ഏറെ ആകാംഷയോടെ കാത്തിരിക്കുന്ന ഉലകനായകന്‍ കമല്‍ ഹാസന്റെ ഏറ്റവും പുതിയ ചിത്രം വിക്രം അവകാശം വിറ്റുപോയത് ഭീമന്‍ തുകയ്ക്ക്. സാറ്റ്‌ലൈറ്റിലും ഒടിടിയിലുമായി വ്യത്യസ്ത ഭാഷകളില്‍ ചിത്രത്തിന്റെ അവകാശം 200 കോടിയിലധികം രൂപയ്ക്കാണ് വിറ്റുപോയത്.
ജൂണ്‍ 3 നാണ് ചിത്രം ഇന്ത്യയിലും വിദേശത്തും ചിത്രം റിലീസ് ചെയ്യുന്നത്. കമല്‍ ഹാസന് പുറമേ വിജയ് സേതുപതി, ഫഹദ് ഫാസില്‍, ഗായത്രി ശങ്കര്‍, അര്‍ജുന്‍ ദാസ്, ചെമ്പന്‍ വിനോദ്, ഹരീഷ് പേരടി തുടങ്ങി ഒരു നീണ്ട താരനിര തന്നെ ചിത്രത്തിലുണ്ട്. സിനിമയിൽ സൂര്യ അതിഥി വേഷത്തിൽ എത്തുന്നുന്നുണ്ട്
സിനിമാ പ്രേക്ഷകര്‍ ഏറെ ആകാംഷയോടെ കാത്തിരിക്കുന്ന ഉലകനായകന്‍ കമല്‍ ഹാസന്റെ ഏറ്റവും പുതിയ ചിത്രമാണ് ‘വിക്രം’. റിലീസ് ചെയ്യാന്‍ ഏതാനും ദിവസങ്ങള്‍ മാത്രം ബാക്കി നില്‍ക്കെ ചിത്രം 200 കോടി രൂപ നേടിക്കഴിഞ്ഞു. റെക്കോര്‍ഡ് തുകയ്ക്കാണ് വിക്രമിന്റെ സാറ്റലൈറ്റ്, ഒടിടി റൈറ്റ്‌സ് വിറ്റുപോയത്. കമല്‍ ഹാസന്റെ കരിയറിലെ തന്നെ ഏറ്റവും വലിയ പ്രീ-റിലീസ് ബിസിനസാണിത്.