International Latest news Special reports

പ്രതിവാര വാർത്താ അവലോകനം

അഭിമാനം വാനോളമുയർന്നതും അതിനൊപ്പം ആശങ്കയും വിവാദവും ഞെട്ടലും വേദനയും അനുഭവപ്പെട്ട ആഴ്ചയായിരുന്നു കഴിഞ്ഞു പോയത്. ഏറെ പ്രത്യേകതകളുള്ള ആഴ്ച. ലോക സിനിമ നാട്ടുനാട്ടുവെന്ന ഇന്ത്യൻ സംഗീതത്തിൽ നൃത്തം ചെയ്യുകയാണ്. അതിന്റെ അഭിമാന നിറവിലാണ് ഇന്ത്യ. ഇന്ത്യൻ സിനിമയുടെ സുവർണകാല വിശേഷണം അധികമാവില്ല. 14 വർഷത്തിന് ശേഷം ഓസ്കർ പുരസ്കാരം ഇന്ത്യയിലേക്ക് എത്തി. ഗോൾഡൻ ഗ്ളോബ് പുരസ്കാരത്തിന് ശേഷം ഓസ്കാർ പുരസ്കാരവും സ്വന്തമാക്കി നാട്ടുനാട്ടു സ്വന്തമാക്കുമ്പോൾ മികച്ച ഡോക്യുമെൻ്ററി ഷോർട്ട് ഫിലിമിനുള്ള ഓസ്കർ പുരസ്കാരം ദി എലിഫൻ്റ് വിസ്പറേഴ്സും More..

Death International Latest news Thrissur

മൂന്ന് മാസമായി ദുബായിലെ മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരുന്ന മലയാളിയുടെ മൃതദേഹം തൃശൂർ സ്വദേശിയുടേത്

മൂന്ന് മാസമായി ദുബായിലെ മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരുന്ന മലയാളിയുടെ മൃതദേഹം തിരിച്ചറിഞ്ഞു. തൃശൂർ ചെന്ത്രാപ്പിനി കോഴിത്തുമ്പ് മതിലകത്ത് വീട്ടില്‍ മുഹമ്മദ് നസീറിന്റെ (48) മൃതദേഹമാണ് തിരിച്ചറിഞ്ഞത്.ഡിസംബറില്‍ മരിച്ച നസീറിന്റെ മൃതദേഹം ആളെ തിരിച്ചറിയാത്തതിനെത്തുടര്‍ന്ന് മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയായിരുന്നു. പോലീസില്‍നിന്ന് വിവരം അറിയിച്ചതിനെത്തുടര്‍ന്ന് സാമൂഹികപ്രവര്‍ത്തകന്‍ നസീര്‍ വാടാനപ്പള്ളി ഇടപെട്ടാണ് ബന്ധുക്കളെ കണ്ടെത്തിയത്. പിതാവ്: മുഹമ്മദ്. മാതാവ്: നബീസ. ഭാര്യ: ഷീബ.മൃതദേഹം നാട്ടിലെത്തിക്കാനുള്ള നടപടികള്‍ ആരംഭിച്ചു.

International Latest news

ഇക്വഡോറിൽ ഭൂകമ്പം; മരണസംഖ്യ 13 ആയി

തെക്കേ അമേരിക്കൻ രാജ്യമായ ഇക്വഡോറിൽ ഭൂകമ്പം. റിക്ടർ സ്‌കെയിലിൽ 6.7 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമുണ്ടായത് തീരപ്രദേശമായ ഗ്വായാസിലാണ്. മരണസംഖ്യ 13 ആയി. ഗ്വായാസ് മേഖലയിൽ നിരവധി കെട്ടിടങ്ങൾക്കും വീടുകൾക്കും കേടുപാടുകൾ സംഭവിച്ചതായി പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യന്നു. ക്യൂൻക പട്ടണത്തിൽ കെട്ടിടം കാറിന് മുകളിലേക്ക് തകർന്ന് വീണാണ് ഒരാൾ മരിച്ചത്. സാന്താ റോസയിലാണ് മൂന്ന് പേർ മരിച്ചത്. നിരവധി പേർ അവശിഷ്ടങ്ങൾക്കിടയിൽ കുടുങ്ങിക്കിടക്കുന്നുണ്ടെന്നാണ് റിപ്പോർട്ട്. പ്രദേശത്ത് രക്ഷാപ്രവർത്തനം പുരോഗമിക്കുകയാണ്. 600ഓളം പേർ കൊല്ലപ്പെട്ട 2016ലെ ഭൂചലനമാണ് ഇക്വഡോറിലെ More..

