Kerala Latest news

ഡോ.കിരൺ ആനന്ദ് നമ്പൂതിരി മേൽശാന്തിയായി സ്ഥാനമേറ്റു

ഗുരുവായൂർ ക്ഷേത്രത്തിൽ ഒക്ടോബർ ഒന്നുമുതൽ ആറു മാസത്തേക്കുള്ള മേൽശാന്തിയായി കക്കാട്ടു മനയിൽ കിരൺ ആനന്ദ് നമ്പൂതിരി സ്ഥാനമേറ്റു. വെള്ളിയാഴ്ച രാത്രി അത്താഴപൂജയും തൃപ്പുകയും കഴിഞ്ഞ് നട അടയ്ക്കുന്നതിന് മുൻപായിരുന്നു മേൽശാന്തി മാറ്റ ചടങ്ങ്. മേൽശാന്തിയായിരുന്ന തിയ്യന്നൂർ ക്യഷ്ണചന്ദ്രൻ നമ്പൂതിരി ശ്രീലക മുന്നിൽ നമസ്കാര മണ്ഡപത്തിൽ സ്ഥാനചിഹ്നമായ താക്കോൽക്കൂട്ടം വെള്ളിക്കുംഭത്തിൽ സമർപ്പിച്ചു സ്ഥാനമൊഴിഞ്ഞു. ക്ഷേത്ര ഊരാളൻ ബ്രഹ്മശ്രീ മല്ലിശേരി പരമേശ്വരൻ നമ്പൂതിരിപ്പാട് സ്ഥാനചിഹ്നമായ താക്കോൽക്കൂട്ടം പുതിയ മേൽശാന്തി കിരൺ ആനന്ദ് നമ്പൂതിരിക്ക് നൽകി. ക്ഷേത്രം തന്ത്രി ബ്രഹ്മശ്രീ.പി.സി.ദിനേശൻ നമ്പൂതിരിപ്പാട്, More..

Kerala Latest news

വിജയത്തിന് പിന്നിൽ വിശ്വാസ്യതയും കഠിനാധ്വാനവും : ആർ പ്രേംകുമാർ ചെയർമാൻ ബി എൽ എം

രാജ്യത്തെ ഏറ്റവും മികച്ച മൾട്ടി സ്റ്റേറ്റ് കോപ്പറേറ്റീവ് സൊസൈറ്റികളിൽ ഒന്നായ ബി എൽ എം വാർഷിക ജനറൽ ബോഡി മീറ്റിംഗ് നടക്കുന്ന സമയമാണിത്. നമ്മുടെ നാടിന്റെ വളർച്ചയും വികസിനവും ലക്ഷ്യമാക്കിയാണ് സാമൂഹിക പ്രതിബന്ധതയുള്ള ഓരോ പൗരനും മുന്നോട്ടുപോകുന്നത്. രാജ്യത്തിന്റെ മുന്നോട്ടുള്ള കുതിപ്പിൽ എളിയ പങ്ക് വഹിക്കാൻ കഴിഞ്ഞിട്ടുള്ള പ്രസ്ഥാനം തന്നെയാണ് ബി എൽ എം, ഒന്നരപ്പതിറ്റാണ്ടിലേറെക്കാലമായി തെക്കെ ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളിൽ ഏറെ സ്തുത്യർഹമായ പ്രവർത്തനങ്ങൾ കാഴ്ചവച്ചണ് നാം മുന്നോട്ടുപോകുന്നത്. ജനങ്ങളുടെ വിശ്വാസവും ബി എൽ എം More..

Kerala Latest news

കോടിയേരി ബാലകൃഷ്ണൻ അന്തരിച്ചു

സിപിഐ എം മുൻ സംസ്ഥാന സെക്രട്ടറിയും പൊളിറ്റ് ബ്യൂറോ അംഗവുമായ കോടിയേരി ബാലകൃഷ്ണൻന്തരിച്ചു. 69 വയസായിരുന്നു. ക്യാൻസർ ബാധിച്ച് ചെന്നൈ അപ്പോളോ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. ഇന്ന് ആരോഗ്യ സ്ഥിതി വളരെ മോശമായിരുന്നു. രോഗം മൂർച്ഛിച്ചതിനെ തുടർന്ന് അദ്ദേഹം അടുത്തിടെ സിപിഐ എം സംസ്ഥാന സെക്രട്ടറി സ്ഥാനം ഒഴിഞ്ഞിരുന്നു.

