സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദന്‍ നയിക്കുന്ന ജനകീയ പ്രതിരോധ ജാഥ മാര്‍ച്ച് നാല്, അഞ്ച്, ആറ് തിയ്യതികളില്‍ ജില്ലയില്‍ പര്യടനം നടത്തുമെന്ന് പാര്‍ട്ടി ജില്ലാ സെക്രട്ടറി എം എം വര്‍ഗീസ് വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. നാലിന് ജില്ലാ അതിര്‍ത്തിയായ ചെറുതുരുത്തിയില്‍ രാവിലെ ഒമ്പതിന് ജില്ലാ നേതാക്കള്‍ ജാഥയെ സ്വീകരിക്കും. തുടര്‍ന്ന് ചേലക്കര മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തില്‍ ചെറുതുരുത്തി സെന്ററില്‍ രാവിലെ 10ന് സ്വീകരണം നല്‍കും. ചേലക്കരയിലെ സ്വീകരണത്തിന് ശേഷം വാഴക്കോട്, അകമല വഴി വടക്കാഞ്ചേരി മണ്ഡലത്തില്‍ പ്രവേശിക്കും. More..
Entertainment
പത്താൻ സിനിമാപ്രദർശനം തടയില്ലെന്ന് ഹിന്ദു സംഘടനകൾ
ഷാരൂഖ് ഖാൻ ചിത്രമായ പത്താൻ്റെ റിലീസിന് മണിക്കൂറുകൾ മാത്രം ബാക്കി നിൽക്കേ നിലപാടിൽ മാറ്റം വരുത്തി ഹിന്ദു സംഘടനകൾ. സിനിമയുടെ പ്രദർശനം ഗുജറാത്തിൽ തടയില്ലെന്ന് ബജ്റംഗ്ദളും വിശ്വഹിന്ദു പരിഷത്തും അറിയിച്ചു.നാല് വർഷങ്ങൾക്ക് ശേഷമുള്ള കിംഗ് ഖൻ്റെ തിരിച്ചുവരവ് ചിത്രമെന്ന് പറയപ്പെടുന്ന ‘പത്താൻ’ ബുധനാഴ്ച തിയേറ്ററുകളിൽ എത്തും. ഷാരൂഖിന്റെ നായികയായി അഭിനയിക്കുന്ന ദീപിക ‘ബേഷാരം രംഗ്’ എന്ന ഗാനരംഗത്തിൽ ‘കാവി’ നിറമുള്ള ബിക്കിനി ധരിച്ചത് വിവാദങ്ങൾക്ക് വഴിവച്ചു. പ്രതിഷേധത്തിന് മുൻനിരയിൽ ഉണ്ടായിരുന്ന വിശ്വഹിന്ദു പരിഷത്തും ബജ്റംഗ്ദളും ഗുജറാത്തിൽ ഇനി More..
പാസ്വേഡ് പങ്കുവെക്കലിന് പണം ഈടാക്കാനൊരുങ്ങി നെറ്റ്ഫ്ലിക്സ്
ഒ.ടി.ടി പ്ലാറ്റ്ഫോമായ നെറ്റ്ഫ്ലിക്സ് ഇനി മുതൽപാസ്വേഡ് പങ്കുവെക്കലിന് പണം ഈടാക്കും.ഏപ്രിൽ ഒന്നു മുതൽ പാസ്വേഡ് പങ്കുവെക്കുന്നതിന് പണമീടാക്കും. ഇനി മുതൽ കുടുംബത്തിന് പുറത്തുള്ള ആർക്കെങ്കിലും നെറ്റ്ഫ്ലിക്സ് ലോഗിൻ പാസ്വേഡ് നൽകുകയാണെങ്കിൽ പ്രൊഫൈൽ ആക്സസ് ചെയ്യുന്നതിന് അധിക പണം നൽകേണ്ടിവരും. ഐ.പി അഡ്രസ്, ഡിവൈസ് ഐ.ഡി, അക്കൗണ്ട് ആക്ടിവിറ്റി എന്നിവ നിരീക്ഷിച്ച് ഇത് നിയന്ത്രിക്കും. നേരത്തെ ചില ലാറ്റിനമേരിക്കൻ രാജ്യങ്ങളിൽ നെറ്റ്ഫ്ലിക്സ് പാസ്വേഡ് പങ്കുവെക്കുന്നതിന് പണമീടാക്കിത്തുടങ്ങിയിരുന്നു. മൂന്ന് ഡോളർ (ഏകദേശം 250 രൂപ) ആണ് ഇവിടങ്ങളിൽ ഈടാക്കുന്നത്. ഇന്ത്യയിൽ More..
