കും സൂര്യനും ഇടയില്‍ ചന്ദ്രന് വരികയും ഈ സമയത്ത് സൂര്യന് മുഴുവനായും മറയ്ക്കപ്പെടുകയും ചെയ്യുന്ന പ്രതിഭാസമാണ് സൂര്യഗ്രഹണം. അതേസമയം ഇവിടെ സൂര്യന് ഭാഗികമായി മറയ്ക്കപ്പെടുമ്പോഴാണ് ഭാഗിക സൂര്യഗ്രഹണം ഉണ്ടാകുന്നത്. യൂറോപ്പ്, മിഡില്‍ ഈസ്റ്റ്, ആഫ്രിക്കയുടെ വടക്ക്-കിഴക്കന്‍ ഭാഗങ്ങള്‍, പടിഞ്ഞാറന്‍ ഏഷ്യ, വടക്കന്‍ More..
പ്രധാനമന്ത്രി ദിയോഘറില്‍ 16,800 കോടിയിലധികം രൂപയുടെ വികസന പദ്ധതികളുടെ ഉദ്ഘാടനവും ശിലാസ്ഥാപനവും നിര്‍വഹിച്ചു
പ്രധാനമന്ത്രി നരേന്ദ്ര മോദി ദിയോഘറില്‍ 16,800 കോടിയിലധികം രൂപയുടെ വിവിധ വികസന പദ്ധതികളുടെ ഉദ്ഘാടനവും തറക്കല്ലിടലും നിര്‍വഹിച്ചു. ജാര്‍ഖണ്ഡ് ഗവര്‍ണര്‍ രമേഷ് ബായിസ്, മുഖ്യമന്ത്രി ഹേമന്ത് സോറന്, കേന്ദ്രമന്ത്രി ജ്യോതിരാദിത്യ സിന്ധ്യ, സംസ്ഥാന മന്ത്രിമാര്‍, ജനപ്രതിനിധികള്‍ തുടങ്ങിയവര്‍ പങ്കെടുത്തു. ബാബ ബൈദ്യനാഥിന്റെ അനുഗ്രഹത്താല്‍ 16,000 കോടിയിലധികം രൂപയുടെ വിവിധ പദ്ധതികള്‍ ഉദ്ഘാടനം ചെയ്തതായും തറക്കല്ലിട്ടതായും പ്രധാനമന്ത്രി പറഞ്ഞു. ജാര്‍ഖണ്ഡിന്റെ ആധുനിക സമ്പര്‍ക്കസൗകര്യം, ഊര്‍ജം, ആരോഗ്യം, വിശ്വാസം, വിനോദസഞ്ചാരം എന്നീ മേഖലകള്‍ക്ക് ഇവ വലിയ ഉത്തേജനം നല്‍കുമെന്നും അദ്ദേഹം More..
മട്ടന്നൂർ നഗരസഭ: സിപിഎമ്മിലെ എൻ. ഷാജിത്ത് ചെയർമാൻ
മട്ടന്നൂർ നഗരസഭയുടെ ആറാമത് ഭരണ സമിതിയുടെ ചെയർമാനായി സിപിഎമ്മിലെ എൻ. ഷാജിത്തിനെ തെരഞ്ഞെടുത്തു. വോട്ടെടുപ്പിലൂടെയാണ് തെരഞ്ഞെടുത്തത്. യുഡിഎഫിന്റെ ചെയർമാൻ സ്ഥാനാഥിയായി മണ്ണൂർ വാർഡിൽ നിന്നും വിജയിച്ച കോൺഗ്രസിലെ പി. രാഘവനാണ് മൽസരിച്ചത്. എൻ. ഷാജിത്തിന് 21 വോട്ടും പി.രാഘവന് 14 വോട്ടും ലഭിച്ചു. വരണാധികാരി കണ്ണൂർ ഡിഎഫ്ഒ പി.കാർത്തിക്കിന്റെ നേതൃത്വത്തിലാണ് ചെയർമാൻ തെരഞ്ഞെടുപ്പ് നടന്നത്. തുടർന്നു ചെയർമാൻ എൻ. ഷാജിത്തിന് വരണാധികാരി പി.കാർത്തിക് സത്യവാചകം ചൊല്ലി കൊടുത്തു. ആറാമത് ഭരണ സമിതിയിലേക്ക് നടന്ന തെരഞ്ഞെടുപ്പിൽ എൽഡിഎഫിന് 21 More..