പാവറട്ടിയിൽ വാഹനം തടഞ്ഞ് യുവാവിനെ ആക്രമിച്ച് കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ സ്കൂൾ പ്രിൻസിപ്പൽ അറസ്റ്റിൽ. കിഴിശ്ശേരി തവനൂർ ഒന്നാംമൈൽ മനയിൽ ഗഫൂറിനെയാണ് കൊണ്ടോട്ടി പോലീസ് അറസ്റ്റു ചെയ്തത്. പാവറട്ടിയിലെ സ്വകാര്യ ഇംഗ്ലീഷ് മീഡിയം സ്കൂളിലെ പ്രിൻസിപ്പലാണ് ഇയാൾ. അക്രമത്തിൽ ഗുരുതരമായി പരിക്കേറ്റ കിഴിശ്ശേരി തവനൂർ ഒന്നാംമൈൽ പള്ളിയാളിയിൽ മുഹമ്മദ് അഷ്റഫിന്റെ പരാതിയിലാണ് നടപടി. ഫെബ്രുവരി അഞ്ചിന് രാത്രി 10.15 നാണ് കേസിനാസ്പദമായ സംഭവം. കോഴിക്കോട് നടന്ന അഷ്റഫ് കൂട്ടായ്മയുടെ പരിപാടിയിൽ പങ്കെടുത്ത് സുഹൃത്തുക്കളെ അവരുടെ വീടുകളിൽ ഇറക്കിയതിനു More..
Crime
തൃശൂരിലെ സ്വർണവ്യാപാരിയെ തട്ടിക്കൊണ്ട് പോയി സ്വർണം തട്ടിയെടുത്ത കേസിൽ രണ്ട് പേർ പിടിയിൽ
തൃശൂരിലെ സ്വർണവ്യാപാരിയെ തട്ടിക്കൊണ്ട് പോയി സ്വർണം തട്ടിയെടുത്ത കേസിൽ രണ്ട് പേർ പിടിയിൽ. ചിറ്റൂര്‍ വിളയോടി അത്തിമണി ശ്രീജിത്ത് എന്ന വെള്ള, പാലക്കാട് പട്ടാണിതെരുവ് നൂറണി ബവീര്‍ എന്നിവരെയാണ് മീനാക്ഷിപുരം പൊലീസ് അറസ്റ്റ് ചെയ്തത്. ഈ മാസം 26നാണ് കേസിനാപ്ദമായ സംഭവം. തൃശൂരിലെ സ്വർണ വ്യാപാരി തമിഴ്‌നാട് മധുരയില്‍ സ്വര്‍ണാഭരണങ്ങൾ ഓർഡർ കിട്ടുന്നതിനായി കാണിച്ച് മടങ്ങി വരുമ്പോഴാണ് കവർച്ച നടന്നത്. മീനാക്ഷിപുരം സൂര്യപാറയില്‍ സഞ്ചരിച്ചിരുന്ന ബസ് തടഞ്ഞ് സ്വർണ വ്യാപാരിയെ ഇറക്കി പ്രതികളുടെ വാഹനത്തില്‍ കയറ്റി കൊണ്ട് More..
