മഞ്ചേശ്വരം തിരഞ്ഞെടുപ്പ് കോഴക്കേസിൽ നിന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ.സുരേന്ദ്രൻ കുറ്റവിമുക്തനായി. സുരേന്ദ്രൻ ഉൾപ്പെടെ ആറ് പ്രതികളെയും കാസർകോട് ജില്ലാ സെഷൻസ് കോടതി വെറുതെ വിട്ടു. പ്രഥമദൃഷ്ട്യാ കേസ് നിലനിൽക്കില്ലെന്ന് കോടതി വിധിച്ചു. കേസ് ആസൂത്രിതമായി കെട്ടിച്ചമച്ചതായിരുന്നെന്നും ഒടുവിൽ സത്യം വിജയിച്ചെന്നും വിധി വന്ന ശേഷം കെ സുരേന്ദ്രൻ പ്രതികരിച്ചു. മഞ്ചേശ്വരത്ത് ബിഎസ് പി സ്ഥാനാർഥിയായി നാമനിർദേശ പത്രിക സമർപ്പിച്ച കെ.സുന്ദരയെ സ്വാധീനിച്ച് കെ സുരേന്ദ്രൻ പത്രിക പിൻവലിപ്പിച്ചെന്നായിരുന്നു കേസ്. മഞ്ചേശ്വരത്തെ എൽഡിഎഫ് സ്ഥാനാർത്ഥിയായിരുന്ന വി.വി.രമേശനാണ് ഈ Read More…
Author: Team IndianVartha
കടലില്‍ കുടുങ്ങിയ വള്ളത്തേയും 40 മത്സ്യതൊഴിലാളികളെയും രക്ഷപ്പെടുത്തി ഫിഷറീസ് – മറൈൻ എൻഫോഴ്സ്മെന്റ് റെസ്ക്യൂ സംഘം
അഴീക്കോട് ഫിഷ് ലാൻ്റിങ്ങ് സെൻ്ററിൽ നിന്നും ഇന്നലെ (വെള്ളി) പുലർച്ചെ മത്സ്യബന്ധനത്തിന് പോയ യദുകുലം എന്ന ഇൻബോഡ് വള്ളത്തിൻ്റെ പ്രൊപ്പല്ലറിൽ വല ചുറ്റി എഞ്ചിന്‍ നിലച്ച് കടലില്‍ കുടുങ്ങിയ 40 മത്സ്യതൊഴിലാളികളെ ഫിഷറീസ് വകുപ്പിന്റെ മറൈൻ എൻഫോഴ്സ്മെന്റ് റെസ്ക്യൂ സംഘം രക്ഷാപ്രവര്‍ത്തനം നടത്തി കരയിലെത്തിച്ചു. കടലില്‍ 5 നോട്ടിക്കല്‍ മൈല്‍ അകലെ അഴിമുഖം വടക്ക്-പടിഞ്ഞാറ് ഭാഗത്ത് എഞ്ചിൻ നിലച്ച് കുടുങ്ങിയ തൃശ്ശൂർ ജില്ലയിലെ ചാമക്കാല സ്വദേശി ഏറനാം പുരയ്ക്കൽ പുഷ്പനാഥിൻ്റെ ഉടമസ്ഥതയിലുള്ള യദുകുലം എന്ന ഇൻബോർഡ് വള്ളവുംകൈപ്പമംഗലം Read More…
നവസംരംഭകര്‍ക്ക് 5 ദിവസത്തെ വര്‍ക്‌ഷോപ്പ്
പുതിയ സംരംഭകര്‍ക്കായി വ്യവസായ വാണിജ്യ വകുപ്പിന്റെ സംരംഭകത്വ വികസന സ്ഥാപനമായ കേരള ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ എന്റര്‍പ്രണര്‍ഷിപ്പ് ഡെവലപ്പ്‌മെന്റ് 5 ദിവസത്തെ വര്‍ക്ഷോപ്പ് സംഘടിപ്പിക്കുന്നു. സംരംഭകന്‍/സംരംഭക ആവാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് ഒക്ടോബര്‍ 15 മുതല്‍ 19 വരെ കളമശ്ശേരിയിലുള്ള കെഐഇഡി ക്യാമ്പസ്സിലെ പരിശീലനത്തില്‍ പങ്കെടുക്കാം. പുതിയ സംരംഭകര്‍ നിര്‍ബന്ധമായും അറിഞ്ഞിരിക്കേണ്ട ബിസിനസിന്റെ നിയമ വശങ്ങള്‍, ഐഡിയ ജനറേഷന്‍, പ്രൊജക്റ്റ് റിപ്പോര്‍ട്ട് തയ്യാറാക്കുന്ന വിധം, സെയില്‍സ് & മാര്‍ക്കറ്റിങ്, ബാങ്കില്‍ നിന്ന് ലഭിക്കുന്ന സാമ്പത്തിക സഹായങ്ങള്‍, ജി.എസ്.ടി, സംരംഭം തുടങ്ങാനാവശ്യമായ ലൈസന്‍സുകള്‍, Read More…
ക്ഷേമപെന്‍ഷന്‍ മസ്റ്ററിങ്: 3.95 ലക്ഷം പേര് ഇനിയും നടപടികള്‍ പൂർത്തിയാക്കാന്‍ ബാക്കി.
