അധികാരത്തിനായി പോരടിച്ചപ്പോൾ സി.പി.ഐക്ക് നഷ്ടമായത് അവകാശപ്പെട്ട പദവി. ഇതോടെ ഇത്, സി.പി.എം തന്നെ ഏറ്റെടുത്തു. തൃശൂർ കോര്‍പ്പറേഷൻ പുതിയ ഡെപ്യൂട്ടിമേയറായി സി.പി.എം സ്വതന്ത്ര എം.എല്‍. റോസിയെ തിരഞ്ഞെടുത്തു. കോൺഗ്രസിലെ ലാലി ജെയിംസിനെയാണ് പരാജയപ്പെടുത്തിയത്. മേയര്‍ എം.കെ. വർഗീസ് സത്യവാചകം ചൊല്ലിക്കൊടുത്തു. മേയര്‍, പി.ബാലചന്ദ്രന്‍ എം.എൽ.എ തുടങ്ങിയവര്‍ അനുമോദിച്ചു. കേവല ഭൂരിപക്ഷമില്ലാതെ കോൺഗ്രസ് വിമതനായി മൽസരിച്ച് വിജയിച്ച എം.കെ വർഗീസിനെ മേയർ പദവി നൽകി കൂടെ നിറുത്തി ഇടതുമുന്നണി തുടർഭരണം നടത്തുന്ന കോർപ്പറേഷനിൽ പദവികളെല്ലാം നിർണായകമാണെന്നിരിക്കെയാണ് അവകാശപ്പെട്ടതും അനുവദിച്ചതുമായ More..
Latest news
മദ്യം പിടികൂടിയ കേസ് കൈക്കൂലി വാങ്ങി ഒതുക്കുകയും പിടിച്ചെടുത്ത മദ്യം പങ്കുവെച്ചെടുക്കുകയും ചെയ്തെന്ന പരാതിയിൽ എക്സൈസ് ഇൻസ്പെക്ടർക്കും രണ്ട് പ്രിവന്റിവ് ഓഫിസർമാർക്കും സസ്പെൻഷൻ
മദ്യം പിടികൂടിയ കേസ് കൈക്കൂലി വാങ്ങി ഒതുക്കുകയും പിടിച്ചെടുത്ത മദ്യം പങ്കുവെച്ചെടുക്കുകയും ചെയ്തെന്ന പരാതിയിൽ എക്സൈസ് ഇൻസ്പെക്ടർക്കും രണ്ട് പ്രിവന്റിവ് ഓഫിസർമാർക്കും സസ്പെൻഷൻ. രണ്ട് സിവിൽ എക്സൈസ് ഓഫിസർമാരെയും ഒരു വനിത സിവിൽ എക്സൈസ് ഓഫിസറെയും രണ്ടാഴ്ച എക്സൈസ് അക്കാദമിയിൽ നിർബന്ധിത പരിശീലനത്തിനയക്കും. സംഭവത്തെക്കുറിച്ച് മേലധികാരികൾക്ക് വിവരം നൽകിയെന്ന സംശയത്തിൽ ഇൻസ്പെക്ടർ സഹപ്രവർത്തകനുനേരെ വധഭീഷണി മുഴക്കിയതായും പരാതിയുണ്ട്. എക്സൈസ് ഇൻസ്പെക്ടർ ഡി.വി. ജയപ്രകാശ്, പ്രിവന്റിവ് ഓഫിസർമാരായ ടി.എസ്. സജി, പി.എ. ഹരിദാസ് എന്നിവരെയാണ് അന്വേഷണവിധേയമായി സസ്പെൻഡ് ചെയ്തത്. More..
