സിൽവർ ലൈനുമായി ബന്ധപ്പെട്ട് നടക്കുന്ന സംവാദത്തിന്റെ കാര്യങ്ങൾ തീരുമാനിക്കേണ്ടത് കെ റെയിൽ അധികൃതരാണെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ പറഞ്ഞു. ഇക്കാര്യങ്ങളെല്ലാം സർക്കാർ കെ റെയിൽ അധികൃതരെയാണ് ഏൽപ്പിച്ചിരിക്കുന്നത്. സ്വാഭാവികമായും അതിന്റെ നടപടിക്രമങ്ങളും ചർച്ചകളും തീരുമാനിക്കുന്നതും അവർ തന്നെയാണെന്നും അദ്ദേഹം വ്യക്തമാക്കി.
Related Articles
പ്രതാപ് പോത്തന് അന്തരിച്ചു
നടനും സംവിധായകനുമായ പ്രതാപ് പോത്തന് അന്തരിച്ചു. ചെന്നൈയിലെ ഫ്ലാറ്റില്‍ മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. 69 വയസായിരുന്നു. ഇന്ത്യൻ സിനിമയുടെ അഭിമാനതാരമാണ് പ്രതാപ് പോത്തന്. തകര, ചാമരം, ആരവം, തുടങ്ങിയ ആദ്യ കാല ചിത്രങ്ങൾ തുടങ്ങി മലയാള സിനിമയിൽ നിരവധിയായ കഥാപാത്രങ്ങള്‍ പ്രതാപ് പോത്തന് അവതരിപ്പിച്ചിട്ടുണ്ട്. 22 ഫീമെയില്‍ കോട്ടയം, ഇടുക്കി ഗോള്‍ഡ്, അയാളും ഞാനും തമ്മില്‍, ഫൊറന്‍സിക്, ഉയരെ തുടങ്ങി പുതിയ മലയാള സിനിമാ ചിത്രങ്ങളിലും ശ്രദ്ധേയമായ വേഷങ്ങൾ ചെയ്തിട്ടുണ്ട്. അതുല്യമായ അഭിനയത്തികവും സംവിധാന മേന്മയും പ്രദര്‍ശിപ്പിച്ച More..
മങ്കിപോക്സ് ബാധിച്ച ആദ്യ രോഗി ആശുപത്രി വിട്ടെന്ന് ആരോഗ്യമന്ത്രി
മങ്കിപോക്സ് ആദ്യമായി സ്ഥിരീകരിച്ച രോഗി, രോഗമുക്തി നേടി ആശുപത്രി വിട്ടതായി ആരോഗ്യമന്ത്രി വീണാ ജോര്‍ജ്. തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയില്‍ കഴിഞ്ഞ കൊല്ലം സ്വദേശി (35) ആണ് രോഗമുക്തി നേടിയത്. രാജ്യത്തെ ആദ്യ മങ്കി പോക്സ് കോസ് ആയതിനാല്‍ എന്‍ഐവിയുടെ നിര്‍ദേശ പ്രകാരം 72 മണിക്കൂര്‍ ഇടവിട്ട് രണ്ട് പ്രാവശ്യം പരിശോധനകള്‍ നടത്തി. എല്ലാ സാമ്പിളുകളും രണ്ട് പ്രാവശ്യവും നെഗറ്റീവായി. രോഗി മാനസികമായും ശാരീരികമായും പൂര്‍ണ ആരോഗ്യവാനാണ്. ത്വക്കിലെ തടിപ്പുകള്‍ പൂര്‍ണമായി ഭേദമായിട്ടുണ്ട്. അദ്ദേഹത്തെ ഡിസ്ചാര്‍ജ് More..
യു.എ.ഇയിൽ റെഡ് അലർട്
കാലാവസ്ഥ അടിക്കടി മാറുന്നതിനെ തുടർന്ന് യു.എ.ഇയിൽ ദേശീയകാലാവസ്ഥാ നിരീക്ഷണ കേന്ദ്രം റെഡ് അലർട് പ്രഖ്യാപിച്ചു. പുലർച്ചെ മുതൽ കനത്ത പൊടിക്കാറ്റാണ് അനുഭവപ്പെടുന്നത്. കാഴ്ചാപരിധി 500 മീറ്ററിൽ താഴെയാണ്. ജനങ്ങളോട് പുറത്തിറങ്ങുന്നത് ഒഴിവാക്കണമെന്ന് അധികൃതർ ആവശ്യപ്പെട്ടു. കനത്ത ചൂടാണ് രാജ്യത്ത് അനുഭവപ്പെടുന്നത്. അബുദാബിയിൽ 44 ഡിഗ്രി സെൽഷ്യസും ദുബായിയിൽ 43 ഡിഗ്രി സെൽഷ്യസുമാണ് നിലവിലെ താപനില. അത്യാവശ്യഘട്ടങ്ങളിൽ മാത്രമേ വാഹനമെടുത്ത് പുറത്തിറങ്ങാവുവെന്നും വാഹനമോടിക്കുന്നവർ വേഗപരിധിയും വാഹനങ്ങൾക്കിടയിലെ ദൂരപരിധിയും പാലിക്കണമെന്നും അബുദാബി പോലീസ് നിർദേശിച്ചു.