International Latest news

ഇന്ത്യയ്ക്ക് ചരിത്ര നിമിഷം; നാട്ടു നാട്ടുവിന് ഒസ്കാർ

മികച്ച ഒറിജിനൽ സോങ്ങിനുള്ള ഒസ്കർ പുരസ്കാരം ആർആർആർ എന്ന ഇന്ത്യൻ ചിത്രത്തിലെ നാട്ടു നാട്ടുവിന് ലഭിച്ചു. ഇത് ഇന്ത്യയുടെ ചരിത്ര മുഹൂർത്തമാണ്. രാജമൗലിയാണ് ചിത്രം സംവിധാനം ചെയിതിരിക്കുന്നത്. ഗോൾഡൻഗ്ളോബിൽ ഇതേ വിഭാഗത്തിലെ പുരസ്കാരനേട്ടത്തിനും ഗാനം അർഹമായിരുന്നു. ഗോൾഡൻ ഗ്ലോബ് കൂടാതെ ക്രിട്ടിക് ചോയ്‌സ് അടക്കമുള്ള അന്താരാഷ്ട്ര പുരസ്‌കാരപ്പെരുമകളിലും ഗാനം നിറഞ്ഞു നിന്നിരുന്നു. ഗോൾ‌ഡൻ ഗ്ളോബ് നേടുന്ന ഇന്ത്യയിലെ ആദ്യത്തെ പ്രാദേശിക ഭാഷാ ചിത്രം എന്ന ഖ്യാതിയും നാട്ടു നാട്ടു ആർആർആറിന് നേടിക്കൊടുത്തിരുന്നു

International Latest news

തുർക്കിയിൽ വീണ്ടും ഭൂചലനം; റിക്ടർ സ്കെയിലിൽ 6.3 തീവ്രത രേഖപ്പെടുത്തി

47000 ജീവനുകൾ കവർന്നെടുത്ത ഭൂകമ്പ പ്രതിഭാസത്തിന് ശേഷം തുർക്കി ഇന്ന് വീണ്ടും കുലുങ്ങി. സ്കെയിലിൽ 6.3 തീവ്രത രേഖപ്പെടുത്തിയതായി യൂറോപ്യൻ മെഡിറ്ററേനിയൻ സീസ്മോളജിക്കൽ ഏജൻസി പറയുന്നത്. തുർക്കിയുടെ തെക്കൻ മേഖലയിലെ ഹതായി പ്രവിശ്യയുടെ തലസ്ഥാനമായ അന്താക്കയിലാണ് ഈ ഭൂകമ്പം.

International Latest news

വനിതാ ലോകകപ്പിൽ ഇന്ത്യ ഇന്ന് അയർലൻഡിനെതിരെ; ജയിച്ചാൽ സെമിയിൽ

വനിതാ ടി-20 ലോകകപ്പിൽ ഇന്ത്യക്ക് ഇന്ന് നിർണായക മത്സരം. ഗ്രൂപ്പ് ബിയിൽ അയർലൻഡിനെതിരായ മത്സരത്തിൽ വിജയിച്ചാൽ ഇന്ത്യക്ക് സെമി ഉറപ്പിക്കാം. ഇന്ത്യൻ സമയം വൈകിട്ട് 6.30 നാണ് മത്സരം. 3 മത്സരങ്ങളിൽ രണ്ട് ജയവും ഒരു തോൽവിയും സഹിതം ഇന്ത്യ രണ്ടാം സ്ഥാനത്താണ്.

International Latest news

ചൈനീസ് ബലൂണിനു പിന്നാലെ യുഎസിൽ അജ്ഞാതപേടകം; വെടിവച്ചിട്ട് യുദ്ധവിമാനം

വാഷിങ്ടൻ∙ വെള്ളിയാഴ്ച അലാസ്കയ്ക്ക് മുകളിലൂടെ പറന്ന അജ്ഞാത പേടകം യുഎസ് യുദ്ധവിമാനം വെടിവച്ചു വീഴ്ത്തി. വ്യോമഗതാഗതത്തിന് ഭീഷണിയായതിനാൽ വെടിവച്ചിടാൻ യുഎസ് പ്രസിഡന്റ് ജോ ബൈഡൻ ഉത്തരവിട്ടിരുന്നു. സംഭവത്തെക്കുറിച്ചു മാധ്യമങ്ങളുടെ ചോദ്യത്തിന്, വെടിവയ്പ് ‘വിജയമായിരുന്നു’ എന്ന് ബൈഡൻ പറഞ്ഞു. ചൈനീസ് നിരീക്ഷണ ബലൂണ്‍ മിസൈൽ ഉപയോഗിച്ച് തകർത്ത് ആറു ദിവസത്തിനുശേഷമാണ് ഇപ്പോഴത്തെ സംഭവം.