ഇന്നസെന്റ് അന്തരിച്ചു
കൊച്ചി ∙ ചലച്ചിത്ര നടനും ചാലക്കുടി മുൻ എംപിയുമായ ഇന്നസന്റ് (75) അന്തരിച്ചു. ഏതാനും ദിവസങ്ങളായി െകാച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. മലയാള ചലച്ചിത്ര അഭിനേതാക്കളുടെ സംഘടനയായ ‘അമ്മ’യുടെ പ്രസിഡന്റായി ദീർഘകാലം സേവനമനുഷ്ഠിച്ചു. ഹാസ്യനടനും സ്വഭാവ നടനുമായി തിളങ്ങിയ ഇന്നസന്റ് മലയാളം, തമിഴ്, ഹിന്ദി, കന്നഡ ഭാഷകളിലായി എഴുനൂറ്റൻപതിലേറെ സിനിമകളിൽ അഭിനയിച്ചിട്ടുണ്ട്.
രക്തത്തിൽ ഓക്സിജന്റെ അളവ് കുറയുന്നു; ഇന്നസെന്റ് ഗുരുതരാവസ്ഥയിൽ തുടരുന്നു
കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന ഇന്നസെന്‍റ് ഗുരുതരാവസ്ഥയിൽ തുടരുന്നു. അത്യാഹിത വിഭാഗത്തില്‍ എക്മോ (എക്സ്‍ട്രകോര്‍പോറിയല്‍ മെംബ്രേൻ ഓക്സിജനേഷൻ) സപ്പോര്‍ട്ടിലാണ് ചികിത്സ തുടരുന്നത്. മാർച്ച് മൂന്നിനാണ് ആരോഗ്യ പ്രശ്നങ്ങളെ തുടർന്ന് ഇന്നസെന്റിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ഇന്നസെന്റിന്റെ ആരോഗ്യനില സംബന്ധിച്ച് കഴിഞ്ഞ ഇരുപത്തി നാല് മണിക്കൂറിനുള്ളിൽ രണ്ട് മെഡിക്കൽ ബുള്ളറ്റിൻ ആണ് ആശുപത്രി അധികൃതർ പുറത്തിറക്കിയത്. രക്തത്തിൽ ഓക്സിജന്റെ അളവ് കുറഞ്ഞിട്ടുണ്ട് കൃതൃമ ജീവൻ രക്ഷാ ഉപകരണങ്ങളുടെ സഹായത്തോടെയാണ് ചികിത്സ തുടരുന്നതെന്നും ബുള്ളറ്റിനിൽ വ്യക്തമാക്കിയിട്ടുണ്ട്. കഴിഞ്ഞ ദിവസ എങ്ങനെ More..
പ്രതിവാര വാർത്താ അവലോകനം
അഭിമാനം വാനോളമുയർന്നതും അതിനൊപ്പം ആശങ്കയും വിവാദവും ഞെട്ടലും വേദനയും അനുഭവപ്പെട്ട ആഴ്ചയായിരുന്നു കഴിഞ്ഞു പോയത്. ഏറെ പ്രത്യേകതകളുള്ള ആഴ്ച. ലോക സിനിമ നാട്ടുനാട്ടുവെന്ന ഇന്ത്യൻ സംഗീതത്തിൽ നൃത്തം ചെയ്യുകയാണ്. അതിന്റെ അഭിമാന നിറവിലാണ് ഇന്ത്യ. ഇന്ത്യൻ സിനിമയുടെ സുവർണകാല വിശേഷണം അധികമാവില്ല. 14 വർഷത്തിന് ശേഷം ഓസ്കർ പുരസ്കാരം ഇന്ത്യയിലേക്ക് എത്തി. ഗോൾഡൻ ഗ്ളോബ് പുരസ്കാരത്തിന് ശേഷം ഓസ്കാർ പുരസ്കാരവും സ്വന്തമാക്കി നാട്ടുനാട്ടു സ്വന്തമാക്കുമ്പോൾ മികച്ച ഡോക്യുമെൻ്ററി ഷോർട്ട് ഫിലിമിനുള്ള ഓസ്കർ പുരസ്കാരം ദി എലിഫൻ്റ് വിസ്പറേഴ്സും More..