Kerala Latest news

കെഎസ്ആർടിസി ഇന്നുമുതൽ സിംഗിൾ ഡ്യൂട്ടിയിലേക്ക്; പാറശ്ശാലയിൽ തുടക്കം

കെഎസ്ആർടിസി ഇന്നുമുതൽ സിംഗിൾ ഡ്യൂട്ടി പരിഷ്കരണത്തിലേക്ക്. തിരുവനന്തപുരം പാറശ്ശാലയിലാണ് പരിഷ്കരണം ആദ്യം നടപ്പിലാക്കുന്നത്. ഡ്യൂട്ടി പരിഷ്‌കരണത്തിലൂടെ ദിവസവരുമാനം എട്ടുകോടി രൂപയാകുമെന്ന പ്രതീക്ഷയിലാണ് കെഎസ്‌ആർടിസി. നിലവിൽ 3600 ബസാണ്‌ സർവീസ്‌ നടത്തുന്നത്‌. ശരാശരി വരുമാനം ആറുകോടിയും. പുതിയ മാറ്റത്തിലൂടെ സർവീസ്‌ 12.5 ലക്ഷം കിലോമീറ്ററിൽനിന്ന്‌ 16 ലക്ഷമാക്കി 4800 ബസ്‌ നിരത്തിലിറക്കാം. ഇതിനൊപ്പം സ്വിഫ്‌റ്റ്‌ സർവീസുകൾകൂടി ചേരുമ്പോൾ വരുമാനം ഉയരുമെന്നാണ്‌ കണക്കുകൂട്ടൽ. ഇതുവഴി മാസവരുമാനത്തിൽ 25 കോടി രൂപയുടെ വർധനയുണ്ടാകും. മാസം 240 കോടി രൂപ ലഭിച്ചാൽ ശമ്പള More..

Crime Latest news

ലഹരി മരുന്നുകളുമായി മൂന്ന് യുവാക്കള്‍ പിടിയില്‍

കോഴിക്കോട് ബാലുശ്ശേരിയിൽ മാരക ലഹരി മരുന്നുകളുമായി മൂന്ന് യുവാക്കൾ പിടിയിൽ. നന്മണ്ട താനോത്ത് അനന്തു (22), കണ്ണങ്കര യൂസഫ് മുബാറക്കിൽ ജാഫർ (26), താമരശ്ശേരി അമ്പായത്തോട് പുല്ലുമലയിൽ മിർഷാദ് (28) എന്നിവരെയാണ് കഞ്ചാവും 6.82 ഗ്രാം എംഡിഎയും 13.20 ഗ്രാം ഹഷീഷ് ഓയിലുമായി പിടിയിലാത്. പൊലീസ് പരിശോധനക്കിടെ എസ്റ്റേറ്റ് മുക്കിൽ വച്ചാണ് സംശയകരമായ സാഹചര്യത്തില്‍ യുവാക്കൾ എസ്ഐ പി.റഫീഖും സംഘവും പിടികൂടിയത്.. മുൻപും സമാന കേസുകളിൽ പ്രതികളായിട്ടുള്ളവരാണ് ഇവരെന്ന് പൊലീസ് പറഞ്ഞു. അടുത്തിടെ ജയിലിൽ നിന്ന് പുറത്തിറങ്ങി More..

Crime Latest news

വീട് കുത്തിത്തുറന്ന് സ്വർണം കവർന്നു; പ്രതി പിടിയിൽ

ആളില്ലാത്ത വീട് കുത്തിത്തുറന്ന് സ്വർണ്ണാഭരണം കവർന്ന പ്രതിയെ പൊലീസ് അറസ്റ്റ് ചെയ്തു. പള്ളിച്ചൽ പാരൂർക്കുഴി അറപ്പുര വീട്ടിൽ രാജേഷ് (35)നെ പൂവാർ പൊലീസാണ് അറസ്റ്റ് ചെയ്തത്. തിരുപുറം തിരുപുറത്തൂർ പുറുത്തിവിളയിൻ വാറുവിള ദിവ്യ ഇല്ലത്തിൽ ദിവാകരന്‍റെ വീട്ടിലാണ് പ്രതി മോഷണം നടത്തിയത്. ദിവാകരനും ഭാര്യയും പെൻഷൻ വാങ്ങാൻ പോയ സമയം, വീടിന്‍റെ പുറക് വശത്ത് വച്ചിരുന്ന പിക്കാസ് കൊണ്ട് വീടിന്‍റെ മുൻവശം വാതിൽ കുത്തിത്തുറന്നായിരുന്നു പ്രതി മോഷണം നടത്തിയത്. അലമാരയിൽ സൂക്ഷിച്ചിരുന്ന രണ്ടര പവന്‍റെ മാലയും കമ്മലും More..

