environmental Thrissur

ദേശീയ ശാസ്ത്ര ദിനാചരണവും സുസ്ഥിര പ്രകൃതിജീവന പരിശീലനവും സംഘടിപ്പിച്ചു

ദേശീയ ഹരിത സേന, കേരള ശാസ്ത്ര സാങ്കേതിക പരിസ്ഥിതി കൗൺസിൽ, പൊതുവിദ്യാഭ്യാസ വകുപ്പ് എന്നിവയുടെ സംയുക്താഭിമുഖ്യത്തിൽ ദേശീയ ശാസ്ത്ര ദിനം തൃശൂർ ഗവ.മോഡൽ ഗേൾസ് സ്കൂളിൽ ആചരിച്ചു. ജില്ലയിലെ ഹരിതസേന സ്കൂൾ കോഡിനേറ്റർമാർക്കായി നടത്തിയ ശില്പശാലയിൽ സുസ്ഥിര പരിസ്ഥിതി സൗഹാർദ്ദ ജീവിത രീതി പിന്തുടരണമെന്ന് കാലിക്കറ്റ് യുണിവേഴ്സിററി മുൻ രജിസ്ട്രാറും പോളിമർ ശാസ്ത്രജ്ഞനുമായ ഡോക്ടർ ജോഷി സി എൽ പറഞ്ഞു. വിഷയാവതരണം നടത്തി സംസാരിക്കുകയായിരുന്നു അദ്ദേഹം. ജില്ലാ വിദ്യാഭ്യാസ ഉപഡയറക്ടർ ടി വി മദനമോഹനൻ പരിശീലന പരിപാടി More..

environmental

ജില്ലയിൽ മഴ മുന്നറിയിപ്പ് – മലയോര മേഖലകളിൽ രാത്രി യാത്രക്ക് നിയന്ത്രണം

കോഴിക്കോട് ഇന്ന് ശക്തമായ മഴ ഉണ്ടാകുമെന്ന കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മഴ മുന്നറിയിപ്പിനെ തുടർന്ന് ജില്ലയിൽ ജാഗ്രത നിർദ്ദേശങ്ങൾ പുറപ്പെടുവിച്ചു. കനത്ത മഴയോടൊപ്പം മൂടൽ മഞ്ഞും അനുഭവപ്പെടുന്ന മലയോര പ്രദേശങ്ങളിലൂടെയുള്ള രാത്രി യാത്ര അടിയന്തിര സാഹചര്യങ്ങളിലല്ലാതെ ഒഴിവാക്കണമെന്നും മുന്നറിയിപ്പുണ്ട്. ജില്ലയിലുടനീളം പ്രത്യേകിച്ചും ജില്ലയിലെ മലയോരമേഖലകളിൽ ശക്തമായ മഴ പെയ്യുന്നതു കാരണം താഴ്ന്ന പ്രദേശങ്ങളിൽ വെള്ളക്കെട്ട് ഉണ്ടാകുന്നതിനും, മലയോര പാതകളിൽ അപകടങ്ങൾക്കും സാധ്യതയുണ്ട്. അതിനാൽ തീര പ്രദേശങ്ങളിലും താഴ്ന്ന പ്രദേശങ്ങളിലും താസിക്കുന്നവർ ജാഗ്രത പാലിക്കണമെന്ന് ജില്ലാ കലക്ടർ ഡോ. More..

environmental Latest news

നടുവണ്ണൂരിലെ പക്ഷി സർവേ വിസ്മയമാകുന്നു

കോഴിക്കോട് നടുവണ്ണൂരിൽ ഗ്രാ​മ പ​ഞ്ചാ​യ​ത്ത് ജൈ​വ​വൈ​വി​ധ്യ ര​ജി​സ്റ്റ​ർ ന​വീ​ക​ര​ണ​ത്തോടാനുബന്ധിച്ച് നടന്ന പക്ഷി സർവേയിൽ 76 ഇ​നം പ​ക്ഷി​ക​ളെ ക​ണ്ടെ​ത്തി. സർവ്വേയുടെ ഒന്നാം ഘട്ടത്തിലാണ് കൊ​മ്പ​ൻ കു​യി​ൽ (Jacobin Cuckoo), ചെ​ങ്കു​യി​ൽ (Banded Bay Cuckoo), ഓമന പ്രാ​വ് (Asian Emarald Dove), പു​ള്ളി ചി​ല​പ്പ​ൻ (Puff-throated Babbler ) എന്നിവ ഉൾപ്പെടെ പക്ഷികളെ കണ്ടെത്തിയത്. ഇതാദ്യമായാണ് കൊമ്പൻ കുയിലിന്റെ സാന്നിധ്യം പഞ്ചായത്തിൽ രേഖപ്പെടുത്തുന്നത്.​ദേശാ​ട​ന​കാ​ല​ത്തെ ക​ണ​ക്കെ​ടു​പ്പു​കൂ​ടി നടത്തു​ന്ന​തോ​ടെ​ പക്ഷി​ക​ളു​ടെ വൈ​വി​ധ്യം നൂറു ക​ട​ക്കും എ​ന്ന് ക​ണ​ക്കാ​ക്കു​ന്നു. പ​ഞ്ചാ​യ​ത്തി​ലെ പ​ക്ഷി​ക​ളു​ടെ More..

