തൃശൂർ ആസ്ഥാനമായ സ്റ്റാർട്ടപ്പ് കമ്പനി ഇൻകർ റോബോട്ടിക്‌സ് പ്രാരംഭ ഘട്ട വെഞ്ച്വർ ക്യാപിറ്റൽ ആയ എഎച്ച്കെ വെഞ്ചേഴ്‌സിന്റെ നേതൃത്വത്തിലുള്ള പ്രീ-സീരീസ് ധനസമാഹരണ റൗണ്ടിൽ 1.2 ദശലക്ഷം ഡോളർ നിക്ഷേപം നേടി. കേരള സ്റ്റാർട്ട് അപ്പ് മിഷന്റെ (KSUM) കീഴിൽ 2018 ൽ തൃശൂർ ആസ്ഥാനമായി സ്ഥാപിക്കപ്പെട്ട കമ്പനി റോബോട്ടിക്‌സ് ഗവേഷണം, ഫ്യൂച്ചറിസ്റ്റിക് ടെക്‌നോളജി എജ്യുക്കേഷൻ എന്നീ മേഖലകളാണ് ശ്രദ്ധയൂന്നുന്നത്.വളർന്നുവരുന്ന സാങ്കേതികവിദ്യകളിൽ വിദ്യാഭ്യാസം നൽകിക്കൊണ്ട് അടുത്ത തലമുറയിൽ സ്വാധീനം ചെലുത്തുക എന്ന ലക്ഷ്യത്തോടെ. റോബോട്ടിക്‌സ്, എമർജിംഗ് ടെക്‌നോളജി വിദ്യാഭ്യാസം More..
Business
സ്വർണവിലയിൽ വീണ്ടും ഇടിവ്
സംസ്ഥാനത്ത് സ്വർണവില ഇന്ന് വീണ്ടും കുറഞ്ഞു. ഇന്ന് ഗ്രാമിന് 10 രൂപയാണ് കുറഞ്ഞത്. ഇതോടെ ഒരു ഗ്രാം സ്വർണത്തിന് വില 5,200 രൂപയായി. ഒരു പവൻ സ്വർണത്തിന് വില 41,600 രൂപയായി. ഇന്നലെയും സ്വർണവിലയിൽ പത്ത് രൂപ കുറഞ്ഞിരുന്നു. ഗ്രാമിന് 5210 രൂപാ നിരക്കിലാണ് ഇന്നലെ വ്യാപാരം നടന്നത്. പവന് 41610 രൂപയുമായിരുന്നു ഇന്നലത്തെ വില. ഫെബ്രുവരി രണ്ടിനാണ് കേരളത്തിൽ സ്വർണവില റെക്കോർഡിട്ടത്. അന്ന് ഗ്രാമിന് 5360 രൂപയായിരുന്നു വില. ഒരു പവൻ സ്വർണത്തിന്റെ വില 42,880 More..
സംസ്ഥാനത്ത് ഇന്ന് സ്വർണവിലയിൽ ഇടിവ്
സംസ്ഥാനത്ത് ഇന്ന് സ്വർണവില കുറഞ്ഞു. ഇന്നല വരെ ഏറ്റവും ഉയർന്ന നിരക്കിലായിരുന്നു സ്വർണം. ഇന്ന് ഒരു പവൻ സ്വർണത്തിന് 480 രൂപ കുറഞ്ഞ് 42,000 ലേക്ക് എത്തി. ഒരു ഗ്രാം 22 കാരറ്റ് സ്വർണത്തിന്റെ വില ഇന്നലെ 60 രൂപ കുറഞ്ഞു. ഇന്നത്തെ വിപണി വില 5250 രൂപയാണ്. ഒരു ഗ്രാം 18 കാരറ്റ് സ്വർണത്തിന്‍റെ വിലയും ഇടിഞ്ഞു. 55 രൂപയാണ് കുറഞ്ഞത്. ഒരു ഗ്രാം 18 കാരറ്റ് സ്വർണത്തിന്‍റെ വിപണി വില 4340 രൂപയാണ്.
