തൃക്കാക്കര ഉപതിരഞ്ഞെടുപ്പില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ഥിയെ നിശ്ചയിച്ചിട്ടില്ലെന്ന് ഇടതുമുന്നണി കണ്‍വീനര്‍ ഇ.പി ജയരാജന്. മാധ്യമങ്ങളാണ് പ്രഖ്യാപിക്കുന്നതെന്നും ഇ പി ജയരാജൻ .
ഞങ്ങള്‍ പ്രഖ്യാപിക്കാതെ മാധ്യമങ്ങൾ
സ്വന്തംനിലയില്‍ സ്ഥാനാര്‍ഥിയെ പ്രഖ്യാപിച്ചത് എന്തടിസ്ഥാനത്തിലാണെന്നും അദ്ദേഹം ചോദിച്ചു.
എന്തിനാണ് ഇത്ര തിടുക്കം. സ്ഥാനാർത്ഥിയെ ഞങ്ങൾ തീരുമാനിച്ചിട്ട് നിങ്ങൾ കൊടുത്തുകൊള്ളൂ , അതിനെ വിമർശിച്ചുകൊള്ളൂ . എന്നാൽ ഞങ്ങൾ തീരുമാനിക്കാത്ത കാര്യം, ഞങ്ങൾ പറയാത്ത കാര്യം നിങ്ങൾ എന്തിനാണ് ഞങ്ങളുടെ വായിൽ കുത്തികേറ്റുന്നതെന്നും ഇ പി ചോദിച്ചു. സ്ഥാനാർഥിയെ വൈകാതെ പ്രഖ്യാപിക്കുമെന്നും ഇ പി പറഞ്ഞു.
ജില്ലാ സെക്രട്ടേറിയറ്റ് യോഗത്തിന് ശേഷം ജില്ലാ കമ്മിറ്റി യോഗം നടക്കുകയാണ്. ഇതുവരെ തീരുമാനം എടുത്തിട്ടില്ല. ജില്ലാ കമ്മിറ്റി ചര്‍ച്ചചെയ്ത ശേഷം സംസ്ഥാന കമ്മിറ്റി അംഗീകരിക്കും. അതിന് ശേഷം എല്‍ഡിഎഫ് യോഗം അംഗീകരിച്ച ശേഷമാകും സ്ഥാനാര്‍ഥിയെ ഔദ്യോഗികമായി പ്രഖ്യാപിക്കുകയെന്നും ഇ.പി ജയരാജന് പറഞ്ഞു.
സ്ഥാനാര്‍ഥി പ്രഖ്യാപനം ഇന്നുണ്ടാകില്ലെന്നാണ് വ്യവസായ മന്ത്രി പി. രാജീവ് പറഞ്ഞു. സ്ഥാനാര്‍ഥിയെ കുറിച്ച് ആലോചിക്കുന്നതേയുള്ളൂ. വികസനവും ഇടതുരാഷ്ട്രീയവുമാണ് ഞങ്ങള്‍ മുന്നോട്ടുവെക്കുക. വിജയിച്ചുവരാന്‍ കഴിയുമെന്നുതന്നെയാണ് പാര്‍ട്ടി കരുതുന്നതെന്നും അദ്ദേഹം പറഞ്ഞു.