environmental Kerala Latest news

വന സംരക്ഷണത്തിനുള്ള അടിസ്ഥാന സൗകര്യങ്ങൾ വികസിപ്പിക്കും: മന്ത്രി

ആധുനിക സൗകര്യങ്ങളുള്ള റെയിഞ്ച് ഓഫീസുകളും ഫോറസ്റ്റ് സ്റ്റേഷനുകളും സജ്ജീകരിച്ചു കൊണ്ട് വനംവകുപ്പിൽ അടിസ്ഥാന സൗകര്യങ്ങൾ വികസിപ്പിക്കുമെന്ന് വനം മന്ത്രി എ.കെ. ശശീന്ദ്രൻ പറഞ്ഞു. ഇതിനുള്ള നടപടിക്രമങ്ങൾ മുന്നോട്ടു പോവുകയാണ്. കഴിഞ്ഞ ആറു വർഷത്തിനിടെ 90 ലധികം ഫോറസ്റ്റ് സ്റ്റേഷനുകൾ തയ്യാറാക്കുന്നതിനും റെയിഞ്ച് ഓഫീസുകളുടെ സൗകര്യങ്ങൾ വികസിപ്പിക്കുന്നതിനും സാധിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. കുളത്തൂപ്പുഴ റെയ്ഞ്ച് ഫോറസ്റ്റ് ഓഫീസ് മന്ദിരത്തിന്റെയും കുളത്തൂപ്പുഴ ഡിപ്പോ റോഡിന്റെയും ഉദ്ഘാടനം നിർവഹിച്ചു സംസാരിക്കുകയായിരുന്നു മന്ത്രി. പി.എസ്. സുപാൽ എംഎൽഎ അധ്യക്ഷത വഹിച്ചു. എൻ.കെ. പ്രേമചന്ദ്രൻ More..

environmental Kerala Latest news

ബഫര്‍ സോൺ: പുതിയ ഉത്തരവിറക്കി സംസ്ഥാന സര്‍ക്കാര്‍

ബഫര്‍ സോണില്‍ സംസ്ഥാന സര്‍ക്കാര്‍ പുതിയ ഉത്തരവിറക്കി. ജനവാസ, കൃഷിയിട മേഖലകളെ ബഫര്‍ സോണില്‍ നിന്ന് പൂര്‍ണമായി ഒഴിവാക്കിയാണ് പുതിയ ഉത്തരവ്. 2019ലെ സര്‍ക്കാര്‍ ഉത്തരവ് തിരുത്താന്‍ കഴിഞ്ഞ ജൂലൈ 27ന് ചേര്‍ന്ന മന്ത്രിസഭായോഗത്തില്‍ തീരുമാനമെടുത്തിരുന്നു. ജനവാസ കേന്ദ്രങ്ങളടക്കം വനമേഖലയ്ക്ക് ഒരു കിലോമീറ്റര്‍ വരെയുള്ള പ്രദേശം പരിസ്ഥിതിലോല മേഖലയാക്കാനുള്ള ഉത്തരവാണ് നിലവിൽ തിരുത്തിയത്. ബഫര്‍ സോണ്‍ ഒരു കിലോമീറ്ററാക്കിയുള്ള സുപ്രീംകോടതി വിധി ആശങ്കയുയര്‍ത്തിയപ്പോഴാണ് 2019ലെ ഉത്തരവ് തിരുത്താന്‍ പ്രതിപക്ഷം അടക്കം ആവശ്യം ഉന്നയിച്ചത്. ഉത്തരവ് തിരുത്താതെ സുപ്രീംകോടതിയെ More..

environmental Kerala Latest news Thrissur

പ്രകൃതി സംരക്ഷണവും വികസന പ്രവർത്തനങ്ങളുടെ കേന്ദ്രബിന്ദുവാണെന്ന് തിരിച്ചറിയണം – മന്ത്രി കെ.രാജൻ

