സേലത്ത് ബസ്സുകള്‍ തമ്മില്‍ കൂട്ടിയിടിച്ച് അപകടം. അപകടത്തിൽ മുപ്പത് യാത്രക്കാര്‍ക്ക് പരിക്കേറ്റതായാണ് പ്രാഥമിക വിവരം. മൂന്ന് പേരുടെ നില ഗുരുതരമാണ്.
ചൊവ്വാഴ്ച വൈകുന്നേരം എടപ്പാടി ഭാഗത്തുനിന്നുവന്ന സ്വകാര്യ ബസ് എതിര്‍ദിശയില്‍ തിരുച്ചെങ്ങോട് ഭാഗത്ത് നിന്നെത്തിയ ബസ്സുമായി കൂട്ടിയിടിച്ചായിരുന്നു അപകടമുണ്ടായത്. പരിക്കേറ്റവരെ സമീപത്തെ ആശുപത്രികള്‍ പ്രവേശിപ്പിച്ചു.
അപകടത്തിന്റെ ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്. അപകടത്തില്‍പ്പെട്ട വാഹനങ്ങളില്‍ ഒന്നിലുണ്ടായിരുന്ന സിസിടിവിയിലെ ദൃശ്യങ്ങളാണ് പുറത്തുവന്നത്.