Home Latest news

ലോകജനതയ്ക്ക് ക്രിസ്മസ് സന്ദേശവുമായി ഫ്രാൻസിസ് മാര്‍പ്പാപ്പ

തിരുപ്പിറവിയുടെ ഓർമ്മകളിൽ ഇന്ന് ക്രിസ്മസ്. യുദ്ധത്തിൽ ക്ഷീണിച്ചവരേയും ദരിദ്രരേയും ഓർമിക്കണമെന്ന് മാർപാപ്പയുടെ ക്രിസ്മസ് സന്ദേശം. വത്തിക്കാനിലെ സെന്റ് പീറ്റേഴ്സ് ചത്വരത്തില്‍ പ്രാര്‍ത്ഥന ചടങ്ങുകളും പ്രത്യക ശുശ്രൂഷകളും നടന്നു. കാക്കനാട് സെന്റ് തോമസ് മൗണ്ടിൽ നടന്ന തിരുപ്പിറവി ശുശ്രൂഷയ്ക്ക് കർദ്ദിനാൾ മാർ ജോർജ് ആലഞ്ചേരി നേതൃത്വം നൽകി. വിഴിഞ്ഞം വിഷയമടക്കം കർദ്ദിനാളിന്റെ ക്രിസ്മസ് സന്ദേശത്തിൽ സൂചിപ്പിച്ചു. എറണാകുളം സെന്റ് ഫ്രാൻസിസ് അസീസി കത്രീഡ്രലിൽ ലത്തീൻ അതിരൂപത ആർച്ച് ബിഷപ്പ് ജോസഫ് കളത്തിപ്പറമ്പിലും, കോട്ടയം ദേവലോകത്തെ ഓർത്തഡോക്‌സ് സഭ ആസ്ഥാനത്ത് More..

Home Latest news Special reports

ഓർമ്മകളുടെ ഓർമ്മപ്പെടുത്തലായി കിഷോർ കുമാർ സ്മരണ

റിതിക് ടി ഒരിക്കലും മറന്നിട്ടില്ലാത്ത കിഷോറിൻ്റെ ഓർമകളെ ഓർത്തെടുക്കാൻ ഇന്ന് തൃപ്രയാർ ശ്രീരാമ തിയറ്ററിൽ എല്ലാവരും ഒത്തുകൂടി. സിനിമമാത്രമായിരുന്നില്ല ലോക ചരിത്രത്തിൽ അടയാളപ്പെടുത്തിയതും വിസ്മരിച്ചതുമായ കാലത്തിൻ്റെ ക്രൂരതകളെ വേദിയിൽ ഓർത്തെടുത്തു. സമകാലീനമായ കൃത്യമായ അടയാളപ്പെടുത്തലായി ഇറാനിയൻ സംവിധായകൻ ജാഫർ പനാഹിയുടെ സിനിമ “ഓഫ്സൈഡി”ൻ്റെ പ്രദർശനത്തോടെ ആരംഭിച്ച ചടങ്ങിൽ “കോവിഡ് കാലത്തിനു ശേഷമുള്ള മലയാള സിനിമ” എന്ന വിഷയത്തിൽ പ്രഭാഷണം നടത്തി കൊണ്ട് ദ് ക്യൂ എഡിറ്റർ മനീഷ് നാരായണൻ അനുസ്മരണയോഗം ഉദ്ഘാടനം ചെയ്തു. അതു വരെ മലയാള More..