കാർത്തിക് സുബ്ബരാജ് അവതരിപ്പിക്കുന്ന ‘രേഖ’ ചിത്രം റിലീസിന് ഒരുങ്ങുന്നു
സംവിധായകൻ കാർത്തിക് സുബ്ബരാജിന്റെ നിർമാണ കമ്പനിയായ സ്റ്റോൺ ബെഞ്ചേഴ്സ അവതരിപ്പിക്കുന്ന രണ്ടാമത്തെ മലയാള ചിത്രമായ ‘രേഖ’യുടെ ടീസർ പുറത്തിറങ്ങി. വിന്‍സി അലോഷ്യസിനെ നായികയാക്കി ജിതിന്‍ തോമസ് ഐസക് സംവിധാനം ചെയ്യുന്ന ചിത്രമാണ് രേഖ. ചിത്രം ഫെബ്രുവരി 10നു പ്രദർശനത്തിനെത്തും. ഉണ്ണി ലാലുവാണ് ചിത്രത്തില്‍ മറ്റൊരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. സ്റ്റോണ്‍ ബെഞ്ചേഴ്‌സിന്റെ ബാനറില്‍ കാര്‍ത്തികേയന്‍ സന്താനമാണ് ചിത്രം നിര്‍മ്മിക്കുന്നത്. പ്രേമലത തൈനേരി, രാജേഷ് അഴിക്കോടൻ, രഞ്ജി കാങ്കോൽ, പ്രതാപൻ.കെ.എസ്, വിഷ്ണു ഗോവിന്ദൻ എന്നിവരാണ് മറ്റു അഭിനേതാക്കൾ. സ്റ്റോൺ More..
ഗോൾഡൻ ഗ്ലോബ് പുരസ്‌കാരം നേട്ടത്തിന് അർഹമായി ആർആർആർ
മികച്ച ഗാനത്തിനുള്ള ഗോള്‍ഡന്‍ ഗ്ലോബ് പുരസ്‌കാരം സ്വന്തമാക്കി എസ്.എസ് രാജമൗലി സംവിധാനം ചെയ്ത ആര്‍ ആര്‍ ആർ. മികച്ച ഒറിജിനൽ സ്‌കോർ വിഭാഗത്തിലാണ് ആർആർആർ നേട്ടം സ്വന്തമാക്കിയത്. നാട്ടു നാട്ടു എന്ന ഗാനമാണ് പുരസ്‌കാരത്തിന് അർഹമായത്. ചിത്രത്തിന്റെ സംഗീത സംവിധായകന്‍ എം എം കീരവാണി പുരസ്കാരം ഏറ്റവാങ്ങി. പതിനാല് വര്‍ഷത്തിന് ശേഷം ഗോള്‍ഡന്‍ ഗ്ലോബ് പുരസ്‌കാരം ഇന്ത്യയിലേക്ക് എത്തുന്നത്. മുൻനിര ഗായകരായ ടെയ്‌ലർ സ്വിറ്റ്, റിഹാന്ന എന്നിവരെ മറികടന്നാണ് ഇന്ത്യൻ ഗാനമായ നാട്ടു നാട്ടു ഒന്നാമത് എത്തിയത്. More..
