എല്ലാം ഘട്ടത്തിലും അതിജീവിതയ്ക്കൊപ്പമാണ് സര്‍ക്കാര്‍ നിന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്. കുറ്റക്കാർക്ക് നീതിയുടെ വിലങ്ങ് അണിയിച്ചത് എല്‍ഡിഎഫ് സര്‍ക്കാരാണെന്നും മുഖ്യമന്ത്രി പറഞ്ഞു. കേസ് കൃത്യമായി അതിന്റെ വഴിക്ക് പോകണമെന്നാതാണ് സര്‍ക്കാര്‍ നിലപാട്. മുന്‍പ് അധികാരത്തിലിരുന്നവര്‍ ഇത്തരം കേസുകളില്‍ വെള്ളം ചേര്‍ത്തത് പോലെ ഈ സര്‍ക്കാര്‍ അതു സ്വീകരിക്കുമെന്നാണ് കരുതുന്നതെങ്കില്‍ തെറ്റി. ഞങ്ങള്‍ അതിജീവിതയ്ക്കാപ്പമാണെന്ന് മുഖ്യമന്ത്രി പറഞ്ഞു.
ഉത്രയ്ക്കും വിസ്മയയ്ക്കും ജിഷയ്ക്കും നീതി ലഭിച്ചതുപോലെ കേസില്‍ അതിജീവിതയ്ക്കും നീതി ലഭിക്കുമെന്ന് മുഖ്യമന്ത്രി പറഞ്ഞു.