സദാചാര പോലീസ് ചമഞ്ഞ് ബസ് ഡ്രൈവറെ കൊലപ്പെടുത്തിയ കേസ്
പ്രതികളുടെ മുന്‍കൂര്‍ ജാമ്യാപേക്ഷ തള്ളി സദാചാര പോലീസ് ചമഞ്ഞ് യുവാവിനെ വടി കൊണ്ടും കൈകൊണ്ടും അടിച്ചും കാലുകൊണ്ട് ചവിട്ടിയും ആന്തരാവയവങ്ങള്‍ക്ക് മാരകമായി പരിക്കേല്പിച്ച് കൊലപ്പെടുത്തിയ കേസില്‍ പ്രതികളും കുറുമ്പിലാവ് വില്ലേജ് ചിറക്കല്‍ ദേശം സ്വദേശികളുമായ നെല്ലിപ്പറമ്പില്‍ രാധാകൃഷ്ണന്‍ മകന്‍ രാഹുല്‍ എൻ. ആര്‍ 34 വയസ്സ്, കറുപ്പം വീട്ടില്‍ അബ്ദുള്‍ ഖാദര്‍ മകന്‍ അമീര്‍ കെ.എ 30 വയസ്സ്, മച്ചിങ്ങല്‍ രാമചന്ദ്രന്‍ മകന്‍ അഭിലാഷ് 28 വയസ്സ്, മച്ചിങ്ങല്‍ അശോകന്‍ മകന്‍ ഡിനന്‍ എന്നിവരുടെ മുന്‍കൂര്‍ ജാമ്യാപേക്ഷകള്‍ More..
മൂന്ന് മാസമായി ദുബായിലെ മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരുന്ന മലയാളിയുടെ മൃതദേഹം തൃശൂർ സ്വദേശിയുടേത്
മൂന്ന് മാസമായി ദുബായിലെ മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരുന്ന മലയാളിയുടെ മൃതദേഹം തിരിച്ചറിഞ്ഞു. തൃശൂർ ചെന്ത്രാപ്പിനി കോഴിത്തുമ്പ് മതിലകത്ത് വീട്ടില്‍ മുഹമ്മദ് നസീറിന്റെ (48) മൃതദേഹമാണ് തിരിച്ചറിഞ്ഞത്.ഡിസംബറില്‍ മരിച്ച നസീറിന്റെ മൃതദേഹം ആളെ തിരിച്ചറിയാത്തതിനെത്തുടര്‍ന്ന് മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയായിരുന്നു. പോലീസില്‍നിന്ന് വിവരം അറിയിച്ചതിനെത്തുടര്‍ന്ന് സാമൂഹികപ്രവര്‍ത്തകന്‍ നസീര്‍ വാടാനപ്പള്ളി ഇടപെട്ടാണ് ബന്ധുക്കളെ കണ്ടെത്തിയത്. പിതാവ്: മുഹമ്മദ്. മാതാവ്: നബീസ. ഭാര്യ: ഷീബ.മൃതദേഹം നാട്ടിലെത്തിക്കാനുള്ള നടപടികള്‍ ആരംഭിച്ചു.
ഇക്വഡോറിൽ ഭൂകമ്പം; മരണസംഖ്യ 13 ആയി
തെക്കേ അമേരിക്കൻ രാജ്യമായ ഇക്വഡോറിൽ ഭൂകമ്പം. റിക്ടർ സ്‌കെയിലിൽ 6.7 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമുണ്ടായത് തീരപ്രദേശമായ ഗ്വായാസിലാണ്. മരണസംഖ്യ 13 ആയി. ഗ്വായാസ് മേഖലയിൽ നിരവധി കെട്ടിടങ്ങൾക്കും വീടുകൾക്കും കേടുപാടുകൾ സംഭവിച്ചതായി പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യന്നു. ക്യൂൻക പട്ടണത്തിൽ കെട്ടിടം കാറിന് മുകളിലേക്ക് തകർന്ന് വീണാണ് ഒരാൾ മരിച്ചത്. സാന്താ റോസയിലാണ് മൂന്ന് പേർ മരിച്ചത്. നിരവധി പേർ അവശിഷ്ടങ്ങൾക്കിടയിൽ കുടുങ്ങിക്കിടക്കുന്നുണ്ടെന്നാണ് റിപ്പോർട്ട്. പ്രദേശത്ത് രക്ഷാപ്രവർത്തനം പുരോഗമിക്കുകയാണ്. 600ഓളം പേർ കൊല്ലപ്പെട്ട 2016ലെ ഭൂചലനമാണ് ഇക്വഡോറിലെ More..
