ഹേമ കമ്മീഷൻ റിപ്പോർട്ടുമായി ബന്ധപ്പെട്ട വിവാദങ്ങളില്‍ പ്രതികരിച്ച് ഡബ്ല്യൂ.സി.സി. അംഗം ദീദി ദാമോദരന്‍. തങ്ങൾക്ക് എന്തൊക്കെയാണ് പറയാനുള്ളത് എന്നതുമായി ബന്ധപ്പെട്ട് മീറ്റിങ് നടത്താനിരിക്കേയാണ് പുതിയ വിവാദം ഉയർന്നുവന്നതെന്ന് ദീദി ദാമോദരൻ പ്രതികരിച്ചു. ഹേമ കമ്മീഷൻ റിപ്പോർട്ട് പ്രസിദ്ധീകരിക്കണ എന്നും അവർ മാധ്യമങ്ങളോട് പ്രതികരിച്ചു.
ഹേമ കമ്മീഷന് മുമ്പാകെ എല്ലാവരും രഹസ്യമൊഴിയല്ല നൽകിയത്. പക്ഷേ, രഹസ്യ സ്വഭാവം വേണ്ട മൊഴികൾ അതിനകത്തുണ്ട്. മന്ത്രി തെറ്റിദ്ധരിക്കപ്പെട്ടിട്ടുണ്ടാവാം. എന്തുകൊണ്ടായിരിക്കാം മന്ത്രി അങ്ങനെ പറഞ്ഞതെന്ന് അറിയില്ല. ഡബ്ലിയു.സി.സിക്കെതിരെ ഒരു മന്ത്രിയും അങ്ങനെ പറയേണ്ട സാഹചര്യമില്ല.
ഒരുഘട്ടത്തിൽപ്പോലും റിപ്പോർട്ട് പുറത്തുവിടരുതെന്ന് ആവശ്യപ്പെട്ടിട്ടില്ല. നാലാം തീയതി സർക്കാർ വിളിച്ച യോഗത്തിൽ പറയാനുള്ളത് പറയും. ആശയക്കുഴപ്പങ്ങൾ ദൂരീകരിക്കണമെന്ന് ആഗ്രഹമുണ്ടെന്നും അവർ പറഞ്ഞു