പാലക്കാട്: കേരളത്തിലെ സാമൂഹിക ക്ഷേമപെന്‍ഷന്‍ ഗുണഭോക്താക്കള്‍ക്കായി നടന്ന മസ്റ്ററിങ് നടപടികള്‍ പൂര്‍ത്തിയായെങ്കിലും ഇനിയും 3,95,274 പേര്‍ മസ്റ്ററിങ് ചെയ്യാനുണ്ട്. വാര്‍ധക്യ, വിധവ, വികലാംഗ പെന്‍ഷന്‍ ഉള്‍പ്പെടെയുള്ള വിഭാഗങ്ങള്‍ക്കാണ് മസ്റ്ററിങ് നടപടികള്‍ നടന്നത്. സെപ്റ്റംബര്‍ 30 വരെ സർക്കാര്‍ അനുവദിച്ച സമയ പരിധിക്കുള്ളില്‍ 46,46,567 പേരാണ് നടപടികള്‍ പൂര്‍ത്തിയാക്കിയത്. അനുവദിച്ച സമയം കഴിഞ്ഞെങ്കിലും എല്ലാ മാസവും 1 മുതല്‍ 20 വരെ അക്ഷയ കേന്ദ്രങ്ങള്‍ വഴി മസ്റ്ററിങ് നടത്താനാകും. ഇങ്ങനെ ചെയ്താല്‍ തുടര്‍ന്ന് പെന്‍ഷന്‍ ലഭിക്കുമെങ്കിലും മുടങ്ങിയ മാസങ്ങളിലെ Read More…
മുകേഷിനെതിരെ പരാതി നല്‍കിയ നടിയുടെ മുന്‍കൂര്‍ ജാമ്യാപേക്ഷ തള്ളി
കാസര്‍ഗോഡ്: നടന്‍ മുകേഷിനെതിരെ ലൈംഗികാരോപണവുമായി പരാതി നല്‍കിയ നടിയുടെ മുന്‍കൂര്‍ ജാമ്യാപേക്ഷ തള്ളി. കാസര്‍ഗോഡ് പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയാണ് ഇക്കാര്യം വ്യക്തമാക്കിയത്. അപൂര്‍ണ്ണമായ ജാമ്യാപേക്ഷയില് കേസിന്റെ വിശദാംശങ്ങള്‍ ഉൾപ്പെടുത്തിയിരുന്നില്ലെന്ന് കോടതിയുടെ നിരീക്ഷണം. പ്രോസിക്യൂഷനും അപൂര്‍ണ്ണമായ അപേക്ഷയെതിരെ നിലപാട് സ്വീകരിച്ചതിന് ശേഷമായിരുന്നു നടപടി. ഇതേ സമയം, നടന്‍ ഇടവേള ബാബുവിനെതിരെ ബലാത്സംഗക്കേസില് വീണ്ടും ചോദ്യം ചെയ്തു. ആലുവ സ്വദേശിനിയായ നടിയുടെ പരാതിയെ തുടര്‍ന്നാണ് പ്രത്യേക അന്വേഷണ സംഘം ഇടവേള ബാബുവിനെ ചോദ്യം ചെയ്തത് . നേരത്തെ ഇടവേള ബാബുവിന് Read More…
മുഖ്യമന്ത്രിക്ക് തുടരാന്‍ അര്‍ഹതയില്ല : ഉടൻ രാജിവയ്ക്കണം:- എംടി രമേശ്
