ഹരിയാനയിൽ വ്യാജ ഇന്ധന നിർമ്മാണ യൂണിറ്റിൽ നിന്നും 75,500 ലിറ്റർ വ്യാജ ഡീസലും, 6 ലക്ഷത്തിലധികം രൂപയും പോലീസ് പിടിച്ചെടുത്തു. ഹരിയാനയിലെ സിർസയിലാണ് സംഭവം. പ്ലാൻ്റ് നടത്തിയ രണ്ട് പേരെ പോലീസ് അറസ്റ്റ് ചെയ്തു.
പോലീസിന് ലഭിച്ച രഹസ്യവിവരത്തെ തുടർന്ന് നടത്തിയ റെയ്ഡിലാണ് ഇന്ധന നിർമ്മാണ പ്ലാൻ്റ് കണ്ടെത്തിയത്. ടാങ്കർ ഡ്രമ്മുകൾ, ഡീസൽ നോസൽ മെഷീനുള്ള യന്ത്രം, ഡീസൽ മാറ്റുന്നതിനുള്ള രണ്ട് മോട്ടോറുകൾ എന്നിവ റെയ്ഡിൽ കണ്ടെടുത്തു. ആദംപൂർ സ്വദേശിയായ സെയിൽസ്മാൻ ദീപക്, രാജസ്ഥാൻ സ്വദേശി രമേഷ് എന്നിവരാണ് അറസ്റ്റിലായ പ്രതികൾ. ഇവരിൽ നിന്ന് 6,11,360 രൂപയും പിടിച്ചെടുത്തു.