നെല്ല് സംഭരിച്ച് മാസങ്ങളായിട്ടും തുക ലഭിക്കാതെ സംസ്ഥാനത്തെ നെൽകർഷകർ ആത്മഹത്യാ മുനമ്പിൽ. നെല്ല് സംഭരിച്ച വകയിൽ കർഷകർക്ക് ലഭിക്കാനുള്ളത് കോടികളാണ്. നിരവധി തവണ കൃഷി വകുപ്പിനെ സമീപിച്ചിട്ടും അവഗണന നേരിടുന്ന സാഹചര്യത്തിൽ പരസ്യ പ്രതിഷേധത്തിനിറങ്ങുകയാണ് കർഷകർ. നെല്ല് സംഭരിച്ചാൽ 15 ദിവസങ്ങൾക്കുള്ളിൽ വില ലഭിക്കണമെന്നാണ് തീരുമാനമെങ്കിലും ഇത് ഇതുവരെയും നടപ്പിലായിട്ടില്ല. ഓരോ തവണയും നെല്ല് സംഭരിച്ചതിന് ശേഷം തുകക്ക് വേണ്ടിയുള്ള കാത്തിരിപ്പാണ് കർഷകരുടേത്. അടുത്ത വിളവ് ഇറക്കാറാവുമ്പോഴും തുക ലഭിക്കാതെ പലിശയും പിഴപ്പലിശയും കൂടി കിട്ടുന്ന വരുമാനം More..
agriculture
പശുക്കളുടെ വേനൽക്കാല പരിചരണം: കരുതൽ വേണമെന്ന് മൃഗസംരക്ഷണ വകുപ്പ്
അന്തരീക്ഷ താപനില കൂടിയതോടെ പകൽ 10നും അഞ്ചിനും ഇടയിൽ കന്നുകാലികളെ തുറസ്സായ സ്ഥലങ്ങളിൽ കെട്ടിയിടരുതെന്ന നിർദ്ദേശവുമായി മൃഗസംരക്ഷണ വകുപ്പ്. ചൂട് കൂടിയതോടെ കന്നുകാലികൾക്കും സൂര്യതാപം എൽക്കാനുള്ള സാധ്യത കൂടിയതിനാലാണ് മുന്നറിയിപ്പ്. സൂര്യാഘാതം മരണകാരണമായേക്കാം. സൂര്യാഘാതമേറ്റാൽ ആദ്യം വെള്ളം നനച്ച് നന്നായി തുടയ്ക്കുക, കുടിക്കാൻ ധാരാളം വെള്ളം നൽകുക, തൊട്ടടുത്ത മൃഗാശുപത്രിയിൽ ചികിത്സ തേടുക എന്നിവ ചെയ്യേണ്ടതാണ്. തളർച്ച, ഭക്ഷണം വേണ്ടായ്ക, പനി, വായിൽ നിന്നും നുരയും പതയും വരൽ, വായ തുറന്ന ശ്വസനം , പൊള്ളിയ പാടുകൾ More..
വൈവിധ്യ വിളകളുടെ പ്രദർശനവുമായി തൃശൂരിൽ കുംഭ വിത്ത് മേള
കോർപറേഷന്റെയും കാർഷിക വികസന കർഷക ക്ഷേമ വകുപ്പിന്റെയും സംയുക്താഭിമുഖ്യത്തിൽ കുംഭ വിത്ത് മേള കാർഷിക പ്രദർശനത്തിന് തുടക്കമായി. പി.ബാലചന്ദ്രൻ എം.എൽ.എ ഉദ്ഘാടനം ചെയ്തു. നികുതി അപ്പീൽ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ സാറാമ്മ റോബ്സൺ അധ്യക്ഷത വഹിച്ചു. കിഴങ്ങു വർഗ വിളകളുടെയും മറ്റു ഫല വർഗ വിളകളുടെയും പച്ചക്കറി ഇനങ്ങളുടെയും നടീൽ വസ്തുക്കളും ജൈവ വളം ജൈവ ഹോർമോണുകളും ഉൾപ്പടെയുള്ള ഉല്പാദന ഉപാധികളും മൂല്യ വർദ്ധിത ഉത്പന്നങ്ങളും കുംഭ വിത്ത് മേളയിൽ ഒരുക്കിയിരുന്നു. കാച്ചിൽ ഉത്പന്നങ്ങളുടെ 35 ഇനങ്ങൾ More..
