Latest news National

ഹാർദിക് പട്ടേൽ കോൺഗ്രസ് വിട്ടു

പട്ടേൽ സംവരണ പ്രക്ഷോഭങ്ങളിലൂടെ ശ്രദ്ധേയനായ ഹാർദിക് പട്ടേൽ കോൺഗ്രസ് വിട്ടു. ഗുജറാത്ത് കോൺഗ്രസ് വർക്കിങ് പ്രസിഡന്റായിരുന്നു. ഗുജറാത്ത് നിയമസഭ തെരഞ്ഞെടുപ്പിന് മാസങ്ങൾ മാത്രം ശേഷിക്കെയാണ് ഹാർദിക് പട്ടേൽ കോൺഗ്രസ് വിടുന്നത്

”കോൺഗ്രസ് പാർട്ടിയിൽ നിന്നും സ്ഥാനമൊഴിയാനുള്ള ധൈര്യം ഞാൻ സംഭരിക്കുകയാണ്. എന്റെ തീരുമാനത്തെ എന്റെ സഹപ്രവർത്തകരും ഗുജറാത്തിലെ ജനങ്ങളും സ്വാഗതം ചെയ്യുമെന്ന് എനിക്ക് ഉറപ്പുണ്ട്. ഈ ചുവടുവെപ്പിലൂടെ ഗുജറാത്തിന് വേണ്ടി ശരിക്കും ക്രിയാത്മകമായി പ്രവർത്തിക്കാൻ എനിക്ക് കഴിയുമെന്ന് ഞാൻ വിശ്വസിക്കുന്നു” -കോൺഗ്രസ് അധ്യക്ഷ സോണിയാ ഗാന്ധിക്കുള്ള രാജിക്കത്ത് പങ്കുവെച്ച് ഹാർദിക് പട്ടേൽ ട്വിറ്റർ പോസ്റ്റിൽ കുറിച്ചു. ഗുജറാത്ത് ജനതക്ക് വേണ്ടി പ്രവർത്തിക്കുമെന്ന് രാജി പ്രഖ്യാപിച്ച ശേഷം ഹാർദിക് പ്രതികരിച്ചു

Leave a Reply

Your email address will not be published.