രാഹുൽ ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ യാത്ര ഇന്ന് പുനരാരംഭിക്കും. അവന്തിപ്പോരയിലെ നമ്പാൽ മേഖലയിൽ നിന്ന് രാവിലെ 9 മണിക്കാണ് യാത്ര പുറപ്പെടുന്നത്. തുടർച്ചയായി ഭീകരാക്രമണങ്ങൾ ഉണ്ടാവുന്ന മേഖലയിലൂടെയാണ് ഇന്നത്തെ രാഹുൽ ഗാന്ധിയുടെ യാത്ര. മികച്ച സുരക്ഷ ഉറപ്പാക്കാമെന്ന് സുരക്ഷാ ഏജൻസികൾ അറിയിച്ചതായി മുതിർന്ന കോൺ ഗ്രസ് നേതാവ് കെ.സി വേണു ഗോപാൽ പറഞ്ഞു. യാത്രയിൽ വലിയ സ്ത്രീ പങ്കാളിത്തമുണ്ടാകുമെന്നാണ് കോൺ ഗ്രസിന്റെ പ്രതീക്ഷ. രാഹുൽ ഗാന്ധിയുടെ ഭാരത് ജോഡോ യാത്രക്കിടെയുണ്ടായ സുരക്ഷാ വീഴ്ചയിൽ ജമ്മുകശ്മീർ പൊലീസിനും More..
Life Style
348 മൊബൈല്‍ ആപ്പുകള്‍ക്ക് കേന്ദ്ര സർക്കാർ വിലക്ക്
348 മൊബൈല്‍ ആപ്പുകള്‍ക്ക് കേന്ദ്ര ആഭ്യന്തരമന്ത്രാലയം വിലക്കേര്‍പ്പെടുത്തി. കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ അഭ്യര്‍ത്ഥനയുടെ അടിസ്ഥാനത്തില്‍, ഇലക്ട്രോണിക്‌സ് ആന്റ് ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജി മന്ത്രാലയം 348 മൊബൈല്‍ ആപ്ലിക്കേഷനുകള്‍ വിലക്കേർപ്പെടുത്തിയത്. ഉപഭോക്താക്കളുടെ വിവരങ്ങള്‍ രാജ്യത്തിനു പുറത്തേക്ക് കടത്തുന്നുവെന്ന് കരുതപ്പെടുന്ന ആപ്പുകളാണ് നിലവിൽ വിലക്കിയവ. കേന്ദ്ര ഐടി മന്ത്രി രാജീവ് ചന്ദ്രശേഖറാണ് ഇക്കാര്യം ലോക്‌സഭയെ രേഖാമൂലം അറിയിച്ചത്. ഇത്തരം ആപ്പുകൾ വഴിയുള്ള ഡാറ്റാ ട്രാന്‍സ്മിഷനുകള്‍ ഇന്ത്യയുടെ പരമാധികാരത്തെയും അഖണ്ഡതയേയും ലംഘിക്കുന്നു. ഇന്ത്യയുടെ പ്രതിരോധവും സംസ്ഥാനത്തിന്റെ സുരക്ഷയും ലംഘിക്കുന്നതായി അദ്ദേഹം പറഞ്ഞു. എന്നാല്‍, More..