വാഴാനി ഡാമിൽ നിന്ന് വെള്ളം നൽകും
കുടിവെള്ളക്ഷാമം പരിഹരിക്കുന്നതിനായി വാഴാനിഡാമിൽനിന്നും മാർച്ച് 10ന് രാവിലെ 10 മുതൽ തുടർച്ചയായി 10 ദിവസം ഡാമിന്റെ ഇടതുകര കനാൽ വഴിയും തുടർന്ന് തുടർച്ചയായ 5 ദിവസം വടക്കാഞ്ചേരി പുഴയിലൂടെയും വെള്ളം പുറത്തേക്കൊഴുക്കുന്നതിന് തൃശൂർ ഇറിഗേഷൻ ഡിവിഷൻ എക്സിക്യൂട്ടീവ് എഞ്ചിനീയർക്ക് ജില്ലാ കലക്ടർ ഹരിതാ വി കുമാർ അനുമതി നൽകി ഉത്തരവായി.
മുരിയാട്, ആളൂര്‍ പഞ്ചായത്തുകള്‍ക്ക് കനാല്‍ വഴി വെള്ളമെത്തിക്കാന്‍ നടപടി: മന്ത്രി ഡോ. ആര്‍ ബിന്ദു
മുരിയാട്, ആളൂര്‍ പഞ്ചായത്തുകളിലേക്ക് ചാലക്കുടിപ്പുഴയില്‍നിന്ന് വലതുകര കനാല്‍ വഴി വെള്ളമെത്തിക്കുന്നതിലെ തടസ്സത്തിന് വൈദ്യുതി മന്ത്രിയുമായും ജലവിഭവ വകുപ്പു മന്ത്രിയുമായും നടത്തിയ കൂടിയാലോചനകള്‍ക്കൊടുവില്‍ പരിഹാരമായതായി ഉന്നതവിദ്യാഭ്യാസ-സാമൂഹ്യനീതി മന്ത്രി ഡോ. ആര്‍ ബിന്ദു പറഞ്ഞു. വൈദ്യുതി മന്ത്രിയുടെ പ്രത്യേക നിര്‍ദ്ദേശപ്രകാരം പുഴയില്‍നിന്ന് കനാലിലൂടെ കൃഷിക്കായി വെള്ളം തുറന്നുവിടാന്‍ ഉത്തരവായി. മാര്‍ച്ച് ഒന്ന് മുതല്‍ പത്തുവരെ, രാവിലെ പത്തുമുതല്‍ വൈകീട്ട് മൂന്നുവരെയാണ് ആവശ്യമായ മുന്നറിയിപ്പുകള്‍ നല്‍കി വെള്ളം തുറന്നുവിടുക. ചാലക്കുടിപ്പുഴയിലെ ജലനിരപ്പ് വളരെയധികം താഴ്ന്ന്, വലതു കര കനാലിലൂടെയുള്ള ജലവിതരണം ദുഷ്‌കരമായതിനെത്തുടര്‍ന്നാണ് More..