International Latest news

തുർക്കി, സിറിയ ഭൂകമ്പത്തിൽ മരണം 7800 കടന്നു; കെട്ടിടങ്ങൾക്കടിയിൽപ്പെട്ട ആയിരങ്ങൾക്കായി തിരച്ചിൽ

ഇസ്തംബുൾ ∙ വൻ ഭൂകമ്പത്തിൽ തകർന്നടിഞ്ഞ തെക്കൻ തുർക്കിയിലും വടക്കൻ സിറിയയിലുമായി മരണസംഖ്യ 7800 കവിഞ്ഞു. പതിനായിരങ്ങൾക്കു പരുക്കേറ്റു. ആറായിരത്തിലേറെ തകർന്ന കെട്ടിടങ്ങൾക്കടിയിൽ ആയിരങ്ങൾ കുടുങ്ങിക്കിടക്കുന്നുണ്ട്. കൊടുംതണുപ്പിലും ഇവരെ കണ്ടെത്താൻ തിരച്ചിൽ തുടരുന്നു. ഇന്ത്യ ഉൾപ്പെടെ രാജ്യങ്ങളിൽനിന്നുള്ള സഹായം ഇരുരാജ്യങ്ങളിലേക്കും എത്തിത്തുടങ്ങി. റോഡുകൾ തകർന്നതിനാൽ അടിയന്തര വൈദ്യസഹായം ദുരന്തമേഖലയിലേക്ക് എത്താൻ വൈകുന്നുണ്ട്. തിങ്കളാഴ്ച അതിശക്തമായ 3 ഭൂചലനങ്ങളാണുണ്ടായത്. ആദ്യത്തേത് പുലർച്ചെയ്ക്കു മുൻപേ തുർക്കിയിലെ ഗസിയാൻടെപ്പിലായിരുന്നു. തീവ്രത 7.8. ഉച്ചയോടെ 7.5 തീവ്രതയുള്ള രണ്ടാം ചലനമുണ്ടായി. മൂന്നാമത്തേതു വൈകിട്ടോടെ More..

International Latest news

മരുന്നുകളുമായി ഇന്ത്യൻ വ്യോമസേന വിമാനം സിറിയയിലേക്ക്

ഭൂചലനത്തിൽ നാശം വിതച്ച സിറിയയിലേക്ക് വൈദ്യസഹായം എത്തിക്കുമെന്ന് ഇന്ത്യ. മരുന്നുകളുമായി വ്യോമസേന വിമാനം ഉടൻ സിറിയയിലേക്ക് പോകുമെന്ന് കേന്ദ്രമന്ത്രി വി മുരളീധരൻ. സൗജന്യമായി മരുന്നും ഭക്ഷണവും എത്തിക്കാമെന്ന് ഇൻഡിഗോ അറിയിച്ചു. ഇന്ത്യയുടെ സഹായത്തിന് നന്ദിയെന്ന് സിറിയൻ അംബാസിഡർ ഡോ ബാസം അൽഖാത്തിബ് പറഞ്ഞു. ഇന്ത്യയിൽ നിന്ന് ആദ്യബാച്ച് രക്ഷാ പ്രവർത്തക സംഘം പുറപ്പെട്ടതായി വിദേശകാര്യ മന്ത്രാലയം അറിയിച്ചു. ഇന്ത്യക്ക് പുറമെ, ജർമ്മനി, സ്വിറ്റ്സർലൻഡ്, ഹംഗറി, ഗ്രീസ് തുടങ്ങിയ രാജ്യങ്ങളിൽനിന്നുള്ള രക്ഷാപ്രവർത്തകർ തുർക്കിയിലേക്ക് തിരിച്ചു. ഇന്ത്യ ഉൾപ്പെടെ 45 More..

International Latest news

തുർക്കി–സിറിയ ഭൂകമ്പം: മരണം 4,300 കടന്നു.

ഇസ്താംബുൾ∙ തുര്‍ക്കിയിലും അയൽരാജ്യമായ സിറിയയിലുമായുണ്ടായ ആദ്യ ഭൂചലനത്തിൽ മരിച്ചവരുടെ എണ്ണം 4,300 കടന്നു. തുർക്കിയിൽ മാത്രം 2,900 പേർ മരിച്ചതായും 15,000ൽ ഏറെ പേർക്ക് പരുക്കേറ്റതായും പ്രസിഡന്റ് തയിപ് എർദോഗൻ അറിയിച്ചു. രക്ഷാ പ്രവർത്തനം തുടരുകയാണ്. മരണസംഖ്യ ഇനിയും എത്രത്തോളം ഉയരുമെന്നു കണക്കാക്കാനാകുന്നില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. സിറിയയിൽ 1,400ൽ ഏറെ പേർ മരിച്ചതായാണ് റിപ്പോർട്ടുകൾ. മരണസംഖ്യ എട്ട് മടങ്ങ് വർധിക്കുമെന്ന് ലോകാരോഗ്യസംഘടന മുന്നറിയിപ്പ് നൽകി. നൂറുകണക്കിനുപേരുടെ മരണത്തിന് ഇടയാക്കിയ ഭൂചലനത്തിനു പിന്നാലെ തുർക്കിയിൽ രണ്ടു തുടർചലനങ്ങളും ഉണ്ടായി. More..