Latest news

ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്ത് വിടാതിരുന്നത് ഡബ്ല്യൂസിസി ആവശ്യപ്പെട്ടതുകൊണ്ട്: മന്ത്രി പി. രാജീവ്

ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് പുറത്തുവിട്ടതിരുന്നത് ഡബ്ല്യൂസിസി ആവശ്യപ്പെടട്ടതുകൊണ്ടാണെന്ന് മന്ത്രി പി.രാജീവ്. ഇംഗ്ലീഷ് മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലാണ് മന്ത്രിയുടെ പരാമര്‍ശം.കമ്മിഷന്‍ എന്‍ക്വയറി ആക്ട് പ്രകാരമായിരുന്നില്ല ഹേമ കമ്മിറ്റി. അതിനാല്‍ റിപ്പോര്‍ട്ട് പുറത്തുവിടണമെന്ന് നിര്‍ബന്ധമില്ലെന്നും അഭിമുഖത്തില്‍ മന്ത്രി പറഞ്ഞു.
ജസ്റ്റിസ് ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് പുറത്തുവിടാത്തത് ഡബ്ല്യു.സി.സി ആവശ്യപ്പെട്ടതുകൊണ്ടാണെന്ന പരാമര്‍ശത്തില്‍ ഡല്‍ഹിയില്‍ ഇന്ത്യന്‍ എക്സ്പ്രസിലെ പത്രപ്രവര്‍ത്തകരുമായി നടത്തിയ ആശയസംവാദത്തിനിടയില്‍ മന്ത്രി ഇതുമായി ബന്ധപ്പെട്ട് നടത്തിയ പരാമര്‍ശം വിവാദമായ പശ്ചാത്തലത്തിലാണ് ഈ വിശദീകരണം.

Leave a Reply

Your email address will not be published.