നെൽകർഷകർക്ക് നൽകാനുള്ള 306 കോടി രൂപ ഒരാഴ്ചയ്ക്കകം നൽകുമെന്ന് വ്യക്തമാക്കി മന്ത്രി ജി. ആർ അനിൽ
സംസ്ഥാനത്ത് നെല്ല് സംഭരിച്ച വകയിൽ നെൽകർഷകർക്ക് നൽകാൻ ബാക്കിയുള്ള 306.75 കോടി രൂപ ഒരാഴ്ചയ്ക്കുള്ളിൽ നൽകാൻ കഴിയുമെന്ന് പ്രതീക്ഷിക്കുന്നതായി സംസ്ഥാന ഭക്ഷ്യ സിവിൽ സപ്ലൈസ് മന്ത്രി ജി. ആർ അനിൽ വ്യക്തമാക്കി. 6,15,476 കൃഷിക്കാരിൽ നിന്നാണ് സർക്കാർ നെല്ല് സംഭരിച്ചത്. കിലോക്ക് 28.20 രൂപ നൽകിയാണ് സർക്കാർ നെല്ല് സംഭരിച്ചത്. ഇന്ത്യയിൽ ഒരു സംസ്ഥാനവും ഈ വില നൽകി നെല്ല് സംഭരണം നടത്തുന്നില്ലെന്ന് മന്ത്രി ചൂണ്ടിക്കാട്ടി. ആകെ 484 കോടി രൂപയുടെ നെല്ലാണ് സംഭരിച്ചത്. ഇതിൽ 178.75 More..
കക്കാട് നമ്പര്‍ വണ്‍ പമ്പ് ഹൗസില്‍ നിന്നുള്ള ജലസേചനം പ്രതിസന്ധിയില്‍
കാടുകുറ്റി കക്കാട് നമ്പര്‍ വണ്‍ പമ്പ് ഹൗസില്‍ നിന്നുള്ള ജലസേചനം മുടങ്ങിയതോടെ 300 ഹെക്ടറിലധികം വിസ്തൃതമായ കക്കാട്, കാതിക്കുടം പാടശേഖരങ്ങളിലെ നെല്‍ക്കൃഷി പ്രതിസന്ധിയിലായി. പുഴയില്‍ നിന്ന് പമ്പ് ഹൗസിലേക്ക് വെള്ളമെത്തുന്ന കൈത്തോടുകള്‍ നവീകരിക്കാത്തതിനാല്‍ വെള്ളമൊഴുകിയെത്താത്തതാണ് ജലസേചനം മുടങ്ങിയതിനു കാരണമെന്ന് കര്‍ഷകര്‍ പറയുന്നു. മഴക്കാലം കഴിഞ്ഞാല്‍ പുഴയിലെ ജലനിരപ്പില്‍ വ്യതിയാനമുണ്ടാകുന്നതിനാല്‍ പുഴയുടെ ജലവിതാനത്തിനനുസരിച്ച് തോടുകള്‍ നിര്‍മിച്ചാണ് കൈത്തോടുകള്‍ വഴി പമ്പ് ഹൗസിലേക്ക് വെള്ളമെത്തിച്ചിരുന്നത്. എന്നാല്‍ ഇപ്രാവശ്യം അതിനുവേണ്ടിയുള്ള മുന്നൊരുക്കങ്ങള്‍ ഉണ്ടായിട്ടില്ല. രണ്ടു പഞ്ചായത്തുകളിലായി വ്യാപിച്ചു കിടക്കുന്ന ചാത്തന്‍ചാല്‍ പാടശേഖരത്തില്‍ More..
ക്രമം തെറ്റി പെയ്യുന്ന മഴ; ഒരേക്കറിലെ പൊട്ടുവെള്ളരി ഏറ്റെടുക്കാനാളില്ല
ക്രമം തെറ്റിയ കാലാവസ്ഥയെ തുടര്‍ന്ന് ഒരേക്കര്‍ കൃഷിയിടത്തിലെ പൊട്ടുവെള്ളരി ഏറ്റെടുക്കുവാന്‍ ആളില്ല. മേഖലയിലെ മുതിര്‍ന്ന കര്‍ഷകരിലൊരാളയ പൂലാനി സ്വദേശി പെരിങ്ങാത്ര മോഹനന്റെ കൃഷിയിടത്തിലാണ് ഏറ്റെടുക്കുവാന്‍ ആളില്ലാതെ പൊട്ടുവെള്ളരി നശിക്കുന്നത്. പ്രളയത്തിലും കോവിഡ് കാലത്തും വന്‍ സാമ്പത്തി നഷ്ടം നേരിട്ട മോഹനന്‍ വീണ്ടും കൃഷിയില്‍ സജീവമായത് വാര്‍ത്താ പ്രാധാന്യം നേടിയിരുന്നു. താന്‍ മുന്‍പ് കൃഷി ചെയ്തിരുന്ന വിളകളെല്ലാം തന്നെ വീണ്ടും കൃഷിയിടത്തിലേക്ക് തിരിച്ചെത്തിച്ചുവെങ്കിലും പൊട്ടുവെള്ളരി മാത്രം ഇടവിട്ടുള്ള മഴയെ തുടര്‍ന്ന് വിപണിയില്‍ മാര്‍ക്കറ്റില്ലാതായി. കിലോവിന് 25 രൂപയ്ക്കാണ് പൊട്ടുവെള്ളരിക്കുള്ളത്. More..
തക്കാളിക്ക് വിലയില്ല: പുഴയരികിൽ തക്കാളി കളഞ്ഞ് കർഷകർ
വില കുത്തനെ ഇടിഞ്ഞതോടെ പുഴയരികിൽ തക്കാളി കളഞ്ഞ് തക്കാളി കര്‍ഷകര്‍ പ്രതിഷേധത്തില്‍. ദിവസങ്ങൾക്കു മുൻപ് 37 മുതൽ 40 രൂപവരെ വിലയുണ്ടായിരുന്ന തക്കാളിക്ക് ഇന്നലെ ലഭിച്ചത് 4 രൂപ മാത്രമാണ്. പൊളളാച്ചി കിണത്തുക്കടവില്‍ കിലോക്കണക്കിന് തക്കാളിയാണ് കര്‍ഷകര്‍ റോഡരികിലേക്ക് വലിച്ചെറിഞ്ഞത്. ലേലം പോകാത്ത തക്കാളി തിരികെ കൊണ്ടുപോകാന്‍ കാശില്ലാതെ പുഴയരികില്‍ ഉപേക്ഷിക്കുകയായിരുന്നു. പ്രാദേശിക ഉൽപാദനം വർധിച്ചതോടെ തക്കാളിയുടെ വിലയിടിഞ്ഞതാണ് കർഷകർക്ക് തിരിച്ചടിയായത്. ഇന്നലത്തെ വിലയനുസരിച്ച് ശരാശരി കർഷകന് എല്ലാ ചെലവും കഴിഞ്ഞ 500 രൂപപോലും ലഭിക്കാത്ത സ്ഥിതിയാണ്. More..
കടലുണ്ടി ഗ്രാമപഞ്ചായത്തിലെ തരിശുഭൂമിയിൽ കൃഷിയിറക്കി
കടലുണ്ടി ഗ്രാമപഞ്ചായത്തിലെ തരിശു ഭൂമിയിൽ കൃഷിയിറക്കി. പദ്ധതിയുടെ ഉദ്ഘാടനം ഞാറു നട്ടു കൊണ്ട് പഞ്ചായത്ത് പ്രസിഡന്റ് വി. അനുഷ നിർവ്വഹിച്ചു. എട്ടിമംഗലം പാടശേഖര സമിതിയുടെ നേതൃത്വത്തിൽ കൃഷിഭവന്റെ സഹകരണത്തോടെയാണ് തരിശുഭൂമിയിൽ കൃഷിയിറക്കിയത്. അത്ര പുളിക്കൽ സൗമിനി എന്നവരുടെ ഉടമസ്ഥതയിലുള്ള എഴുപത് സെന്റ് തരിശു നിലത്തിലാണ് നെൽകൃഷിയിറക്കിയത്. പഞ്ചായത്തിന്റെ തരിശു ഭൂമി കൃഷിയോഗ്യമാക്കുന്ന പദ്ധതിയിൽ ഉൾപ്പെടുത്തിയാണ് കൃഷിയിറക്കിയത്. കൃഷിക്കാവശ്യമായ കൂലി ചെലവ് പഞ്ചായത്ത് വഹിക്കുമെന്ന് പഞ്ചായത്ത് പ്രസിഡന്റ് വി.അനുഷ പറഞ്ഞു. കൃഷി ഓഫിസർ അപർണ, എട്ടിമംഗലം പാടശേഖര സമിതി More..