തൃശൂർ: മുഖ്യമന്ത്രി പിണറായി വിജയന്‍ രാജി വെയ്ക്കണമെന്ന് ആവശ്യപ്പെട്ട് ബിജെപി നടത്തിയ കളക്ടറേറ്റ് മാര്‍ച്ചില്‍ പ്രതിഷേധമിരമ്പി. പിണറായി വിജയന് മുഖ്യമന്ത്രിസ്ഥാനത്ത് തുടരാനുള്ള ധാര്‍മികത നഷ്ടമായെന്ന് മാര്‍ച്ച് ഉദ്ഘാടനം ചെയ്ത സംസ്ഥാന ജനറല്‍ സെക്രട്ടറി എം.ടി. രമേശ് പറഞ്ഞു. മുഖ്യമന്ത്രിക്കും സര്‍ക്കാരിനുമെതിരെ ബിജെപി വര്‍ഷങ്ങളായി പറഞ്ഞുവരുന്ന കാര്യങ്ങളാണ് ഇപ്പോള്‍ സ്വന്തം പാളയത്തില്‍ നിന്നുള്ളവര്‍ തന്നെ വെളിപ്പെടുത്തുന്നത്. കള്ളക്കടത്തിന്റെയും ഹവാല ഇടപാടുകളുടെയും കേന്ദ്രമായി മലപ്പുറം ജില്ല മാറിയെന്നും രമേശ് പറഞ്ഞു. ഇതില്‍നിന്ന് ശ്രദ്ധ തിരിക്കാനാണ് വര്‍ഗീയത ആയുധമാക്കി ചിലര്‍ പ്രചരണം Read More…
റെക്കോര്‍ഡുകള്‍ ഭേദിച്ച് കുതിച്ച് സ്വര്‍ണവില
സംസ്ഥാനത്ത് റെക്കോര്‍ഡുകള്‍ ഭേദിച്ച് കുതിച്ച് സ്വര്‍ണവില. 40 രൂപകൂടി വർദ്ധിച്ചാൽ പവൻ്റെ വില 57,000ലെത്തും. ഇന്ന് പവന് 80 രൂപയാണ് വര്‍ധിച്ചത്. പത്തുരൂപ വര്‍ധിച്ച് ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില 7120 രൂപയായി. അടുത്തിടെ 56,800 രൂപയായി ഉയര്‍ന്ന് റെക്കോര്‍ഡിട്ട സ്വര്‍ണവില തുടര്‍ന്നുള്ള മൂന്ന് ദിവസം കൊണ്ട് 400 രൂപ ഇടിഞ്ഞിരുന്നു. എന്നാല്‍ കഴിഞ്ഞദിവസം മുതല്‍ തിരിച്ചുകയറിയ സ്വര്‍ണവില 56,800 എന്ന റെക്കോര്‍ഡും മറികടന്നാണ് കുതിക്കുന്നത്. 24 കാരറ്റ് സ്വർണ്ണത്തിന് 62,136 രൂപയും, 18 കാരറ്റ് സ്വർണ്ണത്തിന് Read More…
വയനാട് ഉരുൾപൊട്ടൽ ദുരിതാശ്വാസ ചെലവിന്റെ എസ്റ്റിമേറ്റിന്‍റെ മാനദണ്ഡം വിശദീകരിക്കണമെന്ന് ഹൈക്കോടതി
കൊച്ചി: വയനാട് ഉരുൾപൊട്ടൽ ദുരന്തവുമായി ബന്ധപ്പെട്ട ദുരിതാശ്വാസ പ്രവർത്തനങ്ങളിൽ ചെലവഴിച്ച തുകയുടെ എസ്റ്റിമേറ്റ് കണക്കിലെ മാനദണ്ഡം വ്യക്തമാക്കണമെന്ന് കേരള സർക്കാരിനോട് ഹൈക്കോടതി നിർദ്ദേശം നൽകി. ദുരന്തത്തിൽ ചെലവഴിച്ച തുകയെക്കുറിച്ചുള്ള തെറ്റായ കണക്കുകൾ പ്രചരിക്കുന്നതിനാൽ ഇത് വിശദീകരിക്കണമെന്നും കോടതി ചൂണ്ടിക്കാട്ടി. കേസിനിടെ, സംസ്ഥാന സർക്കാർ നിർദ്ദേശിച്ച