വടക്കാഞ്ചേരി റെയിൽവേ ട്രാക്കിൽ കഞ്ചാവ് ചിതറി തെറിച്ച് നിലയിൽ; ട്രെയിനിൽ നിന്നും വീണതെന്ന് സൂചന
വടക്കാഞ്ചേരി റെയിൽവേ ട്രാക്കിൽ കഞ്ചാവ് ചിതറി തെറിച്ച് നിലയിൽ കണ്ടെത്തി. വടക്കാഞ്ചേരി റെയിൽവേ സ്റ്റേഷനു സമീപത്തെ ട്രാക്കിലാണ് കഞ്ചാവ് ചിതറി കിടക്കുന്നത് കാണപ്പെട്ടത്. ചൊവ്വാഴ്ച്ച വൈകീട്ട് ആറോടെയാണ് വടക്കാഞ്ചേരി റെയിൽവേ മേൽപ്പാല ത്തിനുതാഴെ സ്റ്റേഷനു സമീപത്ത് കവറിൽ പൊതിഞ്ഞ് ടേപ്പൊട്ടിച്ച വലിയ പൊളിത്തീൻ കവർ പൊട്ടി ചിതറി കഞ്ചാവ് നാട്ടുകാർ കണ്ടത്. കടുത്ത മണം അനുഭവപ്പെട്ട് നാട്ടുകാർ എക്സൈ സിന്നെ അറിയിക്കുക യായിരുന്നു. എക്സൈസ് സംഘം എത്തുമ്പോഴേക്കും പ്രദേശത്ത് എത്തി ചേർന്ന ചിലർ ട്രാക്കിലെ കഞ്ചാവ് ചെറുക്കിയെടുത്ത് More..
കൊടുങ്ങല്ലൂരിൽ ആഢംബര ബൈക്ക് മോഷണ കേസിലെ മൂന്ന് പേർ പിടിയിൽ
കൊടുങ്ങല്ലൂരിൽ ആഢംബര ബൈക്ക് മോഷണ കേസിലെ മൂന്ന് പേർ പിടിയിൽ. മതിലകം കൂളിമുട്ടം ആലിപ്പറമ്പിൽ അൽത്താഫ് (19), അഴീക്കോട് സ്വദേശി അടിമപ്പറമ്പിൽ ഷിഫാസ് (20) എന്നിവരെയാണ് മതിലകം ഇൻസ്‌പെക്ടർ എം.കെ.ഷാജിയും സംഘവും അറസ്റ്റ് ചെയ്‌തത്. നമ്പർ പ്ലെയ്റ്റ് ഇല്ലാത്ത ബൈക്കിൽ പോകുന്നത് കണ്ട് പിന്തുടർന്നെത്തിയ പോലീസ് തടഞ്ഞു നിർത്തി ചോദ്യം ചെയ്‌തപ്പോഴാണ് മോഷണം നടത്തിയ ബൈക്കാണെന്ന് അറിയുന്നത്. കഴിഞ്ഞ 17ന് എറണാകുളം മറൈൻ ഡ്രൈവിൽ നിന്നുമാണ് ഇവർ ആഡംബര ബൈക്ക് മോഷ്ടിച്ചത്. ഇത് സംബന്ധിച്ച് എറണാകുളം സെൻട്രൽ More..
കൊടുങ്ങല്ലൂരിൽ കല്ല്യാണ വീട്ടിൽ നിന്നും ബൈക്ക് മോഷ്ടിച്ച 20കാരൻ അറസ്റ്റിൽ
കൊടുങ്ങല്ലൂരിൽ കല്ല്യാണ വീട്ടിൽ നിന്നും ബൈക്ക് മോഷ്ടിച്ച 20കാരൻ അറസ്റ്റിൽ. എറിയാട് സ്വദേശി പുത്തൂര് വീട്ടിൽ അരുണിനെ (20) ആണ് മതിലകം ഇൻസ്‌പെക്ടർ എം.കെ.ഷാജിയും സംഘവും അറസ്റ്റ് ചെയ്‌തത്. പൊരിബസാറിൽ വിവാഹത്തിനെത്തിയ പെരിഞ്ഞനം സ്വദേശി അജിത്തിൻ്റെ ബൈക്കാണ് മോഷണം പോയത്.