അവധുത് ആയുർമഠം: പാരമ്പര്യ ആയുർവേദ ചികിൽസയുടെ മികച്ച മാതൃക
റിതിക്.ടി ആയുർവേദ ചികിത്സാ രീതികളിൽ ഇന്ന് അധികമാരും പിൻതുടരാത്ത പാരമ്പര്യജോതിഷ ചികിത്സാ സമ്പ്രദായത്തെ മികച്ച രീതിയിൽ ജനങ്ങളിലേക്ക് എത്തിക്കുകയാണ് അവധുത് ആയുർമഠത്തിലൂടെ ലിനേഷ് വേണുഗോപാൽ. ഗുരുവായൂർ മമ്മിയൂർ ക്ഷേത്രത്തിൽ നിന്നും അഞ്ഞൂറ് മീറ്റർ ഉള്ളിലേക്ക് മാറി നഗരത്തിൻ്റെ തിരക്കുകൾ ഒന്നും ഇല്ലാതെ ശാന്തവും സുന്ദരവുമായ അന്തരീക്ഷത്തിൽ മൂന്നു വർഷക്കാലങ്ങളായി അവധൂത് ആയുർമഠം പ്രവർത്തിച്ചു വരുന്നു. ലിനേഷിൻ്റെ മുത്തച്ഛൻ്റെ ആദ്യകാല ആയുർവേദ ചികിത്സാരീതിയായ ജോതിഷ ചികിത്സാരീതിയാണ് അവധുത് ആയുർമഠത്തിൻ്റെ പ്രധാന ആകർഷണം. പാരമ്പര്യമായി പകർന്നു കിട്ടിയ ഈ വൈദ്യ More..
രാഹുൽ ഗാന്ധിയെ ഇഡി ചൊവ്വാഴ്ചയും ചോദ്യം ചെയ്യും
നാഷണൽ ഹെറാൾഡ് പത്രവുമായി ബന്ധപ്പെട്ട് കേസിൽ കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിയെ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇഡി) ഒമ്പതു മണിക്കൂര്‍ ചോദ്യംചെയ്തു. ചൊവ്വാഴ്ചയും ചോദ്യം ചെയ്യൽ തുടരും. രാജ്യത്തെ പ്രതിപക്ഷ നേതാക്കളെ പ്രതികാരബുദ്ധിയോടെ കേന്ദ്ര അന്വേഷണ ഏജന്‍സികള്‍ വേട്ടയാടുന്നുവെന്ന ആക്ഷേപം നിലനിൽക്കെയാണ് നടപടി. ഇഡി ഡെപ്യൂട്ടി ഡയറക്ടറുടെയും ജോയിന്റ് ഡയറക്ടറുടെയും മേൽനോട്ടത്തിൽ അന്വേഷകസംഘം രണ്ടുഘട്ടമായാണ് രാഹുലിനെ ചോദ്യം ചെയ്‌തത്. കള്ളപ്പണം വെളുപ്പിക്കൽ നിരോധന നിയമം 50–-ാം വകുപ്പ് അനുസരിച്ച് മൊഴി രേഖപ്പെടുത്തി. കോൺഗ്രസ് നേതൃത്വത്തെ കേന്ദ്ര ഏജൻസികൾ വേട്ടയാടുകയാണെന്ന് More..
ഇല്ലിക്കൽ ബണ്ട് റോഡ് അടിയന്തിര നവീകരണത്തിന് 17 ലക്ഷം രൂപ: മന്ത്രി ഡോ. ആർ ബിന്ദു
കനത്തമഴയിൽ ഇല്ലിക്കൽ ഡാമിന്റെ തെക്കുവശത്ത് തകർന്ന ഇറിഗേഷൻ ബണ്ട് റോഡിന്റെ അടിയന്തിര അറ്റകുറ്റപ്പണികൾക്ക് 17 ലക്ഷം രൂപ അനുവദിച്ചു. പ്രവൃത്തിക്ക് ഭരണാനുമതിയും ആയതായി മന്ത്രി ഡോ. ആർ ബിന്ദു അറിയിച്ചു. കഴിഞ്ഞ ദിവസമാണ് ബണ്ട് റോഡ് കരുവന്നൂർ പുഴയിലേക്ക് ഇടിഞ്ഞുതാഴ്ന്നത്. പ്രളയകാലത്ത് ഇടിഞ്ഞ ഭാഗം മണൽച്ചാക്കുകൾ കൊണ്ട് തല്ക്കാലം കെട്ടിയതാണ് വീണ്ടും ഇടിഞ്ഞത്. വാഹനഗതാഗതത്തെ ഇത് ബാധിച്ചിട്ടുണ്ട്. പൂർണ്ണമായും ബണ്ട് റോഡ് അരികുകെട്ടി പുനർനിർമ്മിക്കാനുള്ള പദ്ധതിയിലാണ് സർക്കാർ. എന്നാലിപ്പോൾ പുഴയിൽ വെള്ളമുയർന്നു ഷട്ടർ ഉയർത്തേണ്ടി വരുമ്പോൾ റോഡ് More..
