Latest news National

5ജി ആദ്യ വീഡിയോ കോള്‍ ചെയ്ത് കേന്ദ്ര വാര്‍ത്താ വിനിമയ മന്ത്രി അശ്വനി വൈഷ്ണവ്

തദ്ദേശീയമായി വികസിപ്പിച്ച 5ജി നെറ്റ്‌വര്‍ക്കില്‍ നിന്ന് ആദ്യ വീഡിയോ കോള്‍ ചെയ്ത് കേന്ദ്ര വാര്‍ത്താ വിനിമയ മന്ത്രി അശ്വനി വൈഷ്ണവ്. മദ്രാസ് ഐ.ഐ.ടിയില്‍ വെച്ചാണ് രാജ്യത്തെ ആദ്യത്തെ 5 ജി വിഡിയോ, ഓഡിയോ കോളിന്റെ പരീക്ഷണം അശ്വനി വൈഷ്ണവ് നിര്‍വഹിച്ചത്. എന്‍ഡ് ടു എന്‍ഡ് നെറ്റ്‌വര്‍ക്ക് പൂര്‍ണമായും രാജ്യത്ത് തന്നെയാണ് രൂപകല്പന ചെയ്തതെന്നും വികസിപ്പിച്ചതെന്നും അദ്ദേഹം പറഞ്ഞു.
തദ്ദേശീയമായി സേവനങ്ങളും ഉത്പന്നങ്ങളും നിര്‍മിക്കുകയെന്ന പ്രധാനമന്ത്രിയുടെ ആത്മനിര്‍ഭര്‍ കാഴ്ചപാടിന്റെ സാക്ഷാത്കാരമാണിതെന്ന് അശ്വിനി വൈഷ്ണവ് പറഞ്ഞു. ഇത് പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ കാഴ്ചപാടിന്റെ സാക്ഷാത്കാരമാണ്. നമ്മുടെ സ്വന്തം 4 ജി, 5 ജി സാങ്കേതിക വിദ്യകള്‍ വികസിപ്പിക്കുക എന്നതായിരുന്നു അദ്ദേഹത്തിന്റെ സ്വപ്‌നമെന്നും അദ്ദേഹം പറഞ്ഞു.

Leave a Reply

Your email address will not be published.