പ്രകൃതി സംരക്ഷണവും വികസന പ്രവർത്തനങ്ങളുടെ കേന്ദ്രബിന്ദുവാണെന്ന് തിരിച്ചറിഞ്ഞ് പ്രവർത്തിക്കാൻ കഴിയണമെന്ന് റവന്യൂ മന്ത്രി കെ രാജൻ. പ്രകൃതിദുരന്തങ്ങളുടെ ഈ കാലഘട്ടത്തിൽ ദുരന്തങ്ങൾ ഉണ്ടാകുമ്പോൾ മാത്രം ഉണർന്ന് പ്രവർത്തിക്കുന്നതിന് പകരം പ്രകൃതി സംരക്ഷണം ഏറ്റെടുക്കേണ്ടതിന്റെ ആവശ്യകത സംബന്ധിച്ചും മന്ത്രി ഓർമ്മിപ്പിച്ചു. അഞ്ഞൂർ – കൈപ്പറമ്പ് – തങ്ങാല്ലൂർ ഗ്രൂപ്പ് വില്ലേജിന്റെ പുതിയ കെട്ടിടത്തിന്റെ ഉദ്ഘാടനം നിർവഹിക്കുകയായിരുന്നു മന്ത്രി. മലയാളികൾ എടുക്കുന്ന പ്രതിജ്ഞകളിൽ പ്രകൃതിയോടുള്ള ചൂഷണം ഉണ്ടാവില്ല എന്നത് കൂടി കൂട്ടിച്ചേർക്കണം. പ്രകൃതിയും മനുഷ്യനും കേന്ദ്ര ബിന്ദുവാകുന്ന സുസ്ഥിര വികസനമാണ് More..

environmental Kerala Latest news

ക്ലീന്‍ പുന്നയൂര്‍ക്കുളം : വനിത സംരംഭ പദ്ധതികളുമായി പുന്നയൂര്‍ക്കുളം പഞ്ചായത്ത്

ക്ലീന്‍ പുന്നയൂര്‍ക്കുളം എന്ന ലക്ഷ്യം പൂര്‍ണതയില്‍ എത്തിക്കാന്‍ വിവിധ പദ്ധതികളുമായി പുന്നയൂര്‍ക്കുളം ഗ്രാമപഞ്ചായത്ത്. ഇതിന്റെ ആദ്യ ഘട്ടമായി പഞ്ചായത്തിനെ പൂര്‍ണമായും പ്ലാസ്റ്റിക് വിമുക്തമാക്കാനുള്ള നടപടികളാണ് സ്വീകരിക്കുന്നത്. അതിനായി തുണി സഞ്ചി, ബാഗ്, പേപ്പര്‍ ബാഗ് എന്നിവ നിര്‍മ്മിക്കും. വനിത സംരംഭങ്ങള്‍ വഴിയാണ് നിര്‍മ്മാണം നടത്തുക. അഞ്ച് ലക്ഷം രൂപ വനിത സ്വയം തൊഴില്‍ സംരംഭങ്ങള്‍ക്കായി പഞ്ചായത്ത് വകയിരുത്തി. ഈ സംരംഭങ്ങള്‍ വഴി വനിതള്‍ക്ക് വരുമാനം കണ്ടെത്താനും സ്വയം പര്യാപ്തത കൈവരിക്കാനും കഴിയും. ആദ്യഘട്ടത്തില്‍ പഞ്ചായത്തിലെ ഹരിത കര്‍മ്മ More..

