പാലക്കാട് സിനിമാ പ്രവര്ത്തകന് കുത്തേറ്റു. ലൊക്കേഷന്‍ അസിസ്റ്റന്റും വടകര സ്വദേശിയുമായ സിജാറിനാണ് പരിക്കേറ്റത്.സിജാറിനെ ആക്രമിച്ച തിരുവനന്തപുരം സ്വദേശി ഉത്തമനെ പൊലീസ് കസ്റ്റഡിയിലെടുത്തു.
ഇന്ന് പുലര്‍ച്ചെ നാലുമണിയോടെയാണ് സംഭവം. ലോഡ്ജില്‍ വച്ച് ഉത്തമന് സിജാറിന്റെ കഴുത്തില്‍ കുത്തുകയായിരുന്നുവെന്ന് പൊലീസ് പറയുന്നു. സിജാര്‍ തൃശൂര്‍ മെഡിക്കല്‍ കോളജില്‍ ചികിത്സയിലാണ്.