പോപ്പുലർ ഫ്രണ്ട് പ്രവർത്തകൻ സുബൈർ വധക്കേസിലെ പ്രതികളെ റിമാൻഡ് ചെയ്തു. അറുമുഖൻ, ശരവണൻ, രമേശ് എന്നിവരെ 14 ദിവസത്തേക്ക് പാലക്കാട് ജുഡീഷ്യല്‍ ഫസ്റ്റ്ക്ലാസ് മജിസ്റ്റേറ്റ് (രണ്ട്) ആണ് റിമാന്‍ഡ് ചെയ്തത്. പ്രോസിക്യൂഷന്റെ അഭ്യര്‍ത്ഥന പ്രകാരം പ്രതികളുടെ സുരക്ഷ പരിഗണിച്ച് ചിറ്റൂര്‍ ജയിലിലേക്കാണ് മൂന്നു പേരെയും മാറ്റിയത്. തിരിച്ചറിയല്‍ പരേഡിന് ശേഷം കസ്റ്റഡി അപേക്ഷ സമര്‍പ്പിക്കാനാണ് തീരുമാനം.
സുബൈറിൻ്റെ കൊലപാതകം രാഷ്ട്രീയ വൈരം മൂലമാണെന്ന് റിമാൻഡ് റിപ്പോർട്ടിൽ പറയുന്നു. മുമ്പ് കൊല്ലപ്പെട്ട ആർഎസ്എസ് പ്രവർത്തകൻ സഞ്ജിത്തിന്റെ കൊലപാതകത്തിന് പ്രതികാരമെന്നോണമാണ് സുബൈറിനെ വധിച്ചതെന്നാണ് റിപ്പോർട്ടിൽ ഉള്ളത്.
അതേസമയം, ആര്‍എസ്എസ് പ്രവര്ത്തകന് ശ്രീനിവാസന്റെ കൊലപാതകത്തില്‍ നാല് പ്രതികളെ തിരിച്ചറിഞ്ഞിട്ടുണ്ട്. സംഘര്‍ഷ സാധ്യത നിലനില്‍ക്കുന്നതിനാല്‍ പാലക്കാട് നിരോധനാജ്ഞ തുടരണമെന്ന് സര്‍ക്കാരിനെ അറിയിച്ചതായി എഡിജിപി വിജയ് സാഖറെ പറഞ്ഞു.