പുന്നയൂര്‍ക്കുളത്ത് വാക്ക് തർക്കത്തിനിടെ യുവാവിന് കുത്തേറ്റു
പുന്നയൂര്‍ക്കുളത്ത് വാക്ക് തർക്കത്തിനിടെ യുവാവിന് കുത്തേറ്റു. അണ്ടത്തോട് ചാലില്‍ നിഷാദിനെ (34) ആണ് പരിക്കേറ്റത്. നെഞ്ചില്‍ ആഴ്ചത്തില്‍ പരുക്കേറ്റ നിഷാദിനെ കുന്നംകുളം സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇയാളുടെ വാരിയെല്ലുകൾക്കും പൊട്ടലുണ്ട്. ചെറായിയില്‍ ബുധനാഴ്ച്ച വൈകിട്ട് 4.30 ഓടെയാണ് സംഭവം. ചെറായി സ്വദേശി കയ്യിലുണ്ടായിരുന്ന കത്തി ഉപയോഗിച്ച് നിഷാദിനെ കുത്തുകയായിരുന്നു. ഇവര്‍ തമ്മില്‍ കഴിഞ്ഞ ദിവസം തര്‍ക്കമുണ്ടായിരുന്നതായി പറയുന്നു. വടക്കേകാട് പൊലീസ് അന്വേഷണം തുടങ്ങി.
കാർ വാടകക്കെടുത്ത് ഉടമയറിയാതെ മറിച്ചു വിറ്റു; ക്രിമിനൽ പൂമ്പാറ്റ സിനി വീണ്ടും അറസ്റ്റിൽ
കവര്‍ച്ചയുള്‍പ്പടെ ഇരുപതോളം കേസുകളിലെ പ്രതിയും റൗഡി ലിസ്റ്റില്‍ ഉള്‍പ്പെട്ടയാളുമായ ശ്രീജ എന്ന ‘പൂമ്പാറ്റ സിനി’യെ ഒല്ലൂർ പോലീസ് അറസ്റ്റ് ചെയ്തു. കാര്‍ വാടകയ്ക്കെടുത്ത് ഉടമ അറിയാതെ മറിച്ചു വിറ്റ കേസിലാണ് അറസ്റ്റ്. ഇക്കഴിഞ്ഞ ഡിസംബറില്‍ ആണ് കേസിനാസ്പദമായ സംഭവം. ഒല്ലൂര്‍ കേശവപ്പടി സ്വദേശി ജിതില്‍ എന്നയാളുടെ മഹീന്ദ്ര എക്സ്.യു.വി കാര്‍ വാടകയ്ക്കെടുത്ത് ഉടമ അറിയാതെ മറിച്ചു വിറ്റ കേസിലാണ് പോലീസ് ഇവരെ അറസ്റ്റ് ചെയ്തത്. ജിതില്‍ നല്‍കിയ പരാതിയെ തുടർന്നായിരുന്നു അറസ്റ്റ്.ഒല്ലൂർ സ്റ്റേഷനില്‍ മാത്രം എട്ടോളം സ്വർണ്ണ More..
വാടാനപ്പള്ളിയിൽ വിൽപ്പനക്ക് വെച്ച നിരോധിത പ്ളാസ്റ്റിക് ശേഖരം പിടികൂടി
വാടാനപ്പള്ളിയിൽ വിൽപ്പനക്ക് വെച്ച നിരോധിത പ്ളാസ്റ്റിക് ശേഖരം പിടികൂടി. വാടാനപ്പള്ളി സെന്ററിൽ പ്രവര്‍ത്തിക്കുന്ന ജനത ഓഫീസ് കളക്ഷൻ് എന്ന സ്ഥാപനത്തില്‍ നിന്നും മാലിന്യ സംസ്കരണം തടയുന്നതിനുള്ള ജില്ലാതല സ്ക്വാഡ് നടത്തിയ മിന്നല്‍ പരിശോധനയിലാണ് വൻ പ്ലാസ്റ്റിക് ശേഖരം പിടിച്ചെടുത്തത്. സ്ക്വാഡ് ഏങ്ങണ്ടിയൂരിലെ ഒരു കടയിൽ നടത്തിയ പരിശോധനയിൽ ചെറിയ തോതിൽ പ്ലാസ്റ്റിക് കവറുകൾ കണ്ടെത്തിയിരുന്നു. കടയുടമയോട് വിവരം തിരക്കിയപ്പോഴാണ് വാടാനപ്പള്ളി സെന്ററിലെ ജനത ഓഫിസ് കളക്ഷനിൽ നിന്ന് വാങ്ങിയതാണെന്ന് വെളിപ്പെടുത്തിയത്. തുടർന്ന് സ്ക്വാഡ് അതിവേഗം വാടാനപ്പളളിയിൽ എത്തി More..
