സ്കൂള്‍ തുറക്കുന്നതിന് മുന്‍പേ വിദ്യാര്‍ത്ഥികള്‍ക്ക് യഥാസമയം പാഠപുസ്തകങ്ങള്‍ എത്തിച്ചു നല്കി കുടുംബശ്രീ പ്രവര്‍ത്തകര്‍. വിദ്യാഭ്യാസ വകുപ്പ്, കെ.ബി.പി.എസ് എന്നിവയുമായി ചേര്‍ന്നാണ് കുടുംബശ്രീ പാഠപുസ്തക വിതരണ പ്രവര്‍ത്തനങ്ങള്‍ നടത്തിയത്. തൃശൂര്‍ ജില്ലയിലെ പാഠ പുസ്തക ഹബ്ബായ അരണാട്ടുകര ഇന്‍ഫന്റ് ജീസസ് ഗേള്‍സ് സ്കൂളില്‍ എത്തിച്ചിരിക്കുന്ന പുസ്തകങ്ങള്‍ സ്കൂള്‍ സൊസൈറ്റികള്‍ക്ക് തരംതിരിച്ച് നല്കുന്ന പ്രവര്‍ത്തനമാണ് കുടുംബശ്രീ പ്രവര്‍ത്തകരുടെ നേതൃത്വത്തില്‍ നടത്തിയത്. പുതുതലമുറയെ അറിവിന്റെ വഴിയിലേക്ക് നയിക്കുവാന്‍ കുടുംബശ്രീയുടെ അധ്വാനവും കൂടി ചേര്‍ത്തുകൊണ്ട് 20 കുടുംബശ്രീ പ്രവര്‍ത്തകരും ജില്ലാ മിഷന് ഉദ്യോഗസ്ഥരുമാണ് പാഠപുസ്തക വിതരണം സമയബന്ധിതമായി പൂര്‍ത്തീകരിച്ചത്. 2022-23 അദ്ധ്യയന വര്‍ഷത്തിലെ പാഠപുസ്തക വിതരണം ഏപ്രില്‍ 29 ന് ആരംഭിച്ചിരുന്നു. 221 സര്‍ക്കാര്‍ സ്കൂള്‍ സൊസൈറ്റിയിലും 37 അണ് എയ്ഡഡ് സ്കൂളുകളിലുമായി ആകെ 2046078 പുസ്തകങ്ങളാണ് വിതരണം ചെയ്തത്
Related Articles
കണ്ടശാംകടവ് ജലോത്സവത്തിന് ആരംഭം
ചീഫ് മിനിസ്റ്റേഴ്സ് എവർ റോളിംഗ് ട്രോഫിക്ക് വേണ്ടിയുള്ള കണ്ടശാംകടവ് ജലോത്സവത്തിന് തുടക്കം. മന്ത്രി കെ.രാജൻ ജലോത്സവം ഉദ്ഘാടനം ചെയ്തു. മുരളി പെരുനെല്ലി എംഎൽഎ അധ്യക്ഷത വഹിച്ചു. സമാപന സമ്മേളനം ടി.എൻ. പ്രതാപൻ എംപി ഉദ്ഘാടനം ചെയ്യും. വാടാനപ്പള്ളി മണലൂർ ഗ്രാമപഞ്ചായത്തുകളുടെ നേതൃത്വത്തിൽ നടക്കുന്ന ജലോത്സവം. ചുരുളൻ വിഭാഗത്തിൽ പതിനൊന്നും ഇരുട്ടുകുത്തി വിഭാഗത്തിൽ പത്തും വള്ളങ്ങളാണ് മത്സരരംഗത്തുള്ളത്. വനിതാവിഭാഗത്തിൽ ഇത്തവണ രണ്ട് ടീമുകളാണ് രംഗത്തുള്ളത്. 13 പേരടങ്ങുന്ന സംഘം പ്രദർശനമത്സരമാണ് നടത്തുക. നീന്തൽ മത്സരവുമുണ്ട്.
സ്പീക്കർ തെരഞ്ഞെടുപ്പ് സെപ്റ്റംബർ 12ന്
കേരള നിയമസഭയിലേക്കുള്ള പുതിയ സ്പീക്കറെ സെപ്തംബർ 12ന് തെരഞ്ഞെടുക്കും. ഇതിനായി പ്രത്യേക സഭാ സമ്മേളനം വിളിച്ചുചേർക്കും. എ എൻ ഷംസീറാണ് എൽഡിഎഫിന്റെ സ്പീക്കർ സ്ഥാനാർഥി. വൻ ഭൂരിപക്ഷമുള്ളതിനാൽ ഷംസീറിന് വിജയമുറപ്പാണ്. എന്നാൽ യുഡിഎഫ് മത്സരിക്കുന്നതിൽ തീരുമാനമായിട്ടില്ല. സ്ഥാനാർഥിയെയും നിശ്ചയിച്ചിട്ടില്ല. സ്പീക്കറായിരുന്ന എം ബി രാജേഷ് മന്ത്രിയായതോടെയാണ് പുതിയ സ്പീക്കറെ തെരഞ്ഞെടുക്കേണ്ടി വന്നത്. സിപിഐ എം സംസ്ഥാന കമ്മിറ്റി അംഗമായ ഷംസീർ തലശ്ശേരിയിൽനിന്നുള്ള അംഗമാണ്.
വിന്‍ഡീസിനെതിരായ ഏകദിനം; സഞ്ജു ടീമിൽ, ഇന്ത്യക്ക് ബാറ്റിങ്ങ്
വെസ്റ്റ് ഇൻഡീസിനെതിരായ ആദ്യ ഏകദിനത്തിൽ ഇന്ത്യക്ക് ബാറ്റിങ്ങ്. ധവാനൊപ്പം ശുഭ്മാൻ ഗിൽ ഓപ്പൺ ചെയ്യും. ശ്രയസ്സ് അയ്യറും സൂര്യകുമാർ യാദവും ടീമിലുണ്ട്. മലായാളി താരം സഞ്ജു സാംസൺ ടീമിലിടം നേടി. അഞ്ചാമനായിട്ടാണ് സഞ്ജു ഇറങ്ങുന്നത്. ധവാനൊപ്പം ശുഭ്മാൻ ഗിൽ ഓപ്പൺ ചെയ്യും. സഞ്ജു ആണ് വിക്കറ്റ് കീപ്പർ. ടോസ് നേടിയ വെസ്റ്റ് ഇൻഡീസ് ക്യാപ്റ്റൻ നിക്കോളാസ് പുരാൻ ബൗളിങ്ങ് തെരഞ്ഞെടുക്കുകയായിരുന്നു. മലായാളി താരം സഞ്ജു സാംസൺ ടീമിലിടം നേടി. മുഹമ്മദ് സിറാജ്, യുസ് വേന്ദ്ര ചാഹൽ, പ്രസിദ്ധ് More..