സിൽവർ ലൈൻ സംവാദ പാനൽ വെട്ടിനിരത്തൽ രാഷ്ട്രീയ കാരണങ്ങളാലെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. സംവാദത്തിൽ നിന്ന് ഒഴിവാക്കിയ നടപടി രാഷ്ട്രീയ സമ്മർദ്ദത്തെ തുടർന്നാണെന്ന് വി ഡി സതീശൻ ആരോപിച്ചു. കെ-റെയിൽ കോർപ്പറേഷന്റെ ഇടപെടലിനെ തുടർന്നുള്ള ഈ ഒഴിവാക്കൽ ദുരൂഹമാണ്. ചീഫ് സെക്രട്ടറിക്കും മുകളിലാണോ കെ റെയിൽ എം ഡി യുടെ സ്ഥാനമെന്ന് വി ഡി സതീശൻ ചോദിച്ചു.
Related Articles
ലാസ്യ നടനത്തിലും തൃശൂർ മുന്നിൽ: രണ്ടാം ദിനവും ഒന്നാമതായി റോമി
സംസ്ഥാന റവന്യൂ കലോത്സവത്തിലെ രണ്ടാം ദിനത്തിലും താരമായി തൃശൂരിന്റെ റോമി ചന്ദ്രമോഹൻ. പ്രധാന വേദിയായ തേക്കിൻകാട് മൈതാനിയിൽ നടന്ന മോഹിനിയാട്ട മത്സരത്തിലാണ് ഒന്നാം സ്ഥാനം നേടി റോമി വീണ്ടും ജില്ലയുടെ അഭിമാനം ഉയർത്തിയത്. കൃഷ്ണനെ കാത്തിരിക്കുന്ന നായികയുടെ വികാരഭാവങ്ങൾ നിറഞ്ഞൊഴുകുന്നതായിരുന്നു റോമിയുടെ അവതരണം. സിനിമ-സീരിയൽ താരം അംബിക മോഹന്റെ മകൾ കൂടിയാണ് ഈ കലാകാരി. കലോത്സവത്തിലെ ആദ്യ ദിനത്തിലെ ഭരതനാട്യ മത്സരത്തിലും റോമി ഒന്നാം സ്ഥാനം കരസ്ഥമാക്കിയിരുന്നു. മോഹിനിയാട്ട മത്സരത്തിൽ കൊല്ലം ജില്ലയിലെ അനു കൃഷ്ണ രണ്ടാം More..
മാധ്യമപ്രവർത്തകയെ ഇസ്രായേൽ സൈന്യം വെടിവെച്ചു കൊന്നു
അൽ ജസീറ റിപ്പോർട്ടർ ഷിറീൻ അബു ആഖിലയെ അധിനിവേശ വെസ്റ്റ് ബാങ്കിൽ ഇസ്രായേൽ സൈന്യം വെടിവെച്ചു കൊലപ്പെടുത്തി. ജെനിൻ നഗരത്തിലെ ഇസ്രായേൽ ആക്രമണം റിപ്പോർട്ട് ചെയ്യുന്നതിനിടെയാണ് ഫലസ്തീനിയൻ മാധ്യമപ്രവർത്തകയെ സൈന്യം കൊലപ്പെടുത്തിയത്. മറ്റൊരു മാധ്യമപ്രവർത്തകനും ഇസ്രായേൽ സൈന്യത്തിന്റെ വെടിയേറ്റു. ജെറുസലേം കേന്ദ്രീകരിച്ചുള്ള അൽ-ഖുദ്സ് ദിനപത്രത്തിന്റെ റിപ്പോർട്ടർ അലി സമൗദിക്കാണ് വെടിയേറ്റത്. ഇദ്ദേഹം ചികിത്സയിൽ തുടരുകയാണ്.
ക്വട്ടേഷന്‍ ക്ഷണിച്ചു
വിയ്യൂര്‍ സെന്‍ട്രല്‍ പ്രിസണ്‍ ആന്‍ഡ് കറക്ഷന് ഹോമില്‍ ഈ സാമ്പത്തിക വര്‍ഷത്തിലേക്ക് സ്റ്റീല്‍ പ്ലേറ്റുകള്‍, സ്റ്റീല്‍ ഗ്ലാസ്, സ്റ്റീല്‍ മൊന്ത, സ്റ്റീല്‍ തവി, സ്റ്റീല്‍ സ്പൂണ്‍, റൈസ് കട്ടര്‍ എന്നിവ വിതരണം ചെയ്യാന്‍ തയ്യാറുള്ള സര്‍ക്കാര്‍/അര്‍ദ്ധസര്‍ക്കാര്‍ സ്ഥാപനങ്ങള്‍/ ഏജന്‍സികള്‍ വ്യക്തികള്‍ എന്നിവരില്‍നിന്ന് മത്സര സ്വഭാവമുള്ള മുദ്രവെച്ച കൊട്ടേഷനുകള്‍ ക്ഷണിച്ചു. ക്വട്ടേഷനുകള്‍ ജൂണ്‍ മാസം രണ്ടാം തീയതി 3 മണിക്ക് മുന്‍പായി മുദ്രവെച്ച കവറില്‍ ഓഫീസില്‍ ഹാജരാക്കേണ്ടതാണ്. അന്നേദിവസം വൈകിട്ട് നാലുമണിക്ക് ക്വട്ടേഷന്‍ സമര്‍പ്പിച്ചവരുടെയോ അവരുടെ പ്രതിനിധികളുടെയോ സാന്നിധ്യത്തില്‍ More..