Home Latest news Special reports

രാജ്യത്തിന്റെ കായികരംഗത്തെ ഇനി പി.ടി ഉഷ നയിക്കും

റിതിക് ടി രാജ്യത്തിന്റെ കായികരംഗത്ത് ആദ്യത്തെ മലയാളി സാന്നിധ്യമായി ഇന്ത്യയുടെ ഗോൾഡൻ ഗേൾ പി ടി ഉഷ. ഇന്ത്യൻ ഒളിമ്പിക് അസോസിയേഷൻ അധ്യക്ഷസ്ഥാനത്തേക്ക് എതിരില്ലാതെയാണ് ഉഷ തിരഞ്ഞെടുക്കപ്പെടുന്നത്. ഈ സ്ഥാനത്തെത്തുന്ന ആദ്യ വനിതയും ആദ്യ മലയാളിയും കൂടിയാണ് 58 കാരിയായ ഉഷ. ഈ നേട്ടം കേരളക്കരയെ അഭിമാനത്തിൻ്റെ ഉഷസ്സിൽ എത്തിച്ചിരിക്കുകയാണ്. ഒളിമ്പിക്സിൽ പങ്കെടുത്ത ഒരാൾ തിരഞ്ഞെടുപ്പിലൂടെ അസോസിയേഷന്റെ തലപ്പത്തെത്തുന്നതും ഇതാദ്യം. അത്ലറ്റിക് കരിയറിൽ നൂറിലേറെ ദേശീയ- അന്താരാഷ്ട്ര മെഡലുകൾ വാരിക്കൂട്ടിയ പിലാവുള്ളകണ്ടി തെക്കേപ്പറമ്പിൽ ഉഷ അതവാ പി.ടി More..

Home Special reports

അമ്പത് സുവർണ്ണവർഷങ്ങൾ പിന്നിട്ട് മേഴ്സി കോൺവെന്റ് എൽ.പി സ്കൂൾ

റിതിക് ടി പീച്ചി മലയോര മേഖലയിൽ സ്ഥിതി ചെയ്യുന്ന പീച്ചി മേഴ്സി കോൺവെന്റ് എൽ.പി സ്കൂൾ സ്ഥാപിതമായിട്ട് നവംബറിൽ 50 വർഷങ്ങൾ തികയുകയാണ്. 1973 നവംബർ 18 ന് സ്ഥാപിതമായ കോൺവെൻ്റ് 50 വർഷങ്ങൾ പിന്നിട്ടുമ്പോൾ അനവധി തലമുറകളാണ് ഇവിടെ നിന്ന് ആദ്യാക്ഷരം കുറിച്ചിട്ടുള്ളത്. സ്കൂളിൻ്റെ സുവർണജൂബിലി ആഘോഷങ്ങൾക്ക് 2022 നവംബർ 18 ന് റവ. ഫാദർ ഫ്രാൻസിസ് തരകൻ പതാക ഉയർത്തിയാണ് തുടക്കം കുറിച്ചത്. നവംബർ 26 ശനിയാഴ്ച 4 മണിക്ക് സ്കൂൾ അംഗണത്തിൽ വച്ചു More..

Home Kerala Latest news

പ്രതീക്ഷയുടെ മറ്റൊരു പൊന്നിന്‍ ചിങ്ങമാസം; ആദരവിൻ്റെ ആഘോഷങ്ങള്‍ കര്‍ഷകര്‍ക്ക് ആശ്വാസമാകണം

ഇന്ന് ചിങ്ങം ഒന്ന് മലയാളക്കരയ്ക്ക് ഇതു പൊന്നിന്‍ ചിങ്ങമാസം. ഇന്ന് കേരളത്തിന്റെ കാര്‍ഷിക കലണ്ടറിൽ കര്‍ഷക ദിനമാണ്. മണ്ണില്‍ പൊന്നുവിളയിക്കുന്ന കര്‍ഷകനെ അടുത്തറിയാനും ആദരിക്കാനുമുളള ദിനം. പക്ഷേ പ്രകൃതിയുടെ അപ്രതീക്ഷിത ദുരന്തങ്ങൾ കേരളത്തിന്റെ കാര്‍ഷിക മേഖലയാകെ തകര്‍ത്തിരിക്കുന്നു. നമ്മുടെ കർക്ഷകർ കൊയ്യുന്നത് സങ്കടത്തിന്റെ പതിരുകളാണ്. കാര്‍ഷിക ഉത്പന്നങ്ങള്‍ക്കു ന്യായമായ വിലയില്ലായ്മയും ഇതര സംസ്ഥാന ലോബിയുടെ വിപണി കയ്യടക്കലും കര്‍ഷകരെ വെട്ടിലാക്കുന്നു. നെല്‍കര്‍ഷകരാകട്ടെ കടുത്ത പ്രതിസന്ധിയിലാണ്. കേന്ദ്രസര്‍ക്കാര്‍ പ്രഖ്യാപിച്ച താങ്ങുവില പോലും ഇവിടെ നടപ്പാക്കാന്‍ സംസ്ഥാനത്തിനു കഴിയുന്നില്ല. നാണ്യവിളകളുടെയും More..