ആമ്പല്ലൂർ മണ്ണംപേട്ടയിൽ വീടുകളിൽ മോഷണം
ആമ്പല്ലൂർ മണ്ണംപേട്ട ഷാപ്പുപടിയിൽ വീടുകളില്‍ മോഷണം. തൊമ്മാന പിന്റോ, പണ്ടപറമ്പില്‍ സനീഷ് എന്നിവരുടെ വീട്ടിൽ ചൊവ്വാഴ്ച ഉച്ചയ്ക്ക് ശേഷമായിരുന്നു കവർച്ച. ബൈക്കിലെത്തിയ രണ്ടുപേരാണ് മോഷണം നടത്തിയതെന്ന് വീട്ടുക്കാർ പറഞ്ഞു. പിന്റോയുടെ വീട്ടില്‍ നിന്ന് 1500 രൂപ കവര്‍ന്നത്. വീട്ടുകാരെ കത്തിക്കാട്ടി ഭീഷണിപ്പെടുത്തിയാണ് മോഷ്ടാക്കൾ രക്ഷപ്പെട്ടത്. പൂട്ടിക്കിടന്ന സനീഷിൻ്റെ വീടിൻ്റെ താഴ് തകർത്ത് അകത്തു കടന്ന മോഷ്ടാവ് സാധനങ്ങൾ വലിച്ചു വാരിയിട്ട നിലയിലാണ്. വരന്തരപ്പിള്ളി പൊലീസ് അന്വേഷണം ആരംഭിച്ചു.
മദ്യം പിടികൂടിയ കേസ് കൈക്കൂലി വാങ്ങി ഒതുക്കുകയും പിടിച്ചെടുത്ത മദ്യം പങ്കുവെച്ചെടുക്കുകയും ചെയ്തെന്ന പരാതിയിൽ എക്സൈസ് ഇൻസ്പെക്ടർക്കും രണ്ട് പ്രിവന്റിവ് ഓഫിസർമാർക്കും സസ്പെൻഷൻ
മദ്യം പിടികൂടിയ കേസ് കൈക്കൂലി വാങ്ങി ഒതുക്കുകയും പിടിച്ചെടുത്ത മദ്യം പങ്കുവെച്ചെടുക്കുകയും ചെയ്തെന്ന പരാതിയിൽ എക്സൈസ് ഇൻസ്പെക്ടർക്കും രണ്ട് പ്രിവന്റിവ് ഓഫിസർമാർക്കും സസ്പെൻഷൻ. രണ്ട് സിവിൽ എക്സൈസ് ഓഫിസർമാരെയും ഒരു വനിത സിവിൽ എക്സൈസ് ഓഫിസറെയും രണ്ടാഴ്ച എക്സൈസ് അക്കാദമിയിൽ നിർബന്ധിത പരിശീലനത്തിനയക്കും. സംഭവത്തെക്കുറിച്ച് മേലധികാരികൾക്ക് വിവരം നൽകിയെന്ന സംശയത്തിൽ ഇൻസ്പെക്ടർ സഹപ്രവർത്തകനുനേരെ വധഭീഷണി മുഴക്കിയതായും പരാതിയുണ്ട്. എക്സൈസ് ഇൻസ്പെക്ടർ ഡി.വി. ജയപ്രകാശ്, പ്രിവന്റിവ് ഓഫിസർമാരായ ടി.എസ്. സജി, പി.എ. ഹരിദാസ് എന്നിവരെയാണ് അന്വേഷണവിധേയമായി സസ്പെൻഡ് ചെയ്തത്. More..