എസ്റ്റിമേറ്റിന്‍റെ മാനദണ്ഡങ്ങൾ എന്തെന്ന് കൃത്യമായി അറിയിക്കണമെന്ന് ഹൈക്കോടതി ആവശ്യപ്പെട്ടു. ഇതിന് പുറമേ, കേരളത്തിന് സഹായം നൽകുന്നതിൽ കേന്ദ്രസർക്കാർ നിലപാട് വ്യക്തമാക്കണമെന്നും ദേശീയ ദുരന്ത നിവാരണ അതോറിറ്റിയും അടിയന്തര നടപടി സ്വീകരിക്കണമെന്നും കോടതി Read More…
തിരുപ്പതി ലഡ്ഡു വിവാദം: സുപ്രീംകോടതി അഞ്ച് അംഗ പ്രത്യേക അന്വേഷണ സംഘത്തിന് രൂപം നൽകി, സിബിഐ മേൽനോട്ടം വഹിക്കും
പ്രശസ്തമായ തിരുപ്പതി ലഡ്ഡുവിൽ മൃഗക്കൊഴുപ്പ് ഉപയോഗിച്ചതിനുള്ള ആരോപണത്തിൽസുപ്രീംകോടതി പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിച്ച് സിബിഐ മേൽനോട്ടം വഹിക്കുമെന്ന് വ്യക്തമാക്കി. ആന്ധ്രാപ്രദേശ് പൊലീസ്, സിബിഐ, ഫുഡ് സേഫ്റ്റി ആൻഡ് സ്റ്റാൻഡേർഡ് അതോറിറ്റി ഓഫ് ഇന്ത്യ (FSSAI) എന്നിവിടങ്ങളിലെ ഉദ്യോഗസ്ഥരും ഈ അഞ്ച് അംഗ അന്വേഷണ സംഘത്തിൽ ഉൾപ്പെടും. ജസ്റ്റിസുമാരായ ബി ആർ ഗവായ്, കെ വി വിശ്വനാഥൻ എന്നിവർ അധ്യക്ഷരായ ബെഞ്ചാണ് അന്വേഷണത്തിന് പുതിയ സംഘം രൂപം നൽകിയത്. സിബിഐ ഡയറക്ടർ അന്വേഷണത്തിന്റെ ചുമതലയുണ്ടാകും. സിബിഐയിൽ നിന്നും ആന്ധ്രപ്രദേശ് Read More…
രജനീകാന്ത് ആശുപത്രി വിട്ടു
നടൻ രജനീകാന്ത് ആശുപത്രി വിട്ടു. രജനീകാന്തിന്റെ ആരോഗ്യനില തൃപ്തികരമാണെന്ന് ആശുപത്രി വൃത്തങ്ങളും കുടുംബാംഗങ്ങളും അറിയിച്ചു. ചെന്നെയിലെ അപ്പോളോ ആശുപത്രിയിലായിരുന്നു നടനെ പ്രവേശിപ്പിച്ചിരുന്നത്. കഴിഞ്ഞ ബുധനാഴ്ചയാണ് കടുത്ത വയറുവേദനയെ തുടർന്ന് രജനീകാന്തിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. തുടർന്നുള്ള പരിശോധനയിൽ ഹൃദയത്തിന്റെ പ്രധാന രക്തക്കുഴലിൽ വീക്കം കണ്ടെത്തുകയായിരുന്നു. ശസ്ത്രക്രിയ ഇല്ലാതെ കത്തീറ്റർ രീതിയിലൂടെ ചികിത്സ നൽകി പ്രശ്‌നം പരിഹരിച്ചതായി ആശുപത്രിയുടെ മെഡിക്കൽ ബുള്ളറ്റിനിലൂടെ അറിയിച്ചിരുന്നു.