കേരള സ്റ്റാർട്ടപ്പ് മിഷന് അംഗീകാരം
സ്റ്റാർട്ടപ്പ് ആവാസവ്യവസ്ഥകളെ കുറിച്ച് 2021-22-ൽ നടത്തിയ വേൾഡ് ബഞ്ച് മാർക്ക് സ്റ്റഡിയിൽ ഏറ്റവും മികച്ച 5 പൊതു/സ്വകാര്യ ബിസിനസ് ഇൻകുബേറ്ററുകളിൽ ഒന്നായി കേരളം തിരഞ്ഞെടുക്കപ്പെട്ടു. വേൾഡ് ബെഞ്ച്മാർക്ക് സ്റ്റഡി 2021-2022-ന്റെ ആറാം പതിപ്പിനായി 1895 സ്ഥാപനങ്ങളെയാണ് വിലയിരുത്തിയത്. അതിൽ നിന്നാണ് കേരള സ്റ്റാർട്ടപ്പ് മിഷൻ തെരഞ്ഞെടുക്കപ്പെട്ടത്. വെർച്വൽ ഇൻകുബേഷൻ പ്രോഗ്രാം, വിവിധ ഘട്ടങ്ങളിൽ സ്റ്റാർട്ടപ്പുകൾക്കായി നൽകുന്ന ഇൻകുബേഷൻ പിന്തുണ, സ്റ്റാർട്ടപ്പുകൾക്ക് നൽകുന്ന ചിട്ടയായ ഫണ്ടിംഗ് സംവിധാനം എന്നിവയെല്ലാം അംഗീകാരം ലഭിക്കുന്നതിൽ നിർണ്ണായകമായി. നാടിന്റെ ശോഭനമായ ഭാവി സാക്ഷാത്ക്കരിക്കാൻ More..
സംസ്ഥാനത്ത് വീണ്ടും സ്വർണ വില ഉയർന്നു
സ്ഥസ്ഥാനത്ത് സ്വർണ വിലയിൽ റെക്കോർഡ് കുതിപ്പ്. ഇന്ന് ഗ്രാമിന് 40 രൂപ വർധിച്ച് വില 5310 രൂപയിൽ എത്തി. ഒരു പവൻ സ്വർണത്തിന് 42,480 രൂപയാണ് ഇന്നത്തെ വില. 18 കാരറ്റിന്റെ ഒരു ഗ്രാം സ്വർണത്തിന് 35 രൂപ വർധിച്ച് 4,395 രൂപയായി. രണ്ട് ദിവസം മുൻപാണ് സ്വർണവില സർവകാല റെക്കോർഡ് തകർത്തത്. അന്ന് ഗ്രാമിന് 35 രൂപ വർധിച്ച് വില 5270 ൽ എത്തിയിരുന്നു.
സംരംഭക മഹാസംഗമം മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്തു
സംരംഭക വര്‍ഷം പദ്ധതിയിലൂടെ കേരളത്തിന്റെ ചരിത്രത്തിലെ ഏറ്റവും വലിയ മുന്നേറ്റമാണ് വ്യവസായിക, വാണിജ്യ മേഖലകളില്‍ ഉണ്ടായതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. കലൂര്‍ അന്താരാഷ്ട്ര സ്റ്റേഡിയം മൈതാനിയില്‍ സംരംഭക മഹാസംഗമം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി. അഭിപ്രായ ഭിന്നതകള്‍ നാടിന്റെ വികസനത്തെ ഒരുതരത്തിലും ബാധിക്കരുതെന്നും വ്യവസായിക പുനസംഘടനയിലൂടെയും കാര്‍ഷിക നവീകരണത്തിലൂടെയും നവകേരളം സൃഷ്ടിക്കാനാണ് സര്‍ക്കാര്‍ ലക്ഷ്യമിടുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു. ഒരു വര്‍ഷംകൊണ്ട് ഒരു ലക്ഷം സംരംഭങ്ങള്‍ ആരംഭിക്കാനാണ് നമ്മള്‍ ലക്ഷ്യമിട്ടിരുന്നത്. എന്നാല്‍, ആദ്യത്തെ എട്ട് മാസം കൊണ്ടുതന്നെ More..