കാര്‍ മറിഞ്ഞ് വയനാട് സ്വദേശി മരിച്ചു
കൂനൂര്‍ – ഊട്ടി മലമ്പാതയില്‍ കാര്‍ മറിഞ്ഞ് വയനാട് സ്വദേശി മരിച്ചു. നാലുപേര്‍ക്ക് പരിക്കേറ്റു. പുല്‍പ്പള്ളി കാണികുളത്ത് വീട്ടില്‍ ജോസ് (65) ആണ് മരിച്ചത്. വേളാങ്കണ്ണി തീര്‍ത്ഥാടനം കഴിഞ്ഞ് മേട്ടുപ്പാളയം വഴി വയനാട്ടിലേക്ക് പോയവര്‍ സഞ്ചരിച്ച കാറാണ് അപകടത്തില്‍പ്പെട്ടത്. വ്യാഴാഴ്ച പുലര്‍ച്ചെ അഞ്ചരയോടെയാണ് മേട്ടുപ്പാളയത്തുനിന്ന് മൂന്നാമത്തെ ഹെയര്‍പിന്‍ വളവിനടുത്തുവച്ച് നിയന്ത്രണംവിട്ട് കാര്‍ കൊക്കയിലേക്ക് മറിയുകയായിരുന്നു. മരിച്ച ജോസിന്റെ മകന്‍ യോബേഷ് , യോബേഷിന്റെ മകള്‍ അനാമിക, ജോസിന്റെ സുഹൃത്തുക്കളായ തോമസ്, ജോര്‍ജ്ജ് എന്നിവര്‍ക്കാണ് പരിക്കേറ്റത്. ഇതില്‍ തോമസിന് More..
എന്റെ കേരളം പ്രദര്‍ശന വിപണന മേള: കുടുംബശ്രീ ബ്ലോക്ക് തല പാചക മത്സരം ഇന്ന് (ഏപ്രില്‍ 13)
സംസ്ഥാന സര്‍ക്കാരിന്റെ ഒന്നാം വാര്‍ഷികത്തോടനുബന്ധിച്ച് ഏപ്രില്‍ 18 മുതല്‍ 24 വരെ തേക്കിന്‍കാട് മൈതാനിയില്‍നടക്കുന്ന എന്റെ കേരളം പ്രദര്‍ശന വിപണന മേളയുടെ പ്രചരണാര്‍ത്ഥം ജില്ലയിലെ കുടുംബശ്രീ അംഗങ്ങള്‍ക്കായി ഏപ്രില്‍ 13ന് ബ്ലോക്ക് തല പാചക മത്സരം സംഘടിപ്പിക്കുന്നു. വ്യത്യസ്തമായ ഏഴ് വിഭവഭങ്ങളെ അടിസ്ഥാനമാക്കിയാണ് പാചക മത്സരം സംഘടിപ്പിക്കുന്നത്. ജ്യൂസ് അല്ലെങ്കില്‍ ഷെയ്ക്ക് (ചക്ക, മാങ്ങ, പൈനാപ്പിള്‍, പൊട്ടുവെള്ളരി തുടങ്ങിയവ), പായസം, ദോശ അല്ലെങ്കില്‍ പുട്ട്, കേക്ക്, പരമ്പരാഗത ഭക്ഷ്യ വിഭവങ്ങള്‍ (സ്‌നാക്ക്‌സ്), ജാം/സ്‌ക്വാഷ്/ജെല്ലി (മൂല്യ വര്‍ദ്ധിത ഉത്പന്നങ്ങള്‍, More..