കേരള കര്‍ഷക തൊഴിലാളി ക്ഷേമനിധിയില്‍ അംശാദായം സ്വീകരിക്കുന്നതിന് ജില്ലാ എക്സിക്യൂട്ടീവ് ഓഫീസറുടെ നേതൃത്വത്തില്‍ സിറ്റിംഗ് നടത്തുന്നു. 24 മാസത്തില്‍ കൂടുതലുള്ള അംശാദായകുടിശിക സീറ്റിംഗില്‍ സ്വീകരിക്കും. ജൂണ്‍ 4ന് തോളൂര്‍, 7 അളഗപ്പനഗര്‍, 9 പൂമംഗലം, 14 അടാട്ട്, 16 കോലഴി, 18 മുളങ്കുന്നത്തുകാവ് , 21 നടത്തറ, 23 ഒല്ലൂര്‍, പുതുക്കാട്, 25 പെരിഞ്ഞനം, 28 പാഞ്ഞാള്‍ എന്നിങ്ങനെയാണ് സിറ്റിംഗ്. മുന്‍കൂട്ടി ക്ഷേമനിധി ഓഫീസില്‍ അപേക്ഷ നല്‍കിയവരെ മാത്രമാണ് സിറ്റിംഗില്‍ അംഗങ്ങളായി ചേര്‍ക്കുക. സിറ്റിംഗില്‍ അന്നുതരുന്ന അപേക്ഷകള്‍ പരിഗണിക്കില്ല. പുതുതായി ചേരുവാന്‍ വരുന്നവര്‍ സ്കൂള്‍ സര്‍ട്ടിഫിക്കറ്റ് / ആധാര്‍ കാര്‍ഡ്,തിരിച്ചറിയല്‍ കാര്‍ഡ് എന്നിവയുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകര്‍പ്പും ബാങ്ക് പാസ്ബുക്കിന്റെ ആദ്യത്തെ പേജ് സ്വയം സാക്ഷ്യപ്പെടുത്തിയ പകര്‍പ്പും അപേക്ഷയോടൊപ്പം സമര്‍പ്പിക്കണം. കൂടിക്കാഴ്ചയ്ക്ക് വരുന്ന സമയത്ത് മേല്പറഞ്ഞവയുടെ ഒറിജിനലുകള്‍ പരിശോധനക്കായി ഹാജരാക്കണം.
Related Articles
ജില്ലാ പ്രൈവറ്റ് ബസ്സ് ഓപ്പറേറ്റേഴ്സ് അസ്സോസിയേഷൻ 35-ാമത് ജില്ലാ സമ്മേളനം
തൃശൂർ ജില്ലാ പ്രൈവറ്റ് ബസ്സ് ഓപ്പറേറ്റേഴ്സ് അസ്സോസിയേഷൻ 35-ാമത് ജില്ലാ സമ്മേളനം 2022 സെപ്റ്റംബർ 5 തിങ്കളാഴ്ച രാവിലെ 10 മണിക്ക് അസ്സോസിയേഷൻ ഹാളിൽ വെച്ച് റവന്യൂ വകുപ്പ് മന്ത്രി അഡ്വ. കെ.രാജൻ ഉദ്ഘാടനം നിർവ്വഹിക്കും. പ്രസിഡണ്ട് എം.എസ്.പ്രേംകുമാർ ചടങ്ങിൽ അധ്യക്ഷത വഹിക്കുന്ന ചടങ്ങിൽ. അസ്സോസിയേഷൻ മെമ്പർമാരുടെയും, ബസ്സ് ജീവനക്കാരുടേയും മക്കളിൽ എസ്.എസ്.എൽ.സി, പ്ലസ്ട പരീക്ഷകളിൽ ഉന്നതവിജയം കൈവരിച്ച വിദ്യാർത്ഥികൾക്കുള്ള വിദ്യഭ്യാസപുരസ്കാരം ഉന്നതവിദ്യഭ്യാസ വകുപ്പ് മന്ത്രി ഡോ. ആർ.ബിന്ദു വിതരണം ചെയ്യും. അംഗങ്ങളായിരുന്ന മെമ്പർമാർ അസ്സോസിയേഷൻ നൽകുന്ന More..
ലോക ഗജദിനം തേക്കടിയില്‍ കേന്ദ്ര വനം മന്ത്രി ഉദ്ഘാടനം ചെയ്തു
സംരക്ഷിത വനമേഖലക്ക് ചുറ്റും ഒരു കിലോമീറ്റര്‍ ബഫര്‍ സോണ്‍ നിര്‍ണയിച്ച സുപ്രീംകോടതി ഉത്തരവുമായി ബന്ധപ്പെട്ട് കേന്ദ്ര സര്‍ക്കാറും മന്ത്രാലയവും റിവ്യു പെറ്റീഷന് നല്‍കുമെന്ന് കേന്ദ്ര വനം പരിസ്ഥിതി മന്ത്രി ഭൂപേന്ദര്‍ യാദവ്. ലോക ഗജ ദിനത്തോടനുബന്ധിച്ച ആഘോഷപരിപാടികള്‍ തേക്കടിയിലെ വനശ്രീ ഓഡിറ്റോറിയത്തില്‍ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. ബഫര്‍ സോണ്‍ വിഷയത്തില്‍ പ്രത്യേകിച്ച് വിധിയിലെ സെക്ഷന്‍ 44 എ, ഇ എന്നിവ പുനഃപരിശോധിക്കാനാവശ്യപ്പെടും. വിധിയുമായി ബന്ധപ്പെട്ട് പൊതുജനാഭിപ്രായ ശേഖരണം സര്‍ക്കാര്‍ പൂര്‍ത്തിയാക്കിയിട്ടുണ്ട്. വിഷയത്തില്‍ നിലവിലെ യഥാര്‍ത്ഥ സാഹചര്യങ്ങള്‍ More..
വർക്കലയിൽ യുവാവിന് വെട്ടേറ്റു
വർക്കലയിൽ യുവാവിന് വെട്ടേറ്റു. മാന്തറ സ്വദേശി സജീറിനാണ് വെട്ടേറ്റത്. വെട്ടേറ്റ സജീറിനെ മെഡിക്കൽ കോളജിൽ പ്രവേശിപ്പിച്ചു. ഇയാളുടെ സുഹൃത്താണ് വെട്ടിയത്. മാന്തറ കടപ്പുറത്ത് വെച്ചാണ് സംഭവമുണ്ടായത്. കഴുത്തിനു വെട്ടിയപ്പോൾ കൈ കൊണ്ട് തടയുകയായിരുന്നു. ഇരു കൈപ്പത്തിക്കും പരുക്കേറ്റു. സുഹൃത്ത് സംഭവസ്ഥലത്തു നിന്നും രക്ഷപെട്ടു. അയിരൂർ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.