സ്വർണവില കുത്തനെ ഉയർന്നു
സംസ്ഥാനത്ത് സ്വർണവില കുത്തനെ ഉയർന്നു. ഇന്നലെ മാറ്റമില്ലാതെ തുടർന്ന സ്വർണവിലയാണ് ഇന്ന് ഉയർന്നത്. ഒരു പവൻ സ്വർണത്തിന് 280 രൂപയാണ് ഇന്ന് ഉയർന്നത്. ഇതോടെ ഒരു പവൻ സ്വർണത്തിന്റെ വിപണി വില 41,880 രൂപയായി.
ഫെബ്രുവരി മൂന്നിന് സംസ്ഥാന ബജറ്റ് അവതരണം
പുതിയ സാമ്പത്തിക വർഷത്തെ സംസ്ഥാന ബജറ്റ് അവതരണം ഫെബ്രുവരി മൂന്നിന്. വിഭവസമാഹരണത്തിന് കടുത്ത നടപടികൾ ഉണ്ടാകാൻ സാധ്യത. കേന്ദ്രത്തിൽനിന്ന് ലഭിച്ചിരുന്ന പണത്തിൽ കുറവ് വന്നത് ബജറ്റിനെ സ്വാധീനിക്കും. ബജറ്റിന് പുറത്തുള്ള കടമെടുപ്പിന് തടസം നിൽക്കുന്നതും ട്രഷറിയെ സാമ്പത്തിക പ്രതിസന്ധിയിൽ ആക്കിയിട്ടുണ്ട്. ഏറെ നാളായി നിലനിൽക്കുന്ന ഫീസുകളും മറ്റും വർധിപ്പിക്കാൻ സാധ്യത. ട്രഷറി വകുപ്പിൽ അടുത്തിടെ ഫീസുകൾ പത്തിരട്ടി വരെ വർധിപ്പിച്ചിരുന്നു. 602 കോടിയുടെ അധിക വിഭവ സമാഹരണത്തിനാണ് കഴിഞ്ഞ ബജറ്റ് നിർദേശിച്ചിരുന്നത്.
സംസ്ഥാനത്ത് സ്വർണ്ണവില ഉയർന്നു
ഈ മാസത്തെ ഏറ്റവും ഉയർന്ന വിലയിലേക്ക് എത്തി സ്വർണ്ണം. രണ്ട് ദിവസം മാറ്റമില്ലാതെ തുടർന്ന സ്വർണവില ഗ്രാമിന് 20 രൂപയും പവന് 160 രൂപയും വർധിച്ചു ഗ്രാമിന് 5,220 രൂപയും പവന് 41,760 രൂപയുമാണ് തിങ്കളാഴ്ച രേഖപ്പെടുത്തിയിരിക്കുന്നത്. അഞ്ച് ദിവസം കൊണ്ട് പവന് വർധിച്ചത് 720 രൂപയാണ്. ഈ മാസം 2 ന് രേഖപ്പെടുത്തിയ 5,045 രൂപയും പവന് 40,360 രൂപയുമാണ് ഈ മാസത്തെ ഏറ്റവും കുറഞ്ഞ നിരക്ക്. സംസ്ഥാനത്ത് വെള്ളിയുടെ വിലയും ഉയർന്നു. ഒരു ഗ്രാം More..
സംസ്ഥാനത്ത് സ്വർണ വിലയിൽ നേരിയ വർധന
സംസ്ഥാനത്ത് സ്വർണ വിലയിൽ നേരിയ വർധന. 22 കാരറ്റിന്റെ ഒരു ഗ്രാം സ്വർണത്തിന് 5,140 രൂപയായി. ഒരു പവൻ സ്വർണത്തിന്റെ വില 41,120 രൂപയാണ്. 18 കാരറ്റിന്റെ സ്വർണം ഒരു ഗ്രാമിന് 4,250 രൂപയുമാണ് ഇന്നത്തെ വില.