Kerala Latest news

വിദ്യാര്‍ത്ഥി ചിറയില്‍ മുങ്ങിമരിച്ചു

വിദ്യാര്‍ത്ഥി ചിറയില്‍ മുങ്ങിമരിച്ചു. ധര്‍മ്മശാല തളിയില്‍ സ്വദേശി ജിതിന്‍(17)ആണ് കടമ്പേരി ചിറയില്‍ മുങ്ങി മരിച്ചത്. കുറുമാത്തൂര്‍ ഹയര്‍സെക്കണ്ടറി സ്‌കൂളിലെ പ്ലസ്ടു വിദ്യാര്‍ത്ഥിയാണ്. ഇന്ന് രാവിലെ അഞ്ചരയോടെയായിരുന്നു സംഭവം. പിതാവ് ജയകൃഷ്ണനോടൊപ്പം കുളിച്ചുകൊണ്ടിരിക്കെ ചിറയില്‍ മുങ്ങി താഴുകയായിരുന്നു.

Crime Latest news

വിസ വാഗ്ദാനം ചെയ്ത് ലക്ഷങ്ങൾ തട്ടി; പ്രതി പിടിയിൽ

സംസ്ഥാനത്തെ വിവിധ ജില്ലകളിൽ നിന്നും നിരവധി പേർക്ക് വിസ വാഗ്ദാനം ചെയ്തു ലക്ഷങ്ങൾ തട്ടിയ പ്രതി അറസ്റ്റിലായി. മുദാക്കൽ പൊയ്കമുക്ക് സുധീഷ് വിലാസത്തിൽ രതീഷ് (40) നെയാണ് മംഗലപുരം പൊലീസ് അറസ്റ്റ് ചെയ്തത്. ഇടുക്കി സ്വദേശി അൽ അമീറിന്റെ പരാതിയിൽ രജിസ്റ്റർ ചെയ്ത കേസിലാണ് അറസ്റ്റ് ചെയ്തത്. ഈ കേസിൽ തന്നെ പ്രതി ഏകദേശം 10 ലക്ഷത്തോളം രൂപ തട്ടിയെടുത്തിട്ടുണ്ട്. കേരളത്തിലെ വിവിധ സ്ഥലങ്ങളിൽ ഷീജ എന്ന സ്ത്രീയോടൊപ്പം വാടകയ്ക്ക് താമസിക്കുകയും. സ്ഥലവാസികളുമായി ബന്ധം സ്ഥാപിച്ചുമാണ് പ്രതി More..

Health

സൗജന്യ ചികിത്സയില്‍ റെക്കോഡുമായി കോഴിക്കോട്‌ മെഡി. കോളേജ് രാജ്യത്ത്‌ ഒന്നാമത്

അഭിമാനകരമായ നേട്ടവുമായി കോഴിക്കോട്‌ മെഡിക്കൽ കോളേജ്‌. ഏറ്റവും കൂടുതൽപേർക്ക്‌ സൗജന്യ ചികിത്സ ലഭ്യമാക്കിയതിൽ ആശുപത്രി രാജ്യത്ത്‌ ഒന്നാമതെത്തി. കാരുണ്യ ഉൾപ്പെടെയുള്ള ചികിത്സാ പദ്ധതികളിലൂടെയാണ്‌ കോഴിക്കോട് മെഡിക്കൽ കോളേജ് ഈ നേട്ടം കൈവരിച്ചത്. കാരുണ്യ ആരോഗ്യ സുരക്ഷാ പദ്ധതിയിലൂടെ (കാസ്‌പ്‌) കൂടുതൽ രോഗികൾക്ക്‌ കിടത്തിച്ചികിത്സ നൽകിയതിൽ രാജ്യത്തെ ഏത് ആശുപത്രിയെക്കാളും ബഹുദൂരം മുന്നിലാണ്‌ മെഡിക്കൽ കോളേജ് ആശുപത്രി. 2021 ഏപ്രിൽമുതൽ 2022 മാർച്ച്‌വരെ കാസ്‌പിലൂടെ 60,652 പേരാണ്‌ ഇവിടെനിന്ന് ചികിത്സ നേടിയത്‌. ഒപിയിൽ എത്തുന്നവർ ഉൾപ്പെടെ ശരാശരി 5000 More..