പൊങ്കൽ കീഴടക്കാൻ നാളെ വാരിസും തുനിവും റിലീസിനെത്തുന്നു
റാലീസിന് മുന്നേ വലിയ ഒളങ്ങൾ സൃഷ്ടിച്ച സൂപ്പർതാരചിത്രങ്ങളായ വാരിസും തുനിവും നാളെ റിലീസിന് എത്തുന്നു. തമിഴ് സിനിമാലോകം മാത്രമല്ലാ കേരളക്കരയും സൂപ്പർ താര ചിത്രങ്ങളെ വരവേൽക്കാൻ തയ്യാറായിക്കഴിഞ്ഞു. മഹർഷി, യെവാഡു തുടങ്ങിയ തെലുങ്ക് ചിത്രങ്ങളിലൂടെ പ്രശസ്തനായ വംശി പൈഡിപ്പള്ളിയാണ് വിജയ് ചിത്രം സംവിധാനം ചെയ്യുന്നത്. ഫാമിലി ഡ്രാമ-ആക്ഷൻ എന്റർടെയ്‌നറായി ചിത്രത്തിന് വാരിസുവിന് തിരക്കഥ എഴുതിയിരിക്കുന്നത് വംശി, ഹരി, അഹിഷോർ സോളമൻ എന്നിവർ ചേർന്നാണ്. വിജയ്‌യുടെ 66-ാമത്തെ നായക കഥാപാത്രമായ ഈ ചിത്രത്തിൽ രശ്മിക മന്ദാനയാണ് നായിക. പ്രഭു, More..
യേശുദാസിന് ഇന്ന് എണ്‍പത്തിമൂന്നാം പിറന്നാള്‍
മലയാളിയുടെ ഗാനഗന്ധര്‍വന്‍ ഡോ കെ ജെ യേശുദാസിന് ഇന്ന് എണ്‍പത്തിമൂന്നാം പിറന്നാള്‍. കഴിഞ്ഞ ആറുപതിറ്റാണ്ടുകളായി മലയാളികളുടെ അലങ്കാരവും അഹങ്കാരവുമാണ് ഗായകന്‍ കെ.ജെ യേശുദാസ്.1940 ജനുവരി 10ന് ഫോര്‍ട്ട് കൊച്ചിയിലാണ് യേശുദാസിന്റെ ജനനം. പ്രസിദ്ധ സംഗീതജ്ഞനും നാടക നടനുമായിരുന്ന അഗസ്റ്റിന്‍ ജോസഫ് ഭാഗവതരുടെയും എലിസബത്തിന്റെയും മകനായാണ് യേശുദാസ് ജനിച്ചത്. ഈദമ്പതികളുടെ ഏഴ് മക്കളില്‍ രണ്ടാമനായിരുന്നു യേശുദാസ് ചലച്ചിത്ര ലോകത്ത് 62 വര്‍ഷം പൂര്‍ത്തിയാക്കുന്ന ഡോ. കെ ജെ യേശുദാസ് 1961 ല്‍ കാല്‍പ്പാടുകള്‍ എന്ന ചിത്രത്തിന് വേണ്ടി പിന്നണി More..
നടി മോളി കണ്ണമാലി ഗുരുതരാവസ്ഥയില്‍; വെന്റിലേറ്ററില്‍ പ്രവേശിപ്പിച്ചു
നടി മോളി കണ്ണമാലി ഗുരുതരാവസ്ഥയിൽ. കൊച്ചിയിലെ ഗൗതം ആശുപത്രിയിലാണ് ചികിത്സയിലുള്ളത്. സാമൂഹിക പ്രവർത്തക ദിയ സനയാണ് മോളി കണ്ണമാലിയുടെ ഇപ്പോഴത്തെ അവസ്ഥയെ കുറിച്ച് സോഷ്യൽ മീഡിയയിലൂടെ വിവരം പുറത്തുവിട്ടത്. മോളി കണ്ണമാലിയുടെ ചികിത്സയ്ക്കായി സഹായം അഭ്യർത്ഥിച്ചാണ് ദിയയുടെ ഫേസ്ബുക്ക് കുറിപ്പ്. മോളി കണ്ണമാലി ഗുരുതര അവസ്ഥയിൽ ഗൗതം ഹോസ്പിറ്റലിൽ വെന്റിലേറ്റർ ആണ്. അതുകൊണ്ട് നിങ്ങളാൽ കഴിയുന്ന ഒരു കൈ സഹായം ചെയ്ത് സഹരിക്കണമെന്ന് വിനീതമായി അപേക്ഷിക്കുന്നുവെന്ന് പറഞ്ഞാണ് പോസ്റ്റ്. ആശുപത്രിയിൽ നിന്നുള്ള ചിത്രം ഉള്‍പ്പെടെ ദിയ ഫേയ്സ്ബുക്കിൽ More..