ഇന്ത്യയ്ക്ക് ചരിത്ര നിമിഷം; നാട്ടു നാട്ടുവിന് ഒസ്കാർ
മികച്ച ഒറിജിനൽ സോങ്ങിനുള്ള ഒസ്കർ പുരസ്കാരം ആർആർആർ എന്ന ഇന്ത്യൻ ചിത്രത്തിലെ നാട്ടു നാട്ടുവിന് ലഭിച്ചു. ഇത് ഇന്ത്യയുടെ ചരിത്ര മുഹൂർത്തമാണ്. രാജമൗലിയാണ് ചിത്രം സംവിധാനം ചെയിതിരിക്കുന്നത്. ഗോൾഡൻഗ്ളോബിൽ ഇതേ വിഭാഗത്തിലെ പുരസ്കാരനേട്ടത്തിനും ഗാനം അർഹമായിരുന്നു. ഗോൾഡൻ ഗ്ലോബ് കൂടാതെ ക്രിട്ടിക് ചോയ്‌സ് അടക്കമുള്ള അന്താരാഷ്ട്ര പുരസ്‌കാരപ്പെരുമകളിലും ഗാനം നിറഞ്ഞു നിന്നിരുന്നു. ഗോൾഡൻ ഗ്ളോബ് നേടുന്ന ഇന്ത്യയിലെ ആദ്യത്തെ പ്രാദേശിക ഭാഷാ ചിത്രം എന്ന ഖ്യാതിയും നാട്ടു നാട്ടു ആർആർആറിന് നേടിക്കൊടുത്തിരുന്നു
ട്രെയിൻ യാത്രക്കിടയിൽ ഹൃദയാഘാതം; ഗാനരചയിതാവ് എൻ.പി പ്രഭാകരൻ തൃശൂരിൽ മരിച്ചു
ഗാന രചയിതാവും യുവ കലാസാഹിതി, ഇപ്റ്റ പ്രവർത്തകനുമായിരുന്ന എൻ.പി പ്രഭാകരൻ (75) നിര്യാതനായി. കാലിക്കറ്റ് സർവകലായിലെ റിട്ട. ഉദ്യോഗസ്ഥനാണ്. കോഴിക്കോട് നിന്നും തിരുവനന്തപുരത്തേക്കുള്ള തിരുവനന്തപുരം എക്സപ്രസിലെ യാത്രക്കിടയിൽ ട്രെിയിനിൽ വച്ച് നെഞ്ചുവേദന അനുഭവപ്പെടുകയും തുടർന്ന് ആർ.പി.എഫിൻ്റെ നേതൃത്വത്തിൽ ഒല്ലൂർ റെയിൽവേ സ്റ്റേഷനിൽ ട്രെയിൻ നിർത്തി തൃശൂരിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു.വ്യാഴാഴ്ച രാത്രി 10.30 ഓടെയാണ് സംഭവം. മൃതദേഹം കോട്ടയത്തുള്ള തറവാട്ടിലേക്ക് കൊണ്ടുപോയി. സംസ്കാരം ശനിയാഴ്ച ഉച്ചക്ക് രണ്ടിന് തിരുവഞ്ചൂരിലെ കുടുംബ ശ്മശാനത്തിൽ നടക്കും. ഭാര്യ: More..