Kerala Latest news

സോളാര്‍ കേസ്: കെ.ബി. ഗണേഷ് കുമാറിനെ സിബിഐ ചോദ്യം ചെയ്തു

സോളാര്‍ കേസുമായി ബന്ധപ്പെട്ട് കെ.ബി ഗണേഷ് കുമാര്‍ എം.എല്‍.എ-യെ സിബിഐ ചോദ്യം ചെയ്തു. കേസില്‍ പ്രതികളായ ഉമ്മന്‍ചാണ്ടിയടക്കമുള്ള നേതാക്കളുടെ വിശദമായ മൊഴിയുടെ അടിസ്ഥാനത്തിലാണ് ചോദ്യം ചെയ്യല്‍. പരാതിക്കാരിയുമായുള്ള ഗണേഷ് കുമാറിന്റെ ബന്ധത്തെ കുറിച്ചായിരുന്നു ചോദ്യങ്ങള്‍. പത്തനാപുരത്ത് വച്ചായിരുന്നു ചോദ്യം ചെയ്യൽ നടന്നത്.

കഴിഞ്ഞ ദിവസം കേസില്‍ പ്രതികളായ ഹൈബി ഈഡന്‍ എം.പിയേയും സിബിഐ ചോദ്യം ചെയ്തിരുന്നു. തുടര്‍ന്നാണ് ഗണേഷ് കുമാറിനേയും ചോദ്യം ചെയ്തത്.
2013 ൽ എംഎൽഎ ആയിരിക്കവെ ഹൈബി ഈഡൻ നിള ബ്ലോക്കിലെ 34 നമ്പർ മുറിയിൽ വെച്ച് തന്നെ പീഡിപ്പിച്ചെന്നാണ് പരാതിക്കാരിയുടെ ആരോപണം. തിരുവനന്തപുരത്ത് നിന്നുള്ള അന്വേഷണസംഘം എറണാകുളത്തെത്തിയാണ് ചോദ്യം ചെയ്തത്.

Leave a Reply

Your email address will not be published.