environmental Kerala Latest news

‘കാലാവസ്ഥാ വ്യതിയാനവും പൊതുജനാരോഗ്യവും’ : ശില്‍പശാല സംഘടിപ്പിച്ചു

കേരള ആരോഗ്യ ശാസ്ത്ര സര്‍വകലാശാലയും പുഴയ്ക്കല്‍ ബ്ലോക്ക് പഞ്ചായത്തും സംയുക്തമായി ‘കാലാവസ്ഥാ വ്യതിയാനവും പൊതുജനാരോഗ്യവും’ എന്ന വിഷയത്തില്‍ ശില്‍പശാല സംഘടിപ്പിച്ചു. സംസ്ഥാന സര്‍ക്കാര്‍ ആരോഗ്യ മേഖലയില്‍ നടപ്പിലാക്കിക്കൊണ്ടിരിക്കുന്ന വിവിധ സേവനങ്ങളെക്കുറിച്ച് ജനങ്ങള്‍ക്ക് അവബോധം സൃഷ്ടിക്കുന്നതിനായി എല്ലാ ബ്ലോക്ക് പഞ്ചായത്തുകളിലും സംഘടിപ്പിക്കുന്ന ആരോഗ്യമേളയുടെ ഭാഗമായാണ് ശില്‍പശാല. കേരള ആരോഗ്യ ശാസ്ത്ര സര്‍വകലാശാല വൈസ് ചാന്‍സലര്‍ ഡോ.മോഹനന്‍ കുന്നുമ്മേല്‍ ‘ഏകാരോഗ്യ സമീപനവും പരിസ്ഥിതി വ്യതിയാനവും ‘ എന്ന വിഷയത്തില്‍ ആമുഖപ്രഭാഷണം നടത്തി. ആരോഗ്യ സര്‍വകലാശാല സ്ഥിതിചെയ്യുന്ന പുഴയ്ക്കല്‍ ബ്ലോക്ക് പഞ്ചായത്ത് More..

environmental Kerala Latest news National

ബഫര്‍ സോണ്‍; സംസ്ഥാന സര്‍ക്കാര്‍ സുപ്രിം കോടതിയില്‍ ഹര്‍ജി സമര്‍പ്പിക്കുന്നത് വൈകും

ബഫര്‍ സോണ്‍ വിഷയത്തില്‍ സംസ്ഥാന സര്‍ക്കാര്‍ സുപ്രിം കോടതിയില്‍ ഹര്‍ജി സമര്‍പ്പിക്കുന്നത് വൈകും. ഇന്ന് ഹര്‍ജി സമര്‍പ്പിക്കുമെന്നായിരുന്നു സർക്കാർ വ്യക്തമാക്കിയിരുന്നത്. എന്നാല്‍ സുപ്രിംകോടതി വിധി കൂടുതലായി ബാധിക്കുന്ന മറ്റ് സംസ്ഥാനങ്ങളുടെ തീരുമാനം കൂടി പരിഗണിച്ച് പൊതു ഹര്‍ജി നല്‍കാനാണ് സർക്കാർ തീരുമാനം. വടക്ക് കിഴക്കന്‍ സംസ്ഥാനങ്ങള്‍ക്ക് പുറമെ ഹിമാചല്‍പ്രദേശ്, ജാര്‍ഖണ്ഡ്, ഉത്തരാഖണ്ഡ് എന്നീ സംസ്ഥാനങ്ങളും സുപ്രിം കോടതി വിധിയില്‍ അതൃപ്തരാണെന്നു കേന്ദ്രത്തെ അറിയിച്ചിട്ടുണ്ട്. സുപ്രിം കോടതിയില്‍ ഹര്‍ജി സമര്‍പ്പിക്കുന്നതില്‍ കൂടുതല്‍ പ്രശ്‌ന ബാധിത സംസ്ഥാനങ്ങളുടെ നിലപാട് കൂടിപരിഗണിക്കാമെന്നാണ് More..

environmental Kerala Latest news tourism

കരിമ്പുഴ വന്യജീവി സങ്കേതം: ബഫര്‍സോണ്‍ കരട് രൂപരേഖയിൽ ചര്‍ച്ച

കരിമ്പുഴ വന്യജീവി സങ്കേതത്തിന്റെ ബഫര്‍ സോണ്‍ കരട് രൂപരേഖ തയ്യാറാക്കുന്നത് സംബന്ധിച്ച് പി.വി അൻവർ എം.എൽ.എയുടെ അധ്യക്ഷതയിൽ യോഗം ചേര്‍ന്നു. ഒരു കിലോമീറ്റര്‍ ദൂരപരിധിയില്‍ ബഫര്‍ സോണ്‍ വേണമെന്ന സുപ്രീം കോടതി വിധിയുടെ പശ്ചാത്തലത്തിലാണിത്. ഇത് പ്രകാരം കരിമ്പുഴ വന്യജീവി സങ്കേതത്തിന്റെ ചുറ്റും ഒരു കിലോമീറ്റര്‍ ദൂരപരിധിയില്‍ ബഫര്‍സോണിന് രൂപരേഖ തയ്യാറാക്കി നിലമ്പൂര്‍ സൗത്ത് ഡി.എഫ്.ഒ. പി. പ്രവീണ്‍ യോഗത്തിൽ അവതരിപ്പിച്ചു. പൂക്കോട്ടുംപാടം ടി.കെ കോളനി ഭാഗത്ത് 35 ഹെക്ടര്‍ സ്ഥലവും അടുത്ത് മറ്റൊരു 55 ഹെക്ടര്‍ More..