വളരെ സമയമെടുത്ത് തയ്യാറാക്കിയ റിപ്പോർട്ടിലെ നിരീക്ഷണം എന്താണെന്ന് സർക്കാർ വ്യക്തമാക്കണമെന്ന് ഡബ്ല്യു.സി.സി ആവശ്യപ്പെട്ടു. റിപ്പോർട്ട് പുറത്തുവിടില്ലെന്ന മന്ത്രി സജി ചെറിയാന്റെ പ്രസ്താവനയ്ക്ക്
ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തുവിടണമെന്ന നിലപാട് ഡബ്ല്യു.സി.സി വ്യക്തമാക്കിയത്. സർക്കാരുമായി നടത്തിയ ചർച്ച നിരാശാജനകമായികരുന്നെന്ന് ഡബ്ല്യു.സി.സി പറഞ്ഞു.
ചർച്ചയിൽ ഒരു തീരുമാനവും ആയില്ല. ഹേമാ കമ്മിറ്റി റിപ്പോർട്ടുമായി ബന്ധപ്പെട്ട് സർക്കാരുമായി നടത്തിയ ചർച്ചയിൽ പങ്കെടുത്ത മറ്റുള്ളവരും വ്യക്തതയില്ലെന്ന് പറഞ്ഞു. രഹസ്യാത്മകതനിലനിർത്തി റിപ്പോർട്ട് പുറത്തുവിടണമെന്നാണ് ഡബ്ല്യു.സി.സി . ആവശ്യപ്പെടുന്നത്.
ഹേമാ കമ്മിറ്റി റിപ്പോർട്ട് പുറത്തുവിടണമെന്ന് പറയുന്നതിന്റെ അടിസ്ഥാനമെന്താണെന്നാണ് മന്ത്രി സജി ചെറിയാൻ ചോദിച്ചു. റിപ്പോർട്ട് പുറത്തുവിടരുതെന്ന് ജസ്റ്റിസ് ഹേമ തന്നെ പറഞ്ഞിട്ടുണ്ട് എന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.