പ്രധാനമന്ത്രി നരേന്ദ്ര മോദിയ്ക്ക് ഗുരുവായൂരിലേയ്ക്ക് സ്വാഗത ഘോഷയാത്ര നടത്തി.

Estimated read time 0 min read

ഗുരുവായൂർ: പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദിയ്ക്ക് ഗുരുവായൂരിലേയ്ക്ക് സ്വാഗതം ചെയ്ത് കൊണ്ട് ബിജെപി ഗുരുവായൂരിൽ വിളംബര ഘോഷയാത്ര നടത്തി. വാദ്യഘോഷങ്ങളുടെ അകമ്പടിയോടെ സ്വാഗതസംഘം ഓഫീസിൽ നിന്ന് ആരംഭിച്ച ഘോഷയാത്ര മഞ്ജുളാൽ പരിസരത്ത് സമാപിച്ചു. ഗുരുവായൂരിലെ വികസനത്തിന് നിരവധി പദ്ധതികൾ അനുവദിച്ചതിൻ്റെ നന്ദിസൂചകമായി പദ്ധതികളുടെ പേരും തുകയും പ്രതിപാദിച്ച് തയ്യാറാക്കിയ മോദിജിയുടെ ചിത്രത്തിൽ പ്രവർത്തകർ പാലഭിഷേകം നടത്തി. ബിജെപി ജില്ലാ പ്രസിഡൻറ് അഡ്വ കെ.കെ അനീഷ് കുമാർ, മേഖലാ പ്രസിഡൻ്റ് ഉണ്ണിക്കൃഷ്ണൻ മാസ്റ്റർ, സംസ്ഥാന ഉപാധ്യക്ഷൻ അഡ്വ ബി ഗോപാലകൃഷ്ണൻ, മണ്ഡലം പ്രസിഡൻ്റ് അനിൽ മഞ്ചിറമ്പത്ത്, ജില്ലാ ജനറൽ സെക്രട്ടറി ജസ്റ്റിൻ ജേക്കബ്, രാജൻ തറയിൽ, അഡ്വ നിവേദിത എന്നിവർ നേതൃത്വം നൽകി.

You May Also Like

More From Author

+ There are no comments

Add yours