പത്തനാപുരത്ത് സെൽഫിയെടുക്കുന്നതിനിടെ മൂന്നു പേർ പുഴയിൽ വീണ് ഒഴുക്കിൽപ്പെട്ടു. ഇതിൽ രണ്ടു പേരെ രക്ഷപ്പെടുത്തി. കാണാതായ ഒരു പെൺകുട്ടിക്കായി തിരച്ചിൽ തുടരുന്നു. ഇന്ന് ഉച്ചയ്ക്ക് 12 മണിയോടെ ഗാന്ധി ഭവനു സമീപം കുറ്റിമൂട്ടിൽ കടവിലായിരുന്നു അപകടം. അനുഗ്രഹ, സഹോദരൻ അഭിനവ് എന്നിവരെയാണ് രക്ഷപ്പെടുത്തിയത്. പത്തനംതിട്ട കൂടൽ സ്വദേശിനിയായ അപർണ എന്ന പെൺകുട്ടിയെയാണ് കാണാതായതെന്നാണ് വിവരം.
സമീപത്തുണ്ടായിരുന്ന നാട്ടുകാർ രണ്ടുപേരെ ഉടൻതന്നെ രക്ഷപ്പെടുത്തിയെങ്കിലും മൂന്നാമത്തെ പെൺകുട്ടിയെ കണ്ടെത്താനായില്ല. നാട്ടുകാരും അഗ്നിശമന സേനയും തിരച്ചിൽ തുടരുകയാണ്