ഭൂരിപക്ഷം അല്ലാത്ത സംസ്ഥാനങ്ങളില്‍ ഹിന്ദുക്കള്‍ക്ക് ന്യൂനപക്ഷ പദവി നല്‍കുന്നത് സംബന്ധിച്ച ചര്‍ച്ചകള്‍ക്ക് കേന്ദ്ര സര്‍ക്കാരിന് സുപ്രീം കോടതി കൂടുതല്‍ സമയം അനുവദിച്ചു. സംസ്ഥാനങ്ങളുമായി ചര്‍ച്ച നടത്തുന്നതിന് മൂന്നുമാസത്തെ സമയമാണ് അനുവദിച്ചത്. .
ഹിന്ദുക്കള്‍ക്ക് ന്യൂനപക്ഷ പദവി നല്‍കുന്നതിന് സംസ്ഥാനങ്ങളുമായി ചര്‍ച്ച അനിവാര്യമാണെന്ന കേന്ദ്രത്തിന്റെ ആവശ്യം അംഗീകരിച്ച് കൊണ്ടാണ് സുപ്രീം കോടതിയുടെ തീരുമാനം. അതേസമയം കേന്ദ്രത്തിന് വിഷയത്തില്‍ ഇപ്പോഴും കൃത്യമായ തീരുമാനത്തില്‍ എത്തിച്ചേരാന്‍ കഴിഞ്ഞിട്ടില്ലെന്ന് ജസ്റ്റിസ് സഞ്ജയ് കിഷന് കൗള്‍ അധ്യക്ഷനായ ബെഞ്ച് അഭിപ്രായപ്പെട്ടു. ഓഗസ്റ്റ് 30-ന്, ഹര്‍ജി പരിഗണിക്കുന്നതിന് മുന്‍പ് ചര്‍ച്ചകളുടെ പുരോഗതി റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ കേന്ദ്രത്തിനോട് കോടതി നിര്‍ദേശിച്ചു. ഇത്തരം ചില വിഷയങ്ങള്‍ ചര്‍ച്ചകളിലൂടെ പരിഹരിക്കുന്നതാണ് നല്ലതെന്നും ജസ്റ്റിസ് സഞ്ജയ് കിഷന് കൗള്‍ അധ്യക്ഷനായ ബെഞ്ച് പറഞ്ഞു.
ദേശിയ ന്യൂനപക്ഷ കമ്മിഷന് നിയമ പ്രകാരം രാജ്യത്ത് ആറ് മത വിഭാഗങ്ങള്‍ക്ക് മാത്രമാണ് ന്യൂനപക്ഷ പദവി നല്‍കുന്നത്. നിലവില്‍ മുസ്ലിം, ക്രിസ്ത്യന്‍, സിഖ്, ബുദ്ധ, പാഴ്സി, ജൈന എന്നീ വിഭാഗങ്ങള്‍ക്കാണ് കേന്ദ്രസര്‍ക്കാര്‍ ന്യൂനപക്ഷ പദവി നല്‍കിയിട്ടുള്ളത്.