ചലച്ചിത്ര ഗാനരചയിതാവ് ബീയാർ പ്രസാദ് അന്തരിച്ചു
പ്രമുഖ ചലച്ചിത്ര ഗാനരചയിതാവ് ബീയാർ പ്രസാദ് (61) അന്തരിച്ചു. കവി, നാടകകൃത്ത്, പ്രഭാഷകൻ, ടിവി അവതാരകൻ എന്നീ നിലകളിലും ശ്രദ്ധേയൻ. കിളിച്ചുണ്ടൻ മാമ്പഴത്തിലൂടെ സിനിമ ഗാനരചയിതാവായി. തുടർന്ന് വാമനപുരം ബസ് റൂട്ട്, ജലോത്സവം, വെട്ടം, സൽപ്പേര് രാമൻ കുട്ടി, തത്സമയം ഒരു പെൺകുട്ടി തുടങ്ങി ഇരുപത്തഞ്ചോളം സിനിമകൾക്ക് ഗാനമെഴുതി. ആലപ്പുഴ മങ്കൊമ്പ് സ്വദേശിയാണ്. അറുപതോളം സിനിമകളിൽ പാട്ടുകളെഴുതി. രണ്ടുവർഷം മുമ്പ് വൃക്ക മാറ്റിവച്ചിരുന്നു. മങ്കൊമ്പ് മായാസദനത്തിൽ പരേതനായ ബാലകൃഷ്‌ണപണിക്കരുടെയും കല്യാണിക്കുട്ടി അമ്മയുടെയും മകനാണ്. ഭാര്യ: വിധു പ്രസാദ് More..
പഠാൻ സിനിമയിലെ ബേഷ്റം രംഗ് പാട്ടില്‍ മാറ്റങ്ങള്‍ വരുത്തണം: സെൻസർ ബോര്‍ഡ്
ഷാരൂഖ് ഖാനും ദീപിക പദുകോണും കേന്ദ്ര കഥാപാത്രങ്ങളായി എത്തുന്ന പഠാന്‍ സിനിമയില്‍ ചില മാറ്റങ്ങള്‍ വേണമെന്ന് സെന്‍സര്‍ ബോര്‍ഡ്. ജനുവരി 25ന് സിനിമ പ്രദര്‍ശിപ്പിക്കണമെങ്കില്‍ പുതുക്കിയ പതിപ്പ് സമര്‍പ്പിക്കണം.പാട്ട് ഉൾപ്പെടെ സിനിമയിൽ ചില മാറ്റങ്ങൾ വേണമെന്നാണ് സെൻസർ ബോർഡ് ചെയർപഴ്സൻ പ്രസൂൺ ജോഷി അറിയിച്ചത്. ഗാനങ്ങളില്‍ ഉള്‍പ്പെടെ ചില മാറ്റങ്ങള്‍ വരുത്താനും പുതുക്കിയ പതിപ്പ് സമര്‍പ്പിക്കാനും നിര്‍മാതാക്കളോട് നിര്‍ദേശിച്ചെന്ന് സെന്‍സര്‍ ബോര്‍ഡ് ചെയര്‍പേഴ്‌സണ്‍ പ്രസൂണ്‍ ജോഷി പറഞ്ഞു.ഹിന്ദിക്കുപുറമേ, തമിഴിലും തെലുങ്കിലും സിനിമ പ്രദർശിപ്പിക്കും.