Home Kerala Latest news Special reports tourism

പാലയൂരിലെ ക്രൈസ്തവ ചരിത്രത്തിൻ്റെ തിരുശേഷിപ്പുകൾ

ഭാഗം 2 ചരിത്രവഴിയിലൂടെ തൃശൂർ ജില്ലാ, റിതിക് ടി ചരിത്ര സ്മാരകങ്ങളടെ അതിശയിപ്പിക്കുന്ന ശേഖരങ്ങളാലും അവയുടെ പുനർനിർമിതിക്കളാലും സമ്പന്നമാണ് പാലയൂർ പള്ളി. എ.ഡി. 52ൽ മാർതോമാസ്ലീഹാ കൊടുങ്ങല്ലൂർ വഴി തന്റെ സ്വദേശക്കാരെ കാണുവാനും അവരോട് സുവിശേഷം പ്രസംഗിക്കാനും പാലയൂരിൽ കപ്പൽ ഇറങ്ങിയ ബോട്ടുകുളം ചരിത്രപ്രസിദ്ധമാണ്. കൊടുങ്ങല്ലൂർ മുതൽ പാലയൂർ വരെ നീണ്ടു കിടന്ന കായൽ വഴിയാണ് മാർതോമാസ്ലീഹാ പാലയൂരിലേക്ക് കപ്പൽമാർഗം സഞ്ചരിച്ച് എത്തുന്നത്. ഇന്ന് കായൽ ഇല്ലാതായി എന്നിരുന്നാലും കായൽ വേർപ്പെട്ട് ചെറിയ കുളമായി മാറിയ ബോട്ടുകുളം More..

Home Kerala Latest news Thrissur tourism

പാലയൂരിലെ ക്രൈസ്തവ ചരിത്രത്തിൻ്റെ തിരുശേഷിപ്പുകൾ

ചരിത്രവഴിയിലൂടെ തൃശൂർ ജില്ലാ റിതിക് ടി പാലയൂർ പള്ളി മഹത്തായ ഭാരതീയ ക്രൈസ്തവ ചരിത്രത്തിന്റെ അടയാളപ്പെടുത്തലാണ്. ആദ്യ നൂറ്റാണ്ടിൽ തന്നെ തോമാശ്ലീഹാ ഇന്ത്യയിൽ എത്തുകയും പ്രവർത്തിക്കുകയും ചെയ്തു എന്നതിന്റെ തെളിവുകൂടിയാണ് ഈ പള്ളി. തോമാശ്ലീഹാ എ.ഡി.52-ൽ സ്ഥാപിച്ച പള്ളി ഏഷ്യയിലെ തന്നെ ആദ്യത്തെ ക്രിസ്ത്യൻ ദേവാലയമാണ്. ബൃഹത്തായ മാർതോമ ക്രൈസ്തവ സംസ്കാരത്തിന്റെ ആരംഭം രാജ്യത്ത് ഇവിടെ നിന്നാണ് തുടങ്ങുന്നത് എന്ന് ചരിത്രം നമ്മോട് പറയുന്നു. എ.ഡി. 52ൽ ആയിരുന്നു ക്രിസ്തുശിഷ്യനായ തോമാശ്ലീഹായുടെ ഭാരതീയ പ്രവേശം. അദ്ദേഹം കൊടുങ്ങല്ലൂരിൽ More..

Home Latest news National Special reports

എക്പ്രസ് ഹൈവേകളിലെ ടോള്‍ സമ്പ്രദായത്തില്‍ സമൂല പരിവര്‍ത്തനത്തിന് ഒരുങ്ങി കേന്ദ്രസര്‍ക്കാർ: പകരം സംവിധാനം ആലോചനയിലെന്ന് കേന്ദ്രമന്ത്രി നിതിന്‍ ഗഡ്കരി

നഗരപരിധികളിലെ എക്‌സ്പ്രസ് ഹൈവേകളിലെ ടോള്‍പ്ലാസകളെക്കുറിച്ചുളള ആശങ്കകള്‍ പരിഹരിക്കുന്നതിനും യാത്രക്കാരുടെ ബുദ്ധിമുട്ട് ഒഴിവാക്കുന്നതിനും നൂതന സംവിധാനം കൊണ്ടുവരുന്ന കാര്യം കേന്ദ്രസര്‍ക്കാര്‍ ആവിഷ്‌കരിക്കുമെന്ന് കേന്ദ്രമന്ത്രി നിതിന്‍ ഗഡ്കരി അറിയിച്ചു. എക്സ്പ്രസ് വേകളില്‍ ടോള്‍ പ്ലാസകള്‍ സ്ഥാപിക്കുന്നതിനെക്കുറിച്ച് അംഗങ്ങള്‍ ആശങ്ക പ്രകടിപ്പിച്ച ചോദ്യോത്തര വേളയിൽ അനുബന്ധ ചോദ്യങ്ങള്‍ക്ക് മറുപടി പറയുകയായിരുന്നു അദ്ദേഹം. യാത്രക്കാരുടെ സുഗമ സഞ്ചാരത്തിനായി ടോള്‍പ്ലാസക്കു പകരം നൂതന സംവിധാനം കൊണ്ടുവരാനാണ് ആലോചിക്കുന്നത്. ഇതിനായി പാര്‍ലമെന്റില്‍ നിയമനിര്‍മാണം നടത്തും. ആറുമാസത്തിനുള്ളില്‍ പുതിയ സംവിധാനം നിലവില്‍ വന്നേക്കുമെന്ന് അദ്ദേഹം സൂചിപ്പിച്ചു. ഗതാഗത More..

Home Kerala Latest news

ഇന്നു മുതൽ ഇലക്കറികൾ കഴിച്ചു തുടങ്ങാം; സമീപ പ്രദേശത്തെ ഭക്ഷ്യയോഗ്യ സസ്യങ്ങളും വിവിധ ഭാവങ്ങളും

സജീവൻ കാവുങ്കര (ദേശീയ സസ്യജനിതക അവാർഡ് ജേതാവ്) കേരളത്തിലെ മൂവായിരത്തിനടുത്ത് വരുന്ന ഭക്ഷ്യയോഗ്യ സസ്യങ്ങളെ ഭൂരിപക്ഷം ആളുകളും സമീപിക്കുന്നത് ഒരേ ചിന്താഗതിയോട് കൂടിയാണ്. ഇത് ഭക്ഷ്യ മേഖലയിൽ വലിയ അപകടം സൃഷ്ടിക്കുന്നു. രക്തത്തിൽ അസന്തുലിത പോഷകഘടന രൂപപ്പെടുന്നു. ധാരാളം പോഷകങ്ങളും വൈററമിനുകളും അടങ്ങിയ ഭക്ഷണം കഴിക്കുന്നവർക്ക് തന്നെ കാൽസ്യം, പൊട്ടാസ്യം, സോഡിയം, മഗ്നീഷ്യം, അയേൺ വെറ്റ മിനുകൾ എന്നിവ കുറയുന്നു. ചിലർക്ക് കൂടുന്നു. നാലഞ്ചു നേരം ഭക്ഷണം കഴിക്കുന്ന മലയാളിക്കാണ് ഈ പ്രവണത എന്നോർക്കണം. ഭക്ഷ്യക്ഷാമവും പോഷക More..

Home Kerala Latest news Thrissur

ഗുരുവായൂർ ദേവസ്വം ആനകളുടെ സുഖചികിത്സ കാലം അവസാനിച്ചു

റിതിക്. ടി ഗുരുവായൂർ ദേവസ്വം ആനകൾക്കായി നടത്തി വരുന്ന വാർഷിക സുഖചികിത്സ കാലം ഇന്നലെ ( ജൂലൈ 30) അവസാനിച്ചു. ആനകളുടെ ആരോഗ്യ സംരക്ഷണവും ഒപ്പം ആനകളുടെ ശരീരപുഷ്ടിക്കും ഉപകരിക്കും വിധമുള്ള സമീകൃത ആഹാരമാണ് ഈ കാലയളവിൽ നൽകി വന്നത്. 44ആനകളിൽ 30എണ്ണം സുഖചികിത്സയിൽ പങ്കെടുത്തു. ചികിത്സ ആരംഭിക്കുന്നോൾ 14 ആനകൾ മദപ്പാടിലായിരുന്നു. അവയെ നീരിൽനിന്നും അഴിച്ചാൽ പിന്നീട് സുഖചികിത്സ നൽകും. ദേവസ്വം വെറ്ററിനറി സർജൻ ഡോ: ചാരുജിത്ത് നാരായണൻ്റെ നേതൃതത്തിൽ. ആന ചികിൽസ വിദഗ്ധരായ ഡോ.കെ.സി. More..