കൊടുങ്ങല്ലൂർ ശ്രീകുരുംബ ഭഗവതി ക്ഷേത്രത്തിലെ മീനഭരണി മഹോത്സവം പ്രമാണിച്ച് മാർച്ച് 24ന് ജിഎൽപിഎസ് (ഗേൾസ്) കൊടുങ്ങല്ലൂർ, ജിജിഎച്ച്എസ് കൊടുങ്ങല്ലൂർ, ജിഎച്ച്എസ്എസ് കൊടുങ്ങല്ലൂർ, ജിഎൽപിഎസ് (ബോയ്സ്) കൊടുങ്ങല്ലൂർ, ജിഎൽപിഎസ് (ടൗൺ) കൊടുങ്ങല്ലൂർ എന്നീ സ്കൂളുകളിലെ ഒന്ന് മുതൽ ഒമ്പത് വരെയുള്ള ക്ലാസ്സുകളിൽ നടത്താനിരുന്ന പരീക്ഷകൾ മാർച്ച് 31ലേക്ക് മാറ്റിയതായി വിദ്യാഭ്യാസ ഉപഡയറക്ടർ അറിയിച്ചു.
Education
ഹയർ സെക്കണ്ടറി പരീക്ഷ ജില്ല തയ്യാർ; പരീക്ഷയെഴുതുന്നത് 72,862 വിദ്യാർഥികൾ
ഹയർ സെക്കണ്ടറി പരീക്ഷകൾ വെള്ളിയാഴ്ച ആരംഭിക്കുംജില്ലയിൽ 199 സെൻ്ററുകളിലായി 72862 കുട്ടികൾ പരീക്ഷ എഴുതുന്നു. ആകെയുള്ള 203 സ്കൂളുകളിൽ 4 എണ്ണം ക്ലബ്ഡ് സ്കൂളുകളാണ്. റഗുലർ വിഭാഗത്തിൽ പ്ലസ് വൺ 16758 പെൺകുട്ടികളും 16951 ആൺകുട്ടികളും പരീക്ഷ എഴുതുന്നു. റഗുലർ രണ്ടാം വർഷത്തിൽ 17156 പെൺകുട്ടികളും 17184 ആൺകുട്ടികളും പരീക്ഷ എഴുതുന്നുണ്ട്ഓപ്പൺ വിഭാഗത്തിൽ ഒന്നാം വർഷം 2094 വിദ്യാർത്ഥികളും രണ്ടാം വർഷം 2636 കുട്ടികളും പരീക്ൾ എഴുതുന്നു.ടെക്ക നിക്കൽ ഹയർ സെക്കണ്ടറി വിഭാഗത്തിൽ ഒന്നാം വർഷം 32 More..
എസ്.എസ്.എൽ.സി പരീക്ഷക്ക് ജില്ല സജ്ജം; പരീക്ഷയെഴുതുന്നത് 34,334 വിദ്യാർത്ഥികൾ
ഈ വർഷത്തെ എസ്.എസ്.എൽ.സി പരീക്ഷക്ക് ജില്ലയിലെ എല്ലാ സജ്ജീകരണങ്ങളും ഒരുക്കി പൊതുവിദ്യാഭാസ വകുപ്പ്. മാർച്ച് 9 മുതൽ 29വരെയാണ് എസ്.എസ്.എൽ.സി പരീക്ഷ നടക്കുന്നത്. ജില്ലയിലെ മൂന്ന് വിദ്യാഭ്യാസ കേന്ദ്രങ്ങളിൽ നിന്നായി 34,334 വിദ്യാർത്ഥികൾ പരീക്ഷ എഴുതുന്നുണ്ട്. തൃശൂർ വിദ്യാഭാസ ജില്ലയിലെ 88 കേന്ദ്രങ്ങളിൽ നിന്ന് 9541 കുട്ടികളും, ഇരിങ്ങാലക്കുട വിദ്യാഭാസ ജില്ലയിലെ 83 കേന്ദ്രങ്ങളിൽ നിന്ന് 10, 415 പേരും, ചാവക്കാട് വിദ്യാഭാസ ജില്ലയിലെ 91 കേന്ദ്രങ്ങളിൽ നിന്ന് 14, 378 പേരും ഈ വർഷം പരീക്ഷ More..
പ്രവേശനപരീക്ഷാ പരിശീലന ധനസഹായം: പട്ടിക പ്രസിദ്ധീകരിച്ചു
സംസ്ഥാനത്തെ ഒബിസി വിഭാഗങ്ങൾക്ക് മെഡിക്കൽ/എഞ്ചിനിയറിങ് എൻട്രൻസ് പരീക്ഷാ പരിശീലനത്തിന് ധനസഹായം അനുവദിക്കുന്ന പദ്ധതിയുടെ കരട് ഗുണഭോക്തൃ പട്ടിക www.bcdd.kerala.gov.in, www.egrantz.gov.in എന്നീ വെബ്സൈറ്റുകളിൽ പ്രസിദ്ധീകരിച്ചു. വിവിധ കാരണങ്ങളാൽ ഇ-ഗ്രാന്റ്സ് മുഖേന റിവേർട്ട് ചെയ്തിട്ടുള്ള അപേക്ഷകളിലെ ന്യൂനത പരിഹരിച്ച് മാർച്ച് 10നകം ഓൺലൈനായി തിരികെ സമർപ്പിക്കണം. തൃശ്ശൂർ, പാലക്കാട്, മലപ്പുറം എന്നീ ജില്ലകളിൽ നിന്നുള്ളവർക്ക് കരട് പട്ടികയിൽ ആക്ഷേപമുണ്ടെങ്കിൽ ബന്ധപ്പെട്ട രേഖകൾ മാർച്ച് 14നകം വകുപ്പിന്റെ പാലക്കാട് മേഖലാ ഓഫീസിൽ bcddpkd@gmail.com എന്ന ഇ-മെയിൽ വിലാസത്തിൽ അറിയിക്കണം. ഇതു More..
പത്താം തരം കടക്കാൻ ജില്ലയിൽ നിന്ന് 34, 334 വിദ്യാർത്ഥികൾ
എസ്.എസ്.എൽ.സി പരീക്ഷക്ക് ജില്ലയിലെ മൂന്ന് വിദ്യാഭ്യാസ കേന്ദ്രങ്ങളിൽ നിന്ന് 34, 334 വിദ്യാർത്ഥികൾ പരീക്ഷ എഴുതുന്നു. തൃശൂർ വിദ്യാഭാസ ജില്ലയിലെ 88 കേന്ദ്രങ്ങളിൽ നിന്ന് 9541 കുട്ടികളും, ഇരിങ്ങാലക്കുട വിദ്യാഭാസ ജില്ലയിലെ 83 കേന്ദ്രങ്ങളിൽ നിന്ന് 10, 415 പേരും, ചാവക്കാട് വിദ്യാഭാസ ജില്ലയിലെ 91 കേന്ദ്രങ്ങളിൽ നിന്ന് 14, 378 പേരും ഈ വർഷം പരീക്ഷ എഴുതുന്നുണ്ട്. ഇതു കൂടാതെ ചെറുതുരുത്തി കലാമണ്ഡലം ഉൾപ്പടെ രണ്ടു സ്പെഷ്യൽ കേന്ദ്രങ്ങളുംഎന്നിങ്ങനെ 265കേന്ദ്രങ്ങൾ ജില്ലയിൽ ഒരുക്കിട്ടുണ്ട്.ഏറ്റവും കൂടുതൽ കുട്ടികൾ More..
തുല്യതാ രജിസ്ട്രേഷൻ 15 വരെ
പൊതുവിദ്യാഭ്യാസ വകുപ്പുമായി ചേർന്ന് സംസ്ഥാന സാക്ഷരതാ മിഷൻ നടത്തുന്ന തുല്യതാ കോഴ്സുകളുടെ 2023 വർഷത്തെ രജിസ്ട്രേഷൻ മാർച്ച് 15ന് അവസാനിക്കും. ഏഴാം ക്ലാസ്സ് വിജയിച്ച 17 വയസ്സ് തികഞ്ഞവർക്ക് പത്താംതരം തുല്യതയ്ക്കും പത്താംക്ലാസ്സ് വിജയിച്ചവർക്ക് ഹയർ സെക്കൻ്ററി തുല്യതയ്ക്കും രജിസ്റ്റർ ചെയ്യാം. പത്താംതരം തുല്യതയ്ക്ക് 1950 രൂപയും ഹയർസെക്കൻഡറിക്ക് 2600 രൂപയും അടയ്ക്കണം. 2019 വരെ പത്താംക്ലാസ്സ് പരാജയപ്പെട്ടവർക്ക് ഈ കോഴ്സിൽ ചേരാം. ഓൺലൈനായാണ് രജിസ്ട്രേഷൻ. പട്ടികജാതി – പട്ടികവർഗ്ഗ വിഭാഗങ്ങൾക്ക് പത്താംതരത്തിന് 100 രൂപയും ഹയർ More..
ഒന്നാം ക്ലാസ് പ്രവേശനത്തിന് 6 വയസ്സ് തികയണമെന്ന് കേന്ദ്രം
ആറ് വയസ്സ് തികഞ്ഞവരെ മാത്രമേ ഒന്നാം ക്ലാസിൽ പ്രവേശിപ്പിക്കാവൂ എന്ന് നിർദേശിച്ച് കേന്ദ്ര വിദ്യാഭ്യാസമന്ത്രാലയം എല്ലാ സംസ്ഥാനങ്ങൾക്കും കേന്ദ്രഭരണ പ്രദേശങ്ങൾക്കും കത്തയച്ചു. 2020ലെ ദേശീയ വിദ്യാഭ്യാസനയത്തിന്റെ അടിസ്ഥാനത്തിലാണിത്. മൂന്ന് വയസ്സ് മുതൽ മൂന്നുവർഷം പ്രീ–-സ്‌കൂൾ വിദ്യാഭ്യാസം നൽകണമെന്നും ആറ് മുതൽ എട്ട് വയസ്സ് വരെ രണ്ട് വർഷം പ്രാഥമിക വിദ്യാഭ്യാസത്തിന്റെ പ്രാഥമികഘട്ടം നൽകണമെന്നും പുതിയ നയത്തിൽ നിഷ്‌കർഷിക്കുന്നു. പ്രീ–-സ്‌കൂൾ അധ്യാപകരെ വാർത്തെടുക്കാൻ രണ്ട് വർഷ ഡിപ്ലോമ കോഴ്‌സുകൾ തുടങ്ങണമെന്നും സംസ്ഥാനങ്ങളോടും കേന്ദ്രഭരണ പ്രദേശങ്ങളോടും കേന്ദ്രം ആവശ്യപ്പെട്ടു. കേരളമടക്കം More..
സ്‌കോളർഷിപ്പ് തുക വർധിപ്പിച്ചു
കോളേജ് വിദ്യാഭ്യാസ വകുപ്പ് നൽകുന്ന സംസ്ഥാനതലത്തിലെ വിവിധ സ്‌കോളർഷിപ്പുകൾ സ്‌റ്റേറ്റ് മെറിറ്റ് സ്‌കോളർഷിപ്പ് എന്ന പേരിൽ ഏകീകരിക്കുകയും സ്‌കോളർഷിപ്പ് തുക 10,000 രൂപയായി വർധിപ്പിക്കുകയും ചെയ്തു. ഡിസ്ട്രിക്ട് മെറിറ്റ് സ്‌കോളർഷിപ്പിന്റെ പേര് ജില്ലാ മെറിറ്റ് അവാർഡ് എന്നും BLIND/PH സ്‌കോളർഷിപ്പിന്റെ പേര് ഭിന്നശേഷി സൗഹൃദ സ്‌കോളർഷിപ്പ് എന്നും പുനർനാമകരണം ചെയ്തു. എൻകറേജ് ടാലന്റ് ഇൻ ലിറ്ററേച്ചർ, എൻകറേജ് ടാലന്റ് ഇൻ മ്യൂസിക് ആർട്‌സ് ആൻഡ് പെർഫോമിംഗ് ആർട്‌സ് സ്‌കോളർഷിപ്പ് എന്നിവ ഏകീകരിച്ച് എൻകറേജ് ടാലന്റ് അവാർഡ് എന്നും More..
എൻജിനീയറിങ് പ്രവേശന പരീക്ഷ ഇത്തവണ ഓൺലൈനാക്കില്ല
എൻജിനീയറിങ് പ്രവേശന കേരള എൻട്രൻസ് പരീക്ഷ ഈ വർഷം മുതൽകമ്പ്യൂട്ടർ അധിഷ്ഠിത ഓൺലൈൻ രീതിയിലാക്കാനുള്ള തീരുമാനം ഉപേക്ഷിച്ചു. ഈ വർഷം പഴയ രീതിയിലുള്ള പേപ്പർ -പെൻ ഒ.എം.ആർ പരീക്ഷ തുടരാനും ധാരണയായി. കമ്പ്യൂട്ടർ അധിഷ്ഠിത പരീക്ഷക്ക് സാങ്കേതിക സഹായം ഒരുക്കേണ്ട ഏജൻസിയെ കണ്ടെത്താനുള്ള നടപടികൾ വൈകിയതോടെയാണ് ഈ വർഷവും പഴയ രീതി തുടരുന്നത്. ടെൻഡർ നടപടികൾ പൂർത്തിയാക്കി അടുത്ത വർഷം മുതൽ കമ്പ്യൂട്ടർ അധിഷ്ഠിത പരീക്ഷയിലേക്ക് മാറാനും ധാരണയായി. സർക്കാർ ഏജൻസികൾക്ക് ഒരേ സമയം ഒന്നേകാൽ ലക്ഷം More..
സി.ബി.എസ്.ഇ 10,12 ക്ലാസ് പരീക്ഷ പ്രവേശന കാർഡ് ഉടൻ പ്രസിദ്ധപ്പെടുത്തും
2023-24 വർഷത്തെ സി.ബി.എസ്.ഇ 10,12 ക്ലാസ് ബോർഡ് പരീക്ഷകളുടെ അഡ്മിറ്റ് കാർഡുകളും റോൾ നമ്പറുകളും ഉടൻ പ്രസിദ്ധപ്പെടുത്തും. തുടർന്ന് സ്കൂളുകളിലൂടെ ലഭ്യമാക്കുകയും ചെയ്യും. കാർഡിൽ സ്കൂൾ മേധാവിയുടെ ഒപ്പ് ഉണ്ടെന്ന് വിദ്യാർഥികൾ ഉറപ്പു വരുത്തണം. പ്രൈവറ്റായി പരീക്ഷയെഴുതുന്നവർ ബോർഡിന്റെ cbse.gov.in എന്ന വെബ്സൈറ്റിൽ നിന്നോ parikshasangam.cbse.gov.in എന്ന വെബ്സൈറ്റിൽ നിന്നോ അഡ്മിറ്റ് കാർഡ് ഡൗൺലോഡ് ചെയ്ത് പകർപ്പ് സൂക്ഷിക്കണം. പരീക്ഷ